സപ്ലൈകോയിലെ ഇ ടെന്‍ഡര്‍ സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ ഭക്ഷ്യസെക്രട്ടറി വ്യാഴാഴ്ച കൊച്ചിയിലെ ആസ്ഥാനത്തെത്തും. ഇ ടെന്‍ഡര്‍ സംബന്ധിച്ച് കരിമ്പട്ടികയിലുള്ള കമ്പനി ഉടമ വ്യാജ ഒപ്പിട്ട് നല്‍കിയ പരാതിക്കാരന്റെ വാദം കേള്‍ക്കാനും തീരുമാനിച്ചു. 29ന് ഭക്ഷ്യസെക്രട്ടറിക്ക് മുന്നിലെത്തി തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇ ടെന്‍ഡര്‍ സംവിധാനം അട്ടിമറിക്കാനുള്ള ഭക്ഷ്യമന്ത്രാലയത്തിന്റെ ദൗത്യവുമായാണ് ഭക്ഷ്യസെക്രട്ടറി വ്യാഴാഴ്ച തെളിവെടുക്കുകയെന്ന് സപ്ലൈകോ വൃത്തങ്ങള്‍ ആരോപിച്ചു. വ്യാജ ഒപ്പിട്ട് നല്‍കിയ പരാതിയാണെന്ന് വ്യക്തമാക്കിയിട്ടും പരാതിക്കാരന് തെളിവെടുപ്പിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത് ഇതിനു തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കരിമ്പട്ടികയിലുള്ള കമ്പനിയുടെ ഉടമ ഒപ്പിട്ട് പരാതി നല്‍കിയത് സംബന്ധിച്ച് പൊലീസ് അന്വേഷിക്കണമെന്ന മുന്‍ എംഡിയുടെ നിര്‍ദേശം മന്ത്രിയുടെ ഓഫീസ് മരവിപ്പിച്ച ശേഷമാണ് പരാതിക്കാരനെ വിളിച്ചുവരുത്തുന്നത്.
ഓണവിപണിയിലേക്കുള്ള പലവ്യഞ്ജനങ്ങളുടെ ടെന്‍ഡറിന്റെ സമയപരിധി ജൂലൈ 27 ആയിരുന്നു. എന്നാല്‍ , അന്ന് സപ്ലൈകോയുടെ വെബ്സൈറ്റില്‍ ചില തകരാര്‍ വന്നതിനാല്‍ ടെന്‍ഡര്‍ തീയതി 28ലേക്ക് മാറ്റി. അന്ന് ടെന്‍ഡറില്‍ പങ്കെടുക്കാനായില്ലെന്ന് കാട്ടി മുരളീകൃഷ്ണ എന്ന കമ്പനി നല്‍കിയ പരാതിയിലാണ് സെക്രട്ടറി അന്വേഷണത്തിനെത്തുന്നത്. എന്നാല്‍ , പരാതിയില്‍ സപ്ലൈകോ കരിമ്പട്ടികയില്‍ പെടുത്തിയ ബിഎസ്ജി ട്രേഡിങ് കോര്‍പറേഷന്റെ ഉടമ ഭാസ്കറാണ് ഒപ്പിട്ടതെന്ന് സപ്ലൈകോ കണ്ടെത്തി. ഇക്കാര്യം മന്ത്രിയെയും ഭക്ഷ്യസെക്രട്ടറിയെയും ധരിപ്പിച്ചെങ്കിലും ഇരുവരും ടെന്‍ഡര്‍ റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. അതിന് മുന്‍ എംഡി തയ്യാറാകാതെവന്നപ്പോള്‍ പരാതി നല്‍കിയ കമ്പനിയെ ടെന്‍ഡറില്‍ പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഈ കമ്പനിക്കാണ് വാദംകേള്‍ക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അതിനിടെ സപ്ലൈകോയുടെ ഇ ടെന്‍ഡര്‍ വെബ് സൈറ്റിന്റെ സെര്‍വര്‍ റാഞ്ചാന്‍ ശ്രമം നടന്നതായി സംവിധാനം നിയന്ത്രിക്കുന്ന കര്‍ണാടകത്തിലെ കിയോനിക്സ് കമ്പനി അറിയിച്ചു. ഇതുസംബന്ധിച്ച് സപ്ലൈകോ പരാതി നല്‍കിയില്ലെങ്കില്‍ ബംഗളൂരുവില്‍ പൊലീസില്‍ കേസ് നല്‍കാനും നീക്കമുണ്ട്.
deshabhimani 250811

ReplyDelete