കൊച്ചി: കേരളത്തില്‍ നടന്ന നക്സല്‍വേട്ട കാലഘട്ടത്തിന്റെ ആവശ്യമായിരുന്നെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ . അല്ലെങ്കില്‍ നക്സല്‍ ആക്രമണംമൂലം ആഭ്യന്തരപ്രശ്നങ്ങളുണ്ടാകുന്ന സംസ്ഥാനമായി കേരളവും മാറുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരന്റെ സ്മരണയ്ക്കുള്ള ലീഡര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനംചെയ്യുകയായിരുന്നു സ്പീക്കര്‍ .
നക്സലുകളെ അടിച്ചമര്‍ത്തുന്നതായിരുന്നു അന്നത്തെ ട്രെന്‍ഡ്. മനുഷ്യരുടെ തലയറുത്ത് വീട്ടുപടിക്കലും പൊതുസ്ഥലത്തുംവയ്ക്കുന്ന ആ കാലഘട്ടത്തില്‍ , ഒരു മൃഗം ചത്തുകിടന്നാല്‍പ്പോലും അതേക്കുറിച്ച് അന്വേഷിക്കണമെന്ന് സര്‍ക്കാരിനു ബോധ്യമുണ്ടായിരുന്നു. അത് ജയറാം പടിക്കലിനെക്കൊണ്ടുതന്നെ അന്വേഷിപ്പിക്കണമെന്നും കൂട്ടത്തില്‍ ഐജി ലക്ഷ്മണയും ഉണ്ടാകണമെന്നും കരുണാകരന് നിര്‍ബന്ധമായിരുന്നു. പൊലീസ്സംവിധാനത്തെയും സല്യൂട്ടിനെയും കരുണാകരനോളം ആസ്വദിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടായിട്ടില്ല. ഒപ്പംനിന്നവരെക്കാളുപരിയായി, കൂട്ടത്തില്‍ ഇഷ്ടമുള്ളവരെമാത്രം സഹായിക്കുന്ന സ്വഭാവമായിരുന്നു കരുണാകരന്റേതെന്നും സ്പീക്കര്‍ പറഞ്ഞു.
കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് എം പ്രേമചന്ദ്രന്‍ അധ്യക്ഷനായി. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍ , ബെന്നി ബഹനാന്‍ , മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബുപോള്‍ , ജിസിഡിഎ മുന്‍ ചെയര്‍മാന്‍ വി ജോസഫ് തോമസ്, ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ രത്നമ്മ രാജു എന്നിവര്‍ സംസാരിച്ചു.
deshabhimani 200811

കേരളത്തില്‍ നടന്ന നക്സല്‍വേട്ട കാലഘട്ടത്തിന്റെ ആവശ്യമായിരുന്നെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ . അല്ലെങ്കില്‍ നക്സല്‍ ആക്രമണംമൂലം ആഭ്യന്തരപ്രശ്നങ്ങളുണ്ടാകുന്ന സംസ്ഥാനമായി കേരളവും മാറുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരന്റെ സ്മരണയ്ക്കുള്ള ലീഡര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനംചെയ്യുകയായിരുന്നു സ്പീക്കര്‍ .
ReplyDelete