ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുമതി നല്‍കരുതെന്ന് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. മൂലം തിരുന്നാള്‍ രാമവര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്.
പൊതുജനങ്ങളുടെ വികാരവും സുരക്ഷയും കണക്കിലെടുത്ത് ബി നിലവറ തുറക്കാന്‍ അനുവദിക്കരുത്. ക്ഷേത്രാചാരങ്ങളില്‍ ബി നിലവറയ്ക്കുള്ള സ്ഥാനം വലുതാണ്. നിലവില്‍ കണ്ടെത്തിയതിനേക്കാള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ബി നിലവറയില്‍ കണ്ടെത്തിയാല്‍ അത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇതിന് പുറമെ സംരക്ഷണ ചെലവ് വര്‍ധിക്കുകയും ചെയ്യും. അടുത്തിടെ നടന്ന ദേവപ്രശ്‌നത്തിലെ കണ്ടെത്തലുകളും ഹര്‍ജിക്കാരന്‍ അപേക്ഷയില്‍ ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ കണ്ടെത്തിയ വസ്തുക്കളില്‍ മൂല്യമേറിയവയുടെ വീഡിയോ ചിത്രീകരണം സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. നിലവില്‍ കണ്ടെത്തിയ വസ്തുക്കളുടെ മുല്യ നിര്‍ണയ ഘട്ടത്തില്‍ അവയുടെ സംരക്ഷണം ഉറപ്പാക്കാന്‍ നടപടികള്‍ വേണം.
മൂല്യനിര്‍ണയം നടത്തുന്നവരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കണം. സുപ്രിം കോടതി നിയോഗിച്ച സി വി ആനന്ദബോസ് അധ്യക്ഷനായ ഉന്നതാധികാര സമിതി ആവശ്യപ്പെട്ടിരിക്കുന്ന ഒരു കോടി രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് അടുത്തമാസം പരിഗണിക്കാനിരിക്കെയാണ് പുതിയ അപേക്ഷയുമായി രാജകുടുബം സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
janayugom 200811

ReplyDelete