Saturday, August 20, 2011

വലതുപക്ഷ മാധ്യമങ്ങളുടെ പുത്തന്‍ അജന്‍ഡ തിരിച്ചറിയണം

സിപിഐ എം ഇരുപതാം പാര്‍ടികോണ്‍ഗ്രസിന്റെയും അതിന്റെ മുന്നോടിയായി കേരള സംസ്ഥാന സമ്മേളനത്തിന്റെയും സമയം നിശ്ചയിച്ച് പ്രഖ്യാപിച്ചതോടെ വലതുപക്ഷ മാധ്യമങ്ങള്‍ പതിവുരീതിയിലുള്ള നുണപ്രചാരണത്തിന് ഊക്ക് വര്‍ധിപ്പിച്ചിരിക്കുന്നു. പാര്‍ടിയുടെ ഐക്യവും കെട്ടുറപ്പും ശക്തിപ്പെടുത്താനുള്ള പാര്‍ടിനേതൃത്വത്തിന്റെയും അണികളുടെയും ശ്രമം വിജയിച്ചുകാണുന്നതില്‍ ഇക്കൂട്ടര്‍ക്ക് വളരെ വിഷമം തോന്നുന്നുണ്ടെന്ന് സമീപകാലത്തുള്ള പ്രചാരണരീതി വിളിച്ചറിയിക്കുന്നുണ്ട്. പാര്‍ടിയെ ഒന്നായിക്കാണാതെ ഔദ്യോഗികവിഭാഗമെന്നും വിമതപക്ഷമെന്നും വേര്‍തിരിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നു. അവരുടെ കണ്ണില്‍ കേരളത്തില്‍ സിപിഐ എം എന്ന പാര്‍ടിയില്ല. പാര്‍ടിയുടെ സമ്മേളനമാണ് നടക്കുന്നതെങ്കിലും പാര്‍ടി നിലവിലില്ലെന്നും രണ്ടുപക്ഷം മാത്രമേ നിലവിലുള്ളൂവെന്നും ചിത്രീകരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച് ശ്രമിച്ചുകാണുന്നത്. അത്തരമൊരു ധാരണ പാര്‍ടിസഖാക്കളുടെയും അനുഭാവികളുടെയും മനസ്സില്‍ സ്ഥാപിച്ചെടുക്കാനാണ് ശ്രമം.

ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമാണെന്ന ധാരണ സൃഷ്ടിക്കാന്‍ കഴിയുമെന്ന ഗീബല്‍സിന്റെ പ്രചാരണതന്ത്രമാണ് മാധ്യമങ്ങള്‍ മാതൃകയായി സ്വീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെ കേന്ദ്രീകരിച്ചാണ് ഒരു പത്രം വാര്‍ത്ത സൃഷ്ടിച്ചത്. ഇത്തരം അമൂര്‍ത്തമായ വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുമ്പോള്‍ ബന്ധപ്പെട്ട സഖാവിന് വാര്‍ത്ത നിഷേധിക്കാന്‍ പ്രയാസമുണ്ട്. ഞാന്‍ പാര്‍ടിയോടൊപ്പമാണ് എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് ദുര്‍വ്യാഖ്യാനം ചെയ്ത് മറ്റൊരു വാര്‍ത്ത സൃഷ്ടിക്കും. അത് വീണ്ടും ആശയക്കുഴപ്പം വര്‍ധിപ്പിക്കാനും പുതിയ വ്യാഖ്യാനങ്ങള്‍ക്കും ഇടവരുത്തും. സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇതാണ് നല്ല മാര്‍ഗമെന്ന് കണ്ടുകൊണ്ടാണ് അവര്‍ ഈ വേല തുടര്‍ന്നുവരുന്നത്. ഇനിയുള്ള പ്രചാരവേലയുടെ രൂപമെന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിയും. ലോക്കല്‍ സമ്മേളനം ആരംഭിക്കുന്നതോടെ സമ്മേളനം തെരഞ്ഞെടുക്കുന്നവരെ ഗ്രൂപ്പായി വേര്‍തിരിച്ചുനിര്‍ത്താന്‍ അവര്‍ ലേഖകന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. ഇതാണ് മുന്‍ അനുഭവം. പത്രധര്‍മം എന്നത് ഇക്കൂട്ടര്‍ക്ക് ബാധകമല്ല. സിപിഐ എം നേതാക്കളെപ്പറ്റിയും പ്രവര്‍ത്തകരെപ്പറ്റിയും എന്ത് നുണയും നെയ്തെടുക്കാന്‍ അവര്‍ക്ക് മനഃസാക്ഷിക്കുത്തില്ല. മനഃസാക്ഷി എന്ന ഒന്ന് ഉള്ളവര്‍ക്കല്ലേ മനഃസാക്ഷിക്കുത്ത് അനുഭവപ്പെടുകയുള്ളൂ. ഈ സാഹചര്യത്തില്‍ ഇക്കൂട്ടരെ പൊതുവായി അവഗണിക്കുകയല്ലാതെ മാര്‍ഗമില്ല. പാര്‍ടിവിരുദ്ധരെ തിരിച്ചറിയുകയും അവര്‍ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനും കഴിയുമെങ്കില്‍ തകര്‍ക്കാനുമാണ് നെറികെട്ട രീതിയില്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കുകയും ചെയ്യുക.

deshabhimani editorial 200811

2 comments:

  1. സിപിഐ എം ഇരുപതാം പാര്‍ടികോണ്‍ഗ്രസിന്റെയും അതിന്റെ മുന്നോടിയായി കേരള സംസ്ഥാന സമ്മേളനത്തിന്റെയും സമയം നിശ്ചയിച്ച് പ്രഖ്യാപിച്ചതോടെ വലതുപക്ഷ മാധ്യമങ്ങള്‍ പതിവുരീതിയിലുള്ള നുണപ്രചാരണത്തിന് ഊക്ക് വര്‍ധിപ്പിച്ചിരിക്കുന്നു. പാര്‍ടിയുടെ ഐക്യവും കെട്ടുറപ്പും ശക്തിപ്പെടുത്താനുള്ള പാര്‍ടിനേതൃത്വത്തിന്റെയും അണികളുടെയും ശ്രമം വിജയിച്ചുകാണുന്നതില്‍ ഇക്കൂട്ടര്‍ക്ക് വളരെ വിഷമം തോന്നുന്നുണ്ടെന്ന് സമീപകാലത്തുള്ള പ്രചാരണരീതി വിളിച്ചറിയിക്കുന്നുണ്ട്. പാര്‍ടിയെ ഒന്നായിക്കാണാതെ ഔദ്യോഗികവിഭാഗമെന്നും വിമതപക്ഷമെന്നും വേര്‍തിരിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നു. അവരുടെ കണ്ണില്‍ കേരളത്തില്‍ സിപിഐ എം എന്ന പാര്‍ടിയില്ല. പാര്‍ടിയുടെ സമ്മേളനമാണ് നടക്കുന്നതെങ്കിലും പാര്‍ടി നിലവിലില്ലെന്നും രണ്ടുപക്ഷം മാത്രമേ നിലവിലുള്ളൂവെന്നും ചിത്രീകരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച് ശ്രമിച്ചുകാണുന്നത്. അത്തരമൊരു ധാരണ പാര്‍ടിസഖാക്കളുടെയും അനുഭാവികളുടെയും മനസ്സില്‍ സ്ഥാപിച്ചെടുക്കാനാണ് ശ്രമം.

    ReplyDelete
  2. മനോരമ ന്യൂസ്‌ കണ്ടാല്‍ ഇത് പെട്ടന്ന് മനസ്സിലാകും ...തെണ്ടികള്‍

    ReplyDelete