കാസര്‍കോട്: ഫോട്ടോ പതിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്ന കാരണത്താല്‍ ജില്ലയിലെ അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്ന രണ്ടുരൂപ അരി വിതരണം മുടങ്ങി. യുഡിഎഫ് സര്‍ക്കാരെടുത്ത ഈ തീരുമാനം ഓണക്കാലത്ത് നിര്‍ധന കുടുംബങ്ങളുടെ അന്നം മുടക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുള്‍പ്പെടെയുള്ള എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന രണ്ടുരൂപ അരി തുടര്‍ന്നും ലഭിക്കാന്‍ ഫോട്ടോപതിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശം. കാസര്‍കോട് താലൂക്കില്‍ രണ്ടായിരത്തോളവും ഹൊസ്ദുര്‍ഗില്‍ മൂവായിരത്തിലധികവും കുടുംബങ്ങള്‍ക്കാണ് അരി ലഭിക്കാതായത്. നിലവില്‍ അരി വാങ്ങിയിരുന്നവര്‍ റേഷന്‍കടയിലെത്തുമ്പോഴാണ് തുടര്‍ന്ന് അരി ലഭിക്കില്ലെന്ന വിവരം അറിയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച രീതിയില്‍ വിതരണം ചെയ്തിരുന്ന രണ്ടുരൂപ അരിയാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
ഫോട്ടോ പതിച്ച അപേക്ഷ നല്‍കേണ്ട അവസാന തീയതി ഈ മാസം 12 ആയിരുന്നു. എന്നാല്‍ ഇക്കാര്യം മഹാഭൂരിപക്ഷം കാര്‍ഡുടമകളും അറിഞ്ഞില്ല. ഫോട്ടോപതിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ച ആയിരക്കണക്കിനാളുകള്‍ക്കും അരി ലഭിക്കാതായിട്ടുണ്ട്. ഇത് പലപ്പോഴും റേഷന്‍ കടയുടമകളും ഗുണഭോക്താക്കളും തമ്മില്‍ ഒച്ചപ്പാടിനിടയാക്കുന്നുമുണ്ട്. താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്തതാണ് ഇവര്‍ക്കുള്ള അരി മുടങ്ങാന്‍ കാരണം. ഇതിനെപ്പറ്റി അന്വേഷിക്കുമ്പോള്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്നും അരി മുടക്കില്ലെന്നും ബന്ധപ്പെട്ട അധികാരികള്‍ പറയാന്‍ തുടങ്ങിയിട്ട് നാളുകളായി. സാധാരണക്കാരന് ആശ്വാസമായി ലഭിച്ചിരുന്ന രണ്ടുരൂപ അരി ഫോട്ടോപതിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്ന കാരണത്താല്‍ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെഎസ്കെടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
deshabhimani 240811
ഫോട്ടോ പതിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്ന കാരണത്താല്‍ ജില്ലയിലെ അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്ന രണ്ടുരൂപ അരി വിതരണം മുടങ്ങി. യുഡിഎഫ് സര്‍ക്കാരെടുത്ത ഈ തീരുമാനം ഓണക്കാലത്ത് നിര്‍ധന കുടുംബങ്ങളുടെ അന്നം മുടക്കും.
ReplyDelete