കാസര്‍കോട്: ബിജെപിയുടെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. ജില്ലാകമ്മിറ്റിയെ പിരിച്ച് വിട്ട സംസ്ഥാന പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജയലക്ഷ്മി എന്‍ ഭട്ട് കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചു. നിയമസഭാതെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. പുറത്തായ ബിജെപി ജില്ലാപ്രസിഡന്റ് എം നാരായണഭട്ടിന്റെ ഭാര്യയാണ്. ചൊവ്വാഴ്ച പകല്‍ നാലുമണിയോടെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.ബിജെപി ജില്ലാകമ്മിറ്റിയുടെ ചുമതല കെ സുരേന്ദ്രനില്‍നിന്ന് മാറ്റിയില്ലെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ട് നില്‍ക്കാന്‍ വിമത നേതാക്കള്‍ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കള്‍ കൂടി ആലോചിച്ചാണ് ഈ തീരുമാനം എടുത്തത്.
തെരഞ്ഞെടുപ്പ് കണക്ക്പോലും ജില്ലാകമ്മറ്റിയില്‍ സുരേന്ദ്രന്‍ അവതരിപ്പിച്ചില്ല. ഇതിനെതിരെ സംസ്ഥാന, ദേശീയ നേതൃത്വത്തിന് ജൂലൈ ആദ്യംതന്നെ പരാതി നല്‍കിയിരുന്നു. ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുത്ത നേതാക്കളെ വിശ്വാസത്തിലെടുക്കാത്ത സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം ഏകപക്ഷീയമാണ്. തെരഞ്ഞെടുപ്പ് കണക്ക് അവതരിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ജില്ലാകമ്മറ്റിയും വിളിച്ചു ചേര്‍ക്കാന്‍ സുരേന്ദ്രന്‍ തയാറാകുന്നില്ല. ജില്ലാകമ്മിറ്റി പിരിച്ച്വിട്ട കാര്യം സംസ്ഥാന പ്രസിഡന്റ് തന്നെ അറിയിച്ചിട്ടില്ലെന്ന് ജില്ലാപ്രസിഡന്റ് നാരായണഭട്ട് പറഞ്ഞു. തന്നെക്കുറിച്ച് പരാതി ഒന്നും കിട്ടിയിട്ടില്ലെന്നാണ് പ്രസിഡന്റും സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയും പറഞ്ഞത്. കാസര്‍കോട്ടെ കാര്യം നോക്കാന്‍ കോഴിക്കോടുനിന്ന് ആളെ ഇറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി
ബിജെപിയുടെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. ജില്ലാകമ്മിറ്റിയെ പിരിച്ച് വിട്ട സംസ്ഥാന പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജയലക്ഷ്മി എന്‍ ഭട്ട് കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചു. നിയമസഭാതെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. പുറത്തായ ബിജെപി ജില്ലാപ്രസിഡന്റ് എം നാരായണഭട്ടിന്റെ ഭാര്യയാണ്. ചൊവ്വാഴ്ച പകല്‍ നാലുമണിയോടെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.ബിജെപി ജില്ലാകമ്മിറ്റിയുടെ ചുമതല കെ സുരേന്ദ്രനില്‍നിന്ന് മാറ്റിയില്ലെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ട് നില്‍ക്കാന്‍ വിമത നേതാക്കള്‍ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കള്‍ കൂടി ആലോചിച്ചാണ് ഈ തീരുമാനം എടുത്തത്.
ReplyDelete