കാസര്‍കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജില്ലാ കമ്മിറ്റിയും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സുരേന്ദ്രനൊപ്പമുള്ളവര്‍ പരാതി നല്‍കിയതിനു പിന്നാലെയാണിത്. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സുരേന്ദ്രന്‍ ലക്ഷങ്ങളുടെ ഫണ്ട് വെട്ടിച്ചെന്ന് ജില്ലാ പ്രസിഡന്റ് നാരായണഭട്ടും ദേശീയസമിതി അംഗം മടിക്കൈ കമ്മാരനുമുള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിക്കുന്നു. നേതാക്കള്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും സംഘടനാപ്രവര്‍ത്തനം അനുവദിക്കുന്നില്ലെന്നും സുരേന്ദ്രനെതിരെ പരാതിയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ജില്ലയിലെ നേതാക്കള്‍ യുഡിഎഫില്‍നിന്ന് പണംവാങ്ങിയെന്നാണ് സുരേന്ദ്രന്റെയും ഒപ്പം നില്‍ക്കുന്നവരുടെയും പരാതി. സംസ്ഥാന പ്രസിഡന്റ് നിയോഗിച്ച രണ്ടംഗ കമീഷന്‍ ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇവര്‍ നാരായണഭട്ടിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും അതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് പുതിയ പരാതിയെന്നുമാണ് സുരേന്ദ്രന്‍പക്ഷത്തിന്റെ ആരോപണം.
ജില്ലാ ജനറല്‍ സെക്രട്ടറിമാരിലൊരാളായ അഡ്വ. ശ്രീകാന്തും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റുമാണ് സുരേന്ദ്രന്‍ പക്ഷത്തെ പ്രമുഖര്‍ . ജില്ലയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇവര്‍ക്കെതിരാണ്. കഴിഞ്ഞ ദിവസം ശ്രീകാന്തിനെ അറിയിക്കാതെ ജില്ലാകമ്മിറ്റി യോഗം ചേര്‍ന്ന് മറ്റൊരു ജനറല്‍സെക്രട്ടറിയെയും സെക്രട്ടറിയെയും നിയമിച്ചു. ജില്ലാ പ്രസിഡന്റിനെ മാറ്റാനുള്ള നീക്കമാണ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്നത്. നാരായണഭട്ടിനെ ഒഴിവാക്കാന്‍ സംസ്ഥാന പ്രസിഡന്റ് അംഗീകരം നല്‍കിയെന്നും പ്രചരണം നടക്കുന്നു. തെരഞ്ഞെടുപ്പു തോല്‍വിയോടെ രൂക്ഷമായ ഗ്രൂപ്പുപോര് സംസ്ഥാനതലത്തിലേക്കും വ്യാപിക്കുകയാണ്. സുരേന്ദ്രന്റെ വെട്ടിപ്പ് അന്വേഷിക്കണമെന്നാണ് ആവശ്യം. പി എസ് ശ്രീധരന്‍പിള്ള ഇക്കാര്യം നേരത്തെ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
deshabhimani 180811
: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജില്ലാ കമ്മിറ്റിയും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ സുരേന്ദ്രനൊപ്പമുള്ളവര്‍ പരാതി നല്‍കിയതിനു പിന്നാലെയാണിത്. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സുരേന്ദ്രന്‍ ലക്ഷങ്ങളുടെ ഫണ്ട് വെട്ടിച്ചെന്ന് ജില്ലാ പ്രസിഡന്റ് നാരായണഭട്ടും ദേശീയസമിതി അംഗം മടിക്കൈ കമ്മാരനുമുള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിക്കുന്നു. നേതാക്കള്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും സംഘടനാപ്രവര്‍ത്തനം അനുവദിക്കുന്നില്ലെന്നും സുരേന്ദ്രനെതിരെ പരാതിയുണ്ട്.
ReplyDelete