Saturday, August 13, 2011

ആര്‍എസ്എസ് ഭീകരതയ്ക്കെതിരെ പ്രതിഷേധമിരമ്പി

തൊടുപുഴ: ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ ഭീകരരാഷ്ട്രിയത്തിനെതിരെ തൊടുപുഴ ഏകമനസായി പ്രതിഷേധിച്ചു. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച് തൊടുപുഴയുടെ സമാധാനാന്തരീക്ഷവും മതേതരപാരമ്പര്യവും തകര്‍ക്കാന്‍ വര്‍ഗീയവാദികള്‍ നടത്തുന്ന നീക്കത്തിനെതിരെ സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തൊടുപുഴ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി. സ്വകാര്യവാഹനങ്ങളും ഇരുചക്രാഹനങ്ങളുമൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. കമ്പോളവും കടകളും അടഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി നല്‍കി. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ ബാധിച്ചു. തൊടുപുഴയുടെ രാഷ്ട്രിയമനസ് ഭീകരരാഷ്ട്രിയം കളിക്കുന്ന വര്‍ഗീയവാദികള്‍ക്കൊപ്പമല്ലെന്ന് തെളിയിക്കുന്ന ജനമുന്നേറ്റമായി ഹര്‍ത്താല്‍ മാറി.
നിരവധികേന്ദ്രങ്ങളില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. തൊടുപുഴയെ കലാപഭൂമിയാക്കി അതില്‍നിന്ന് രാഷ്ട്രിയലാഭമുണ്ടാക്കാനുള്ള ആര്‍എസ്എസ്-ബിജെപി അജന്‍ഡ തിരിച്ചറിഞ്ഞ ജനങ്ങള്‍ പുരോഗമനപ്രസ്ഥാനത്തിനൊപ്പം അണിചേരുന്ന കാഴ്ചയ്ക്കും ഹര്‍ത്താല്‍ വേദിയായി. സംഭവത്തില്‍ പ്രതിഷേധിക്കാന്‍ വെള്ളിയാഴ്ച രാവിലെതന്നെ നൂറുകണക്കിനുപേര്‍ തൊടുപുഴ ടൗണിലെത്തി. ഇടതുപക്ഷസഹയാത്രികരല്ലാത്തവര്‍പോലും അവര്‍ക്കൊപ്പം ചേര്‍ന്നു. ഹര്‍ത്താല്‍ദിനത്തില്‍ തൊടുപുഴ കണ്ട ഏറ്റവും വലിയ പ്രകടനമായി അത് മാറി.

മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച് റോഡ് നിറഞ്ഞുനീങ്ങിയ പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആര്‍എസ്എസ് സംഘത്തിന്റെ ക്രിമിനല്‍ രാഷ്ട്രിയയത്തിന് തൊടുപുഴയില്‍ ഇടമുണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചു. സിപിഐ എമ്മിന്റെയും പുരോഗമനപ്രസ്ഥാനങ്ങളുടെയും സംയമനത്തെ ദൗര്‍ബല്യമായി കണ്ടാല്‍ അതിന് നല്‍കേണ്ടിവരുന്ന വില വലുതായിരിക്കുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

പ്രകടനത്തിനുശേഷം തൊടുപുഴ മുനിസിപ്പല്‍ മൈതാനത്ത് ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ സിപിഐ എം ഏരിയാ സെക്രട്ടറി വി വി മത്തായി, മൂലമറ്റം ഏരിയാ സെക്രട്ടറി കെ എല്‍ ജോസഫ്, ടി ആര്‍ സോമന്‍ , എം എം മാത്യു എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജാഥക്കുനേരെ ആര്‍എസ്എസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് കരിമണ്ണൂര്‍ , ഉടുമ്പന്നൂര്‍ , വണ്ണപ്പുറം, കോടിക്കുളം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ പ്രകടനം നടന്നു. കരിമണ്ണൂര്‍ ഏരിയായിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ , സ്കൂളുകള്‍ , ബാങ്കുകള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. മൂലമറ്റം മേഖലയിലും ജില്ലയിലെ വിവിധകേന്ദ്രങ്ങളിലും ആര്‍എസ്എസ് ക്രിമിനല്‍ രാഷ്ട്രിയത്തിനെതിരെ പ്രകടനങ്ങള്‍ നടന്നു. ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടം, തൂക്കുപാലം, കൂട്ടാര്‍ , മുണ്ടിയെരുമ, തേര്‍ഡ്ക്യാമ്പ്, കമ്പംമേട് എന്നിവിടങ്ങളില്‍ പ്രകടനം നടന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഏലപ്പാറ, വണ്ടിപ്പെരിയാര്‍ , മറയൂര്‍ , അണക്കര, കാന്തല്ലൂര്‍ , വട്ടവട, മൂന്നാര്‍ എന്നിവിടങ്ങളിലും പ്രകടനം നടന്നു.

deshabhimani 140811

2 comments:

  1. ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ ഭീകരരാഷ്ട്രിയത്തിനെതിരെ തൊടുപുഴ ഏകമനസായി പ്രതിഷേധിച്ചു. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച് തൊടുപുഴയുടെ സമാധാനാന്തരീക്ഷവും മതേതരപാരമ്പര്യവും തകര്‍ക്കാന്‍ വര്‍ഗീയവാദികള്‍ നടത്തുന്ന നീക്കത്തിനെതിരെ സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തൊടുപുഴ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി. സ്വകാര്യവാഹനങ്ങളും ഇരുചക്രാഹനങ്ങളുമൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. കമ്പോളവും കടകളും അടഞ്ഞു.

    ReplyDelete
  2. സമാധാനം നിലനില്‍ക്കുന്ന സിദ്ധാന്തപുരത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ വളര്‍ത്തിയ നായയെ വെട്ടിക്കൊലപ്പെടുത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ശരത്തിന്റെ വീട്ടിലെ നായയെയാണ് ശനിയാഴ്ച പുലര്‍ച്ചെ കൊന്നത്. കഴിഞ്ഞ ദിവസം ജെഎന്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളെയും പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും ആര്‍എസ്എസുകാര്‍ അക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വി കെ ബിജു, യൂണിറ്റ് സെക്രട്ടറി നിധുന്‍ചന്ദ്, വി ടി അരുണ്‍ എന്നിവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ ഡിവൈഎഫ്ഐ പുതുപ്പണം വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു.

    ReplyDelete