Saturday, August 20, 2011

23ന് ദേശീയ പ്രതിഷേധദിനം

അഴിമതി തടയാന്‍ കര്‍ശനമായ നിയമമുണ്ടാക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  ആഗസ്റ്റ് 23ന് ദേശീയ പ്രതിഷേധദിനം ആചരിക്കാന്‍ ഒമ്പത് ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. അന്ന്സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനവും ധര്‍ണയും റാലിയും നടത്താന്‍ പാര്‍ടികള്‍ സംയുക്തമായി ആഹ്വാനംചെയ്തു. യുപിഎ ഇതര, എന്‍ഡിഎ ഇതരകക്ഷി നേതാക്കളുടെ യോഗമാണ് തീരുമാനമെടുത്തത്. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ്ബ്ലോക്ക്, ടിഡിപി, ജെഡിഎസ്, ബിജെഡി, ആര്‍എല്‍ഡി, എഐഎഡിഎംകെ എന്നീ പാര്‍ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ തീര്‍ത്തും ദുര്‍ബലവും അഴിമതി തടയാന്‍ അപര്യാപ്തവുമാണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അതുകൊണ്ടുതന്നെ ലോക്പാല്‍ ബില്‍ സ്വീകാര്യമല്ല. ശക്തവും ഫലപ്രദവുമായ പുതിയ ബില്‍ കൊണ്ടുവരണം. രാജ്യത്തിന്റെ വികാരം ഇപ്പോള്‍ അഴിമതിക്കെതിരെയാണ്- കാരാട്ട് പറഞ്ഞു. അഴിമതി തടയാന്‍ ഗൗരവതരമായ ഒരു നടപടിയും യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം ജുഡീഷ്യല്‍ പരിഷ്കാരങ്ങളും നടപ്പാക്കണം. ദേശീയ ജുഡീഷ്യല്‍ കമീഷന് വഴിയൊരുക്കുന്ന ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ പാസാക്കണം. അതോടൊപ്പം തെരഞ്ഞെടുപ്പില്‍ പണാധിപത്യവും ക്രിമിനല്‍വല്‍ക്കരണവും തടയുന്നതിന് തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും നടപ്പാക്കണം. കള്ളപ്പണം കണ്ടെത്താനും വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം വീണ്ടെടുക്കാനും നടപടികളുണ്ടാകണം.

അണ്ണ ഹസാരെയെയും സഹപ്രവര്‍ത്തകരെയും അറസ്റ്റുചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ നേതാക്കള്‍ വിമര്‍ശിച്ചു. ജനാധിപത്യ അവകാശങ്ങള്‍ക്കും സമാധാനപരമായ സമരങ്ങള്‍ക്കുമെതിരായ ആക്രമണം വര്‍ധിക്കുകയാണ്. ഡല്‍ഹിയിലും മറ്റിടങ്ങളിലും സംഘം ചേരുന്നതിനും സമരം ചെയ്യുന്നതിനും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. സമ്മതപത്രം ഒപ്പിട്ടാലേ സമരം അനുവദിക്കൂ എന്ന സ്ഥിതി അംഗീകരിക്കാനാവില്ല. സമാധാനപരമായ സമരങ്ങള്‍ അനുവദിക്കണമെന്നതും പ്രതിഷേധദിനാചരണത്തിന്റെ പ്രധാന ആവശ്യമാണ്. പ്രതിഷേധ ദിനാപരണത്തിന് ശേഷം ഒമ്പത് പാര്‍ടികളുടെ യോഗം വീണ്ടും ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് ചോദ്യത്തിന് ഉത്തരമായി പ്രകാശ് കാരാട്ട് പറഞ്ഞു. എന്‍ഡിഎ ആഹ്വാനംചെയ്യുന്ന ഭാരതബന്ദിനെ പിന്തുണയ്ക്കുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ബന്ദ് നടത്തുന്നുവെങ്കില്‍ നല്ല കാര്യം എന്നായിരുന്നു മറുപടി.

മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡ, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി (സിപിഐ എം), എ ബി ബര്‍ദന്‍ , ഡി രാജ, എസ് സുധാകര്‍റെഡ്ഡി(സിപിഐ), ദേവബ്രത ബിശ്വാസ് (ഫോര്‍വേഡ് ബ്ലോക്ക്), അബനിറോയ്(ആര്‍എസ്പി), ചന്ദ്രബാബുനായിഡു, നമ നാഗേശ്വരറാവു(ടിഡിപി), അജിത്സിങ് (ആര്‍എല്‍ഡി), ഭര്‍തൃഹരി മെഹ്താബ്(ബിജെഡി), തമ്പിദുരൈ (എഐഎഡിഎംകെ) എന്നിവര്‍ യോഗത്തില്‍ പങ്കെടു
(വി ബി പരമേശ്വരന്‍)

deshabhimani 200811

1 comment:

  1. അഴിമതി തടയാന്‍ കര്‍ശനമായ നിയമമുണ്ടാക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 23ന് ദേശീയ പ്രതിഷേധദിനം ആചരിക്കാന്‍ ഒമ്പത് ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. അന്ന്സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനവും ധര്‍ണയും റാലിയും നടത്താന്‍ പാര്‍ടികള്‍ സംയുക്തമായി ആഹ്വാനംചെയ്തു. യുപിഎ ഇതര, എന്‍ഡിഎ ഇതരകക്ഷി നേതാക്കളുടെ യോഗമാണ് തീരുമാനമെടുത്തത്. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ്ബ്ലോക്ക്, ടിഡിപി, ജെഡിഎസ്, ബിജെഡി, ആര്‍എല്‍ഡി, എഐഎഡിഎംകെ എന്നീ പാര്‍ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

    ReplyDelete