Wednesday, March 12, 2014

ചിറ്റിലപ്പള്ളിക്ക് പണം തിരിച്ചു നല്‍കാന്‍ നവമാധ്യമ കൂട്ടായ്മ

കണ്ണൂര്‍ : അവയവദാനം നടത്തിയതിന് അംഗീകാരമായി വ്യവസായി ചിറ്റിലപ്പിള്ളി നല്‍കിയ പാരിതോഷികമായ അഞ്ചു ലക്ഷം രൂപ തിരിച്ചു നല്‍കാന്‍ കിടപ്പാടം വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന കണ്ണൂര്‍ ഇരിട്ടിയിലെ ടി വി ജോര്‍ജ്ജിന് സഹായവുമായി "കോമ്രേഡ് സ്" നവമാധ്യമ കൂട്ടായ്മ 'COMRADES' നവ-മാധ്യമ കൂട്ടായ്മ  (https://www.facebook.com/LaalsalamComrades). അംഗങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഒന്നരലക്ഷത്തിലധികം രൂപ മാര്‍ച്ച് 13 നു രാവിലെ പത്തിന് കണ്ണൂര്‍ സിപിഐ എം ജിലാ കമ്മിറ്റി ആപ്പീസിലെ എകെജി സ്മാരക ഹാളില്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കൈമാറും. ജെയിംസ് മാത്യു എംഎല്‍എ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ബിജു കണ്ടക്കൈ, സാംസ്കാരിക, ബഹുജന സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍പങ്കെടുക്കും.

ജനകീയ സമരങ്ങളെ അധിക്ഷേപിക്കുന്ന ചിറ്റിലപ്പിള്ളിയുടെ വലതുപക്ഷ രാഷ്ട്രീയത്തോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തി സഹായധനം തിരികെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പണം തിരികെ നാല്‍കാനുള്ള തന്‍റെ തീരുമാനം ടി വി ജോര്‍ജ് വെളിപ്പെടുത്തിയതിന് ശേഷം തുക എത്രയും പെട്ടെന്നു തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് ചിറ്റിലപ്പിള്ളിയുടെ ഓഫീസ് ജോര്‍ജിനു കത്തയച്ചിരുന്നു. ജനകീയ സമരങ്ങളെ അവഹേളിക്കുന്നവരോടുള്ള പ്രതിഷേധത്തില്‍ ടി വി ജോര്‍ജ്ജിന് "കൊമ്രെട്സ് ഫേസ്ബുക്ക് കൂട്ടായ്മ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയായിരുന്നു

deshabhimani

No comments:

Post a Comment