Wednesday, August 24, 2011

കണ്ണൂര്‍ കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം ആദ്യഭാഗം പാട്യം ദിനത്തില്‍ പ്രകാശനം ചെയ്യും

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പ്രസിദ്ധീകരിക്കുന്നു. പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ "കണ്ണൂര്‍ ജില്ല: കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം" വിപ്ലവപ്രസ്ഥാനത്തിന്റെ രൂപീകരണവും വളര്‍ച്ചയും പുതുതലമുറയെ പരിചയപ്പെടുത്തുന്നതാണ്. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമഗ്ര ചരിത്രം ആദ്യമായാണ്പുസ്തകമാകുന്നത്. ചോരകിനിയുന്ന പോരാട്ടങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകത്തിന്റെ ഒന്നാംഭാഗം പാട്യം ഗോപാലന്‍ ചരമദിനമായ സെപ്തംബര്‍ 27ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.

കണ്ണൂരിന്റെ പാരമ്പര്യം, സമൂഹരൂപീകരണം, ജന്മി-നാടുവാഴി കാലഘട്ടം, വൈദേശിക മേധാവിത്വം, ചെറുത്തുനില്‍പ്പുകള്‍ , കര്‍ഷക പോരാട്ടങ്ങള്‍ , നവോത്ഥാന- ദേശീയ പ്രസ്ഥാനങ്ങള്‍ , കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി തുടങ്ങിയ നാള്‍വഴികളിലൂടെ സഞ്ചരിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണവും ആദ്യപോരാട്ടങ്ങള്‍ വരെയും ഒന്നാംഭാഗത്തിലുണ്ട്. അമൂല്യ ചരിത്രരേഖകളാല്‍സമ്പന്നമാണ് 400 പേജുള്ള പുസ്തകം. രണ്ട് വര്‍ഷത്തോളം നടത്തിയ പഠനഗവേഷണങ്ങളുടെ ഫലമായാണ് പുസ്തകമിറങ്ങുന്നത്. പിണറായി വിജയന്‍ ചെയര്‍മാനായ ചരിത്ര ഉപദേശകസമിതിയാണ് പ്രസിദ്ധീകരിക്കുന്നതിനുപിന്നില്‍ . ജില്ലാ സെക്രട്ടറി പി ജയരാജനാണ് ചീഫ് എഡിറ്റര്‍ . പ്രൊഫ. സി പി അബൂബക്കര്‍ എഡിറ്ററും കീച്ചേരി ബാലന്‍ കോ-ഓഡിനേറ്ററുമാണ്. പുസ്തകവില 200 രൂപ. സെപ്തംബര്‍ 15നുള്ളില്‍ 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആ തുകയ്ക്ക് പുസ്തകം ലഭിക്കും. അഴീക്കോടന്‍ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0497- 2700569, 2700659.

deshabhimani 240811

1 comment:

  1. കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം പ്രസിദ്ധീകരിക്കുന്നു. പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ "കണ്ണൂര്‍ ജില്ല: കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രം" വിപ്ലവപ്രസ്ഥാനത്തിന്റെ രൂപീകരണവും വളര്‍ച്ചയും പുതുതലമുറയെ പരിചയപ്പെടുത്തുന്നതാണ്. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമഗ്ര ചരിത്രം ആദ്യമായാണ്പുസ്തകമാകുന്നത്. ചോരകിനിയുന്ന പോരാട്ടങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകത്തിന്റെ ഒന്നാംഭാഗം പാട്യം ഗോപാലന്‍ ചരമദിനമായ സെപ്തംബര്‍ 27ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകാശനം ചെയ്യും

    ReplyDelete