നമ്മുടെ രാജ്യത്ത് ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗമാണ് കര്‍ഷകര്‍ . ഇന്ത്യ ഒരു കാര്‍ഷികരാജ്യമാണെന്നും 70 ശതമാനത്തിലധികം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നും ഭരണാധികാരികള്‍ ആവര്‍ത്തിച്ച് പറയാറുണ്ട്. കര്‍ഷകര്‍ ഇന്ത്യയുടെ നട്ടെല്ലാണെന്നും പറയാറുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് ഭംഗിവാക്ക് പറയുന്നതിലും വാഗ്ദാനങ്ങള്‍ വാരിവിതറുന്നതിലും കോണ്‍ഗ്രസ് നേതാക്കള്‍ പിറകില്‍പ്പോകാറില്ല. എന്നാല്‍ , ഭരണത്തിലേറിയാല്‍ ആദ്യം മറക്കുന്നത് കര്‍ഷകരെയാണ്. ഭൂപരിഷ്കരണം തടസ്സപ്പെടുത്താനല്ലാതെ പ്രാവര്‍ത്തികമാക്കാന്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ തയ്യാറായിട്ടില്ല.
പശ്ചിമബംഗാളില്‍ പതിനായിരക്കണക്കിന് പാവപ്പെട്ട കര്‍ഷകരെ ബലംപ്രയോഗിച്ച് അത്യന്തം ക്രൂരമായി ഒഴിപ്പിക്കുന്നത് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്നാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യ വിരാമമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടെത്തന്നെയാണ് കര്‍ഷകരെ ഈയിടെ വെടിവച്ച് കൊന്നതും. യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ ഒരുലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യയ്ക്ക് നിര്‍ബന്ധിതരായി. ഇത്തരം സംഭവങ്ങളൊന്നും കോണ്‍ഗ്രസ് ഭരണാധികാരികളെ അലട്ടുന്നില്ല എന്നതാണ് വിചിത്രമായി തോന്നുന്നത്. ഇന്ത്യയിലെ ജനങ്ങളെ ഇന്ന് അലട്ടുന്ന അതീവഗുരുതരമായ പ്രശ്നം വിലക്കയറ്റമാണ്. മറ്റു നിത്യോപയോഗവസ്തുക്കളുടെ വിലക്കയറ്റത്തോടൊപ്പം വളത്തിന്റെ വിലയും ക്രമാതീതമായി വര്‍ധിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന നടപടിയാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. യൂറിയയുടെ വിലനിയന്ത്രണം നിര്‍ത്തലാക്കി വില 10 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശമാണ് കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ സജീവപരിഗണനയിലുള്ളത്. മന്ത്രിസഭാ ഉപസമിതി ഈ നിര്‍ദേശം അംഗീകരിച്ചുകഴിഞ്ഞു. യൂറിയയുടെ വിലനിയന്ത്രണം വേണ്ടെന്നുവയ്ക്കാനും വില 10 ശതമാനം വര്‍ധിപ്പിക്കാനുമുള്ള നിര്‍ദേശം കൊണ്ടുവന്നത് സൗമിത്ര ചൗധരി കമ്മിറ്റിയാണ്. യൂറിയ ടണ്ണിന് പരമാവധി ചില്ലറ വില 5310 രൂപ എന്നത് 10 ശതമാനം വര്‍ധിക്കുമ്പോള്‍ കര്‍ഷകര്‍ ഒരു ടണ്‍ യൂറിയക്ക് 530 രൂപ അധികം നല്‍കേണ്ടിവരും. വളംനിര്‍മാണക്കമ്പനികള്‍ ലാഭംകൊയ്യുമ്പോള്‍ അധികഭാരം അപ്പടി കൃഷിക്കാരുടെ ചുമലില്‍ കെട്ടിവയ്ക്കുകയാണ് ചെയ്യുന്നത്. യൂറിയയുടെ വിലനിയന്ത്രണം ഉപേക്ഷിക്കുന്നതോടെ കണ്ടമാനം വില വര്‍ധിപ്പിക്കാന്‍ വളം നിര്‍മാണക്കമ്പനികള്‍ക്ക് കഴിയും. കൃത്രിമമായി ക്ഷാമം സൃഷ്ടിച്ചുകൊണ്ടും വളപ്രയോഗം ആവശ്യമായ സമയത്ത് പൂഴ്ത്തിവയ്പ് നടത്തിയും ഭൂരിപക്ഷം കര്‍ഷകരില്‍നിന്ന് അധികവില ഈടാക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. 2011 ജൂലൈ എട്ടുമുതല്‍ യൂറിയ ഒഴികെയുള്ള വളങ്ങളുടെയും വിലനിയന്ത്രണം വേണ്ടെന്നുവച്ച് വില കണ്ടമാനം വര്‍ധിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഭക്ഷ്യവിലക്കയറ്റം അനുദിനം കൂടിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ വെട്ടിക്കുറവുണ്ടാക്കുന്ന രീതിയില്‍ വളത്തിന്റെ വില കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി സബ്സിഡി എടുത്തുകളഞ്ഞുകൊണ്ട് കര്‍ഷകരെ കഷ്ടപ്പെടുത്തുമ്പോള്‍ത്തന്നെയാണ് വളത്തിന്റെ വില താങ്ങാനാകാത്തവിധം വര്‍ധിപ്പിക്കുന്നത്. കര്‍ഷകര്‍ വാങ്ങുന്ന മറ്റെല്ലാ വസ്തുക്കളുടെയും വില വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ഭക്ഷ്യവിലക്കയറ്റം ജനങ്ങളുടെ പൊറുതിമുട്ടിക്കുന്നു. ഗൗരവമേറിയ ഈ അവസരത്തിലെങ്കിലും കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഉത്തരവാദിത്തബോധമുള്ള സര്‍ക്കാരില്‍നിന്ന് ന്യായമായും ജനങ്ങള്‍ പ്രതീക്ഷിക്കുക. കാലാവസ്ഥ അനുകൂലമായതുമൂലം ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം വര്‍ധിച്ചെന്നും ബമ്പര്‍ വിള ഉണ്ടായിരിക്കുന്നെന്നും ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നു. ആറുകോടി നാല്‍പ്പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കലവറയില്‍ കിടന്ന് നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് ആവശ്യക്കാര്‍ക്ക് വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീംകോടതി നിരന്തരം സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് യുപിഎ സര്‍ക്കാര്‍ കുംഭകര്‍ണസേവയിലാണ്. ഈ സാഹചര്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ കര്‍ഷകരുടെ ഐക്യത്തോടെയുള്ള സമരമാണ് ഉയര്‍ന്നുവരേണ്ടത്. അതുകൊണ്ടുതന്നെയാണ് അഖിലേന്ത്യാ കിസാന്‍സഭ യോഗംചേര്‍ന്ന് യൂറിയയുടെ വിലനിയന്ത്രണം എടുത്തുകളയാനുള്ള നിര്‍ദേശം തള്ളിക്കളയണമെന്നും വളംനിര്‍മാണ ഭീമന്മാര്‍ക്ക് അമിതലാഭം കൊയ്തെടുക്കാനുള്ള അവസരം സൃഷ്ടിക്കുന്ന നയം ഉപേക്ഷിക്കണമെന്നും രണ്ടാം യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഖിലേന്ത്യാ കിസാന്‍സഭ ഉന്നയിച്ച ന്യായമായ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായേ മതിയാകൂ.
deshabhimani editorial 200811

ReplyDelete