പൊലീസുകാരന്‍ ബസിനുമുകളില്‍ കയറി നടത്തിയ പരിശോധനയിലാണ് അഞ്ചുബാഗുകളിലായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളായി അടുക്കി വച്ച 5,11,17,000 രൂപ കണ്ടെത്തിയത്. ഡെപ്യൂട്ടി കമീഷണര്‍ അടക്കം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. സമീപത്തുള്ള വീട്ടില്‍നിന്ന് ബസുടമ ഉദയകുമാര്‍ അടക്കം മൂന്നുപേരെ പിടിച്ചു. പണം എങ്ങനെ ലഭിച്ചു എന്നുപറയാന്‍ ഇവര്‍ തയ്യാറായിട്ടില്ല. അടുത്തുള്ള ഗ്രാമത്തിലേക്കു കൊണ്ടുപോകുകയായിരുന്നു എന്ന് പറഞ്ഞെങ്കിലും പണം എങ്ങനെ ബസില്‍ വന്നെന്നറിയില്ലെന്ന് പിന്നീട് മൊഴിമാറ്റി.
രാമനാഥപുരം പെരുനാഴിഗ്രാമത്തില്‍ പെട്ടിക്കടയില്‍ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപ തെരഞ്ഞെടുപ്പു കമീഷന്റെ ഫ്ളയിങ് സ്കാഡാണ് പിടിച്ചത്. പാണ്ടി എന്നയാളുടെ വീടിനോടു ചേര്‍ന്നുള്ള പെട്ടിക്കടയില്‍ ഒളിപ്പിച്ച പണമാണ് പിടിച്ചത്. ഇത്രയും തുക എങ്ങനെ ലഭിച്ചു എന്ന് ഇയാള്‍ പറഞ്ഞിട്ടില്ല. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച പണമാണിതെന്ന് സംശയിക്കുന്നതായി തെരഞ്ഞെടുപ്പു കമീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ ഡിഎംകെ വന്‍തോതില്‍ പണം ഒഴുക്കുന്നതായി മറ്റു രാഷ്ട്രീയപാര്‍ടികള്‍ ആരോപിച്ചിരുന്നു. ഡിഎംകെ പ്രവര്‍ത്തകര്‍ രാത്രി വീടുകളില്‍ എത്തി പണം നല്‍കുന്നതായും ആക്ഷേപമുണ്ട്.
ദേശാഭിമാനി 060411
തിരുച്ചിയില്‍ ടൂറിസ്റ് ബസിനുമുകളില്‍ ടര്‍പ്പായയിട്ട് മൂടി സൂക്ഷിച്ചിരുന്ന 5.11 കോടി രൂപയും രാമനാഥപുരത്ത് പെട്ടിക്കടയില്‍നിന്ന് 40 ലക്ഷം രൂപയും തെരഞ്ഞെടുപ്പു കമീഷന്‍ പിടിച്ചെടുത്തു. ഇതോടെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം തമിഴ്നാട്ടില്‍ നിന്ന് തെരഞ്ഞെടുപ്പു കമീഷന്‍ 36 കോടി രൂപ പിടിച്ചെടുത്തു. തിരുച്ചി സബ്കലക്ടര്‍ സംഗീതയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ന് നടത്തിയ പരിശോധനയിലാണ് പൊന്‍നഗറില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുമുകളില്‍നിന്ന് പണം കണ്ടെടുത്തത്. പുലര്‍ച്ചെ ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെതുടര്‍ന്ന് തിരുച്ചി വെസ്റ് മണ്ഡലത്തിലെ വരണാധികാരികൂടിയായ സബ്കലക്ടര്‍ ഒരു പൊലീസുകാരനെയും കൂട്ടി സ്ഥലത്തുപോയി പരിശോധിക്കുകയായിരുന്നു. ബസില്‍ ആളുണ്ടായിരുന്നില്ല.
ReplyDelete