പത്തനംതിട്ട: സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 68സ്കൂളുകളില്‍ 63 ഇടത്തും എസ്എഫ്ഐ വിജയിച്ചു. 14 സ്കൂളുകളില്‍ എതിരില്ലാതെയാണ് വിജയിച്ചത്. അടൂരില്‍ 10ല്‍ 9 സ്കൂളിലും തിരുവല്ലയില്‍ 13ല്‍ 12ഉം മല്ലപ്പള്ളിയില്‍ ആറ് സ്കൂളില്‍ ആറും, റാന്നിയില്‍ തെരഞ്ഞെടുപ്പ് നടന്ന ഒമ്പത് സ്കൂളില്‍ എട്ടും ഇരവിപേരൂരില്‍ നാലില്‍ നാലും കോഴഞ്ചേരിയില്‍ പത്ത് സ്കൂളില്‍ പത്തും കോന്നിയില്‍ ആറില്‍ അഞ്ചും പത്തനംതിട്ടയില്‍ അഞ്ചില്‍ അഞ്ചും, പന്തളത്ത് നാലില്‍ നാലും കൊടുമണില്‍ അഞ്ചില്‍ അഞ്ചും സ്കൂളുകളില്‍ എസ്എഫ്ഐ വിജയിച്ചു. മൂന്നിടിത്ത് കെഎസ്യുവും രണ്ടിടത്ത് എബിവിപിയും വിജയിച്ചു.
കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ഉള്‍പ്പെടെ പ്രൊഫഷണല്‍ മേഖലയെ വരെ കച്ചവടവല്‍ക്കരിക്കുന്ന നയത്തിനെതിരെ എസ്എഫ്ഐ നടത്തിയ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് വിദ്യാര്‍ഥി സമൂഹം നല്‍കിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് വിജയം. എസ്എഫ്ഐക്ക് വന്‍വിജയം നല്‍കിയ മുഴുവന്‍ വിദ്യാര്‍ഥി സമൂഹത്തെയും ജില്ലാ പ്രസിഡന്റ് ബെഞ്ചമിന്‍ ജോസ് ജേക്കബും സെക്രട്ടറി പ്രകാശ് ബാബുവും അഭിനന്ദിച്ചു.
deshabhimani 190811
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 68സ്കൂളുകളില്‍ 63 ഇടത്തും എസ്എഫ്ഐ വിജയിച്ചു. 14 സ്കൂളുകളില്‍ എതിരില്ലാതെയാണ് വിജയിച്ചത്. അടൂരില്‍ 10ല്‍ 9 സ്കൂളിലും തിരുവല്ലയില്‍ 13ല്‍ 12ഉം മല്ലപ്പള്ളിയില്‍ ആറ് സ്കൂളില്‍ ആറും, റാന്നിയില്‍ തെരഞ്ഞെടുപ്പ് നടന്ന ഒമ്പത് സ്കൂളില്‍ എട്ടും ഇരവിപേരൂരില്‍ നാലില്‍ നാലും കോഴഞ്ചേരിയില്‍ പത്ത് സ്കൂളില്‍ പത്തും കോന്നിയില്‍ ആറില്‍ അഞ്ചും പത്തനംതിട്ടയില്‍ അഞ്ചില്‍ അഞ്ചും, പന്തളത്ത് നാലില്‍ നാലും കൊടുമണില്‍ അഞ്ചില്‍ അഞ്ചും സ്കൂളുകളില്‍ എസ്എഫ്ഐ വിജയിച്ചു
ReplyDeleteപാലക്കാട്: വ്യാഴാഴ്ച ജില്ലയില്‍ നടന്ന സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. മിക്ക സ്കൂളുകളിലും എസ്എഫ്ഐ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയത്തില്‍ ആഹ്ലാദംപ്രകടിപ്പിച്ച് എല്ലായിടത്തും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചിറ്റൂര്‍ : നല്ലേപ്പിള്ളി, തത്തമംഗലം, ചിറ്റൂര്‍ ബോയ്സ് എന്നിവിടങ്ങളില്‍ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് അഞ്ച് സ്കൂളുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വണ്ണാമടയില്‍ 20 ല്‍ 14 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കൊഴിഞ്ഞാമ്പാറയില്‍ ആകെ 55ല്‍ 50ഉം എസ്എഫ്ഐ നേടി. വടവന്നൂരില്‍ 18ല്‍ 17 ഉം എസ്എഫ്ഐ തൂത്തുവാരി. വണ്ടിത്താവളത്ത് 54ല്‍ 20 സീറ്റില്‍ എസ്എഫ്ഐ ജയിച്ചു. ചെര്‍പ്പുളശേരി: ഏരിയയില്‍ മുഴുവന്‍ സ്കൂളുകളിലും എസ്എഫ്ഐ പാനലിനാണ് ഭവിജയം. ചെര്‍പ്പുളശേരി, ചളവറ, വല്ലപ്പുഴ, മാരായമംഗലം, ചുണ്ടമ്പറ്റ, മുന്നര്‍ക്കോട് സ്കൂളുകളിലാണ് ഭഭൂരിപക്ഷം നേടിയത്. ആലത്തൂര്‍ : ഏരിയയിലെ മുഴുവന്‍ സ്കൂളുകളിലും എസ്എഫ്ഐക്ക് വിജയം. ആലത്തൂര്‍ എഎസ്എംഎംഎച്ച്എസ്എസില്‍ 59ല്‍ 55 ക്ലാസുകളിലും ചിറ്റിലഞ്ചേരി എംഎന്‍കെഎംഎച്ച്എസ്എസില്‍ 51ല്‍ 45 ക്ലാസുകളിലും പഴമ്പാലക്കോട് എസ്എംഎംഎച്ച്എസ്എസില്‍ 44ല്‍ 40 ക്ലാസുകളിലും കാവശേരി കെസിപിഎച്ച്എസ്എസില്‍ 60ല്‍ 55 ക്ലാസുകളിലും എസ്എഫ്ഐ സാരഥികള്‍ വിജയിച്ചു. എരിമയൂര്‍ ജിഎച്ച്എസ്എസില്‍ എതിരില്ലാരെ 56 ക്ലാസുകളിലും കുനിശേരി ജിഎച്ച്എസ്എസില്‍ എതിരില്ലാതെ 16 ക്ലാസുകളിലും വിജയിച്ചു. വടക്കഞ്ചേരി: സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ആറ് സ്കൂളുകളിലെ 166 സീറ്റുകളില്‍ 160ഉം എസ്എഫ്ഐ നേടി. കിഴക്കഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ , വണ്ടാഴി സിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ , മുടപ്പല്ലൂര്‍ ഗവ. ഹൈസ്കൂള്‍ , മഞ്ഞപ്ര പി കെ ഹൈസ്കൂള്‍ , പുതുക്കോട് സര്‍വജന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ എല്ലാ സീറ്റും എസ്എഫ്ഐ നേടി. ആയക്കാട് സി എ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആകെയുള്ള 29 സീറ്റുകളില്‍ 23ല്‍ എസ്എഫ്ഐയും ആറില്‍ കെഎസ്യുവും വിജയിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ വടക്കഞ്ചേരി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. ഉജ്വലവിജയം നേടിയെടുക്കുന്നതില്‍ സഹകരിച്ച വിദ്യാര്‍ഥികളെ എസ്എഫ്ഐ ഏരിയ കമ്മിറ്റി അഭിനന്ദിച്ചു.
ReplyDeleteഎസ്എഫ്ഐക്ക് ഉജ്വല വിജയം
ReplyDeletePosted on: 19-Aug-2011 12:34 AM
കാഴിക്കോട്: സ്കൂള്‍ -ഹയര്‍സെക്കന്‍ഡറി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 62 സ്കൂളുകളില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്നതില്‍ 46 സ്കൂളുകളിലും എസ്എഫ്ഐക്ക് ജയം. കെഎസ്യു, എംഎസ്എഫ്, എബിവിപി സഖ്യത്തെയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. വിദ്യാലയങ്ങളില്‍ അരാഷ്ട്രീയവാദത്തിനെതിരെയുള്ള ചെറുത്ത് നില്‍പ്പായി തെരഞ്ഞെടുപ്പ് മാറി. കെഎസ്യു-എംഎസ്എഫ് സംഖ്യത്തെയാണ് എസ്എഫ്ഐ പരാജയപ്പെടുത്തിയത്. എബിവിപിക്ക് ഇക്കുറിയും കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന യുഡിഎഫ് ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ ഈ വിജയത്തിലൂടെ താക്കീത് നല്‍കിയത്. എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു. നാദാപുരം ഏരിയായില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞടുപ്പ് നടന്ന നാല് വിദ്യാലയങ്ങളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പുറമേരി കെആര്‍എച്ച്എസില്‍ മുപ്പത് സീറ്റില്‍ ഇരുപത്ത് രണ്ട് സീറ്റില്‍ എസ്എഫ്ഐ വിജയിച്ചു. അഞ്ച് സീറ്റില്‍ കെഎസ്യു-എംഎസ്എഫ് സംഖ്യവും രണ്ട് സീറ്റില്‍ എബിവിപിയും വിജയിച്ചു. ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 31 സീറ്റില്‍ 25 സീറ്റും എസ്എഫ്ഐ നേടി. വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ഇരുപത്തിഎട്ടില്‍ 19 സീറ്റും കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ 18 സീറ്റില്‍ പതിനഞ്ചും എസ്എഫ്ഐ നേടി. വളയം ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഒഞ്ചിയം ഏരിയായില്‍ സംഘടനാടിസ്ഥാനത്തില്‍ നടന്ന അഞ്ച് സ്കൂളുകളില്‍ നാല് സ്കൂളുകളില്‍ എസ്എഫ്ഐ വിജയിച്ചു. ഓര്‍ക്കാട്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടി. മടപ്പള്ളി ഗേള്‍സിലും ബോയ്സിലും എസ്എഫ്ഐ വിജയിച്ചു. ചോറോട് ഹയര്‍ സെക്കന്‍ഡറിയിലും മികച്ച വിജയം നേടി. അഴിയൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ കെഎസ്യു-എംഎസ്എഫ് സംഖ്യം വിജയിച്ചു. വടകര ഏരിയായില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന സ്കൂളുകളില്‍ എസ്എഫ്ഐ തിളക്കമാര്‍ന്ന വിജയം നേടി. മണിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇരുപത്തിഅഞ്ചില്‍ 13 സീറ്റ് നേടി എസ്എഫ്ഐ പിടിച്ചെടുത്തു. മേമുണ്ട ഹയര്‍ സെക്കന്‍ഡറിയില്‍ 75 സീറ്റില്‍ അമ്പത് എസ്എഫ്ഐ നേടി. പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ജെഎന്‍എം ഗവ. ഹയര്‍സെക്കന്‍ഡറിയിലും സംസ്കൃതം ഹയര്‍ സെക്കന്‍ഡറിയിലും എസ്എഫ്ഐക്ക് ഉജ്ജ്വല മുന്നേറ്റം.