കോട്ടയം: നഗരത്തിലെ റോഡുകളിലെ കുഴിയടയ്ക്കാന്‍ സമയമില്ലാത്ത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ദേശീയപാത വികസനത്തിന്റെ പേരില്‍ തിരക്കേറിയ ജങ്ഷനുകളില്‍ പ്രഹസന സന്ദര്‍ശനം നടത്തി. ഞായറാഴ്ച ദേശീയപാതവികസന സമിതിയുടെ പഠനസംഘത്തോടൊപ്പം പുളിമൂട്, ഗാന്ധിസ്ക്വയര്‍ , ഐഡാ ജങ്ഷന് , സെന്‍ട്രല്‍ ജങ്ഷന് എന്നിവിടങ്ങളിലാണ് മന്ത്രിയും സംഘവും മാധ്യമസംഘവും പരിശോധന നടത്തിയത്. തിരക്കേറിയ ജങ്ഷനുകളില്‍ വീതി കൂട്ടിയാല്മാത്രം ദേശീയപാതയിലെ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍ . ദേശീയപാത വികസനം വര്‍ഷങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാകുന്ന പദ്ധതിയാണ്. നഗരത്തിലെ അടിസ്ഥാന പ്രശ്നമായ തകര്‍ന്ന റോഡുകളും കുഴികളും അടയ്ക്കാന്‍ നടപടിയായില്ല. മന്ത്രി പഴയ എംസി റോഡില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ബസുകള്‍ കുഴികളില്‍ചാടി സീറ്റിലിരിക്കുന്നവര്‍ മുകളിലേയ്ക്ക് പൊങ്ങുന്നതും കാണാമായിരുന്നു. സീറ്റിന്റെ കമ്പിയില്‍ നടുവിടിച്ച് വേദനിച്ചവര്‍ പറഞ്ഞ അസഭ്യമാകട്ടെ മന്ത്രി കേട്ടുമില്ല.
ജില്ലയിലെ ദേശീയ പാതകളും സ്റ്റേറ്റ് ഹൈവേകളും കുണ്ടും കുഴിയുമായി കിടക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലേതടക്കം പിഡബ്ല്യുഡി ഏറ്റെടുത്ത ആയിരത്തോളം റോഡുകള്‍ ഗതാഗതയോഗ്യമല്ലാതെ തകര്‍ന്നു. വെള്ളക്കെട്ടുകളില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണാനുമതി നല്കിയ കോട്ടയം കുമരകം പാതനവീകരണത്തിന് ബദലായി കോടിമത കുമരകം ചേര്‍ത്തല തീരദ്ദേശപാത പദ്ധതി നടപ്പാക്കുമെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തിരുവഞ്ചൂര്‍ പറഞ്ഞത്. ഇതിന് കടകവിരുദ്ധമായി കഴിഞ്ഞ അവലോകന യോഗത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച കോട്ടയം-കുമരകം റോഡിന്റെ അവശേഷിക്കുന്ന പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് റവന്യൂമന്ത്രിയുടെ പുതിയ നിര്‍ദ്ദേശം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോട്ടയം കുമരകം റോഡ് 15 മീറ്റര്‍ വീതിയില്‍ ഇല്ലിക്കല്‍വരെ പണി നടന്നിരുന്നു. കോടിമത, കുമരകം, ചേര്‍ത്തല തീരദ്ദേശ ഹൈവേ പാടം മണ്ണിട്ടുനികത്തി റോഡ് നിര്‍മിക്കാന്‍ 400 കോടി രൂപ നീക്കിവയ്ക്കേണ്ടിവരും. തീരദ്ദേശ ഹൈവേ പദ്ധതി പൊളിഞ്ഞതോടെ 12 മീറ്ററിലേക്ക് ചുരുക്കി കുമരകംപാത നവീകരണത്തിനാണ് തിരുവഞ്ചൂര്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്. സമ്പന്നരായ സ്ഥലമുടമകള്‍ക്കുവേണ്ടി വീതികുറഞ്ഞ സ്ഥലങ്ങളില്‍ ഇത് പത്തുമീറ്ററായും ചുരുങ്ങും. ഇത് ദേശാഭിമാനി പുറത്തുകൊണ്ടുവന്നിരുന്നു.
deshabhimani 150811
നഗരത്തിലെ റോഡുകളിലെ കുഴിയടയ്ക്കാന്‍ സമയമില്ലാത്ത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ദേശീയപാത വികസനത്തിന്റെ പേരില്‍ തിരക്കേറിയ ജങ്ഷനുകളില്‍ പ്രഹസന സന്ദര്‍ശനം നടത്തി. ഞായറാഴ്ച ദേശീയപാതവികസന സമിതിയുടെ പഠനസംഘത്തോടൊപ്പം പുളിമൂട്, ഗാന്ധിസ്ക്വയര്‍ , ഐഡാ ജങ്ഷന് , സെന്‍ട്രല്‍ ജങ്ഷന് എന്നിവിടങ്ങളിലാണ് മന്ത്രിയും സംഘവും മാധ്യമസംഘവും പരിശോധന നടത്തിയത്.
ReplyDelete