സ്പിരിറ്റ്-കഞ്ചാവ് മാഫിയക്കുവേണ്ടി എക്സൈസ് വകുപ്പ് കണ്ണടച്ചതോടെ ഓണക്കാലത്ത് കേരളത്തില്‍ വ്യാജമദ്യം ഒഴുകും. സ്പിരിറ്റ് ലോബിയുടെ സമ്മര്‍ദത്തില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം നിര്‍ത്തി. മുന്‍വര്‍ഷങ്ങളില്‍ ഓണത്തിന് ഒരുമാസംമുമ്പേ വ്യാജമദ്യത്തിന്റെയും ലഹരിപദാര്‍ഥങ്ങളുടെയും കടത്ത് തടയാന്‍ ജാഗ്രതാസംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന സ്പിരിറ്റ്, വാറ്റുചാരായം, അരിഷ്ടം, ആസവം തുടങ്ങിയ ലഹരിപദാര്‍ഥങ്ങള്‍ , സെക്കന്‍ഡ്സ് മദ്യം, കഞ്ചാവ്, മയക്കുമരുന്ന് എന്നിവയാണ് ഓണക്കാലത്ത് വ്യാപകമാകുന്നത്. ഇത് തടയാനുള്ള പ്രത്യേക കര്‍മപദ്ധതിയാണ് സര്‍ക്കാര്‍ താമസിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ ഗുണ്ടാ ആക്ടിന്റെ പരിധിയില്‍വരുന്ന അബ്കാരി ഗുണ്ടകളെ കരുതല്‍തടങ്കലിലാക്കിയിരുന്നു. വ്യാജമദ്യം തടയാന്‍ രൂപീകരിച്ച പ്രത്യേക നിരീക്ഷണസംഘവും ദ്രുതകര്‍മവിഭാഗവും ഇപ്പോഴില്ല. ജില്ലാകേന്ദ്രങ്ങളിലും പ്രധാന ചെക്പോസ്റ്റുകളിലും 24 മണിക്കൂറും പ്രവര്‍ത്തിച്ച കണ്‍ട്രോള്‍റൂം സംവിധാനവും നിലച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ , അസി. എക്സൈസ് കമീഷണര്‍ തുടങ്ങി എക്സൈസ് മന്ത്രിയുടെ ഫോണില്‍വരെ വ്യാജമദ്യം സംബന്ധിച്ച വിവരം നല്കാന് മുമ്പ് അവസരമൊരുക്കിയിരുന്നു. എക്സൈസ് ഇന്റലിജന്‍സ് സംവിധാനവും കാര്യക്ഷമമാക്കി. പൊലീസ്, റവന്യൂ, വനം, വാണിജ്യനികുതി, എക്സൈസ് വകുപ്പുകള്‍ സംയുക്തമായിട്ടായിരുന്നു പരിശോധന. പഞ്ചായത്തുതലംമുതല്‍ ജനകീയസമിതികള്‍ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മദ്യവില്‍പ്പനശാലകളിലും ബാറുകളിലും അവധിദിവസവും പ്രവര്ത്തനസമയത്തിനുശേഷവും വില്‍പ്പന നടത്തില്ലെന്ന് ഉറപ്പാക്കി. അതിര്‍ത്തി ജില്ലകളായ തിരുവനന്തപുരം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളില്‍ കഴിഞ്ഞവര്‍ഷം നിയോഗിച്ച പ്രത്യേക തെരച്ചില്സംഘത്തെ പിന്‍വലിച്ചു. തീരദേശംവഴി സ്പിരിറ്റ് എത്തിക്കുന്നത് തടയാനായി കോസ്റ്റ് ഗാര്‍ഡിന്റെ സഹായവും തേടിയിട്ടില്ല.
മുമ്പ് അമരവിള, വാളയാര്‍ , മുത്തങ്ങ, മഞ്ചേശ്വരം തുടങ്ങിയ പ്രധാന ചെക്പോസ്റ്റുകളിലും മുപ്പത്തഞ്ചില്‍പ്പരം ഇതര ചെക്പോസ്റ്റുകളിലും മുഴുവന്‍സമയ പരിശോധന ഉറപ്പുവരുത്തിയിരുന്നു. വനത്തിലൂടെ എത്തിക്കുന്ന സ്പിരിറ്റ് കണ്ടെത്താനായി നിയോഗിച്ച പ്രത്യേക നിരീക്ഷണസംഘവും ഇത്തവണയില്ല. ഇത്തരം ജാഗ്രതാപ്രവര്‍ത്തനം ഇല്ലാതായതോടെ സ്പിരിറ്റും ഇതര ലഹരിവസ്തുക്കളും യഥേഷ്ടം കടത്തിക്കൊണ്ടുവരാമെന്ന സ്ഥിതിയാണ്.
(ജി രാജേഷ്കുമാര്‍)
deshabhimani news

ReplyDelete