ലഖ്നൗ: പ്രതിമ നിര്‍മാണത്തിന്റെ പേരില്‍ 66.48 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്ക് സിഎജിയുടെ (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) രൂക്ഷ വിമര്‍ശം. ബി ആര്‍ അംബേദ്കറിന്റെയും കാന്‍ഷിറാമിന്റെയും പ്രതിമ സ്ഥാപിക്കാന്‍ മായാവതി 66 കോടി തുലച്ചെന്നാണ് സിഎജിയുടെ കണ്ടെത്തല്‍ . പ്രതിമ നിര്‍മിക്കുന്നതിന് ആവശ്യമായ കല്ലുകള്‍ ലഖ്നൗവില്‍നിന്ന് രാജസ്ഥാനിലേക്കും തിരിച്ചും കൊണ്ടുവരുന്നതിന് 15 കോടി രൂപയുടെ അധികബാധ്യത വരുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കരാറുകള്‍ പുതുക്കി നല്‍കിയതുവഴി 22 കോടിയുടെ നഷ്ടമുണ്ടായി.
സര്‍ക്കാര്‍സ്ഥാപനമായ രാജ്കിയ നിര്‍മാണ്‍ നിഗമിനായിരുന്നു പ്രതിമകളുടെ നിര്‍മാണച്ചുമതല. 881.22 കോടി രൂപയാണ് സ്മാരകങ്ങളുടെ നിര്‍മാണച്ചെലവായി ആദ്യം കണക്കാക്കിയത്. അംബേദ്കറുടെ പ്രതിമയ്ക്ക് 366.82 കോടിയും കാന്‍ഷിറാമിന്റെ പ്രതിമയ്ക്ക് 514.4 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയത്. സെപ്തംബര്‍ 2009 മുതല്‍ പ്രതിമകളുടെ നിര്‍മാണം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നിര്‍മാണത്തിന്റെ അടങ്കല്‍ ഇടയ്ക്കിടെ മാറ്റിയതോടെ മൊത്തം നിര്‍മാണച്ചെലവ് 2451.93 കോടിയായി പുതുക്കി. ഇതില്‍ 2261.19 കോടി രൂപ സംസ്ഥാനം അനുവദിക്കുകയും ചെയ്തു. 2009 ഡിസംബര്‍മുതല്‍ ഫെബ്രുവരി 2010 വരെയുള്ള കാലത്തെ കണക്ക് പരിശോധനയിലാണ് രണ്ടു പ്രതിമയുടെയും നിര്‍മാണവുമായി ബന്ധപ്പെട്ട് 66.48 കോടി തുലച്ചതായി കണ്ടെത്തിയത്. യുപി നിയമസഭയിലാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
deshabhimani 070811
പ്രതിമ നിര്‍മാണത്തിന്റെ പേരില്‍ 66.48 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്ക് സിഎജിയുടെ (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) രൂക്ഷ വിമര്‍ശം. ബി ആര്‍ അംബേദ്കറിന്റെയും കാന്‍ഷിറാമിന്റെയും പ്രതിമ സ്ഥാപിക്കാന്‍ മായാവതി 66 കോടി തുലച്ചെന്നാണ് സിഎജിയുടെ കണ്ടെത്തല്‍ . പ്രതിമ നിര്‍മിക്കുന്നതിന് ആവശ്യമായ കല്ലുകള്‍ ലഖ്നൗവില്‍നിന്ന് രാജസ്ഥാനിലേക്കും തിരിച്ചും കൊണ്ടുവരുന്നതിന് 15 കോടി രൂപയുടെ അധികബാധ്യത വരുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കരാറുകള്‍ പുതുക്കി നല്‍കിയതുവഴി 22 കോടിയുടെ നഷ്ടമുണ്ടായി.
ReplyDelete