കേരള കലാമണ്ഡലത്തില്‍ വൈസ് ചാന്‍സലറുടെ ഏകാധിപത്യഭരണത്തിനു നീക്കം നടക്കുന്നതായി സൂചന. മൂന്ന് ഡീന്‍മാരെ ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് സംശയമുയരുന്നത്. ഭാഷാ വിഭാഗത്തിന്റെ ഡീന്‍ എ കെ നമ്പ്യാര്‍, സൗന്ദര്യശാസ്ത്രവിഭാഗത്തിന്റെ ഡീന്‍ പി പി രവീന്ദ്രന്‍, വാദ്യകലയുടെ ഡീന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവരെയാണ് ഒഴിവാക്കിയത്. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നതാണ് ഇവര്‍ക്കെതിരായ നീക്കത്തിനു കാരണമെന്ന് പറയുന്നു.
യു ജി സി നിര്‍ദ്ദേശകതത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലത്തിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനു വിരുദ്ധമണ് ഈ നടപടി. എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യുന്ന ഡീന്‍മാരുടെ കാലാവധി രണ്ടു വര്‍ഷം പൂര്‍ത്തിയായതിനാലാണ് നടപടിയെന്നാണ് രജിസ്ട്രാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചത്. എന്നാല്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ കാലാവധി മൂന്നുവര്‍ഷവുമാണ്. മൂന്നു ഡീന്‍മാരുടെ കാലാവധി ഏപ്രില്‍ 20ന് പൂര്‍ത്തിയായെന്നാണ് ഔദ്യോഗികവിശദീകരണം. എന്നാല്‍ കലാമണ്ഡലത്തിന്റെ ചട്ടങ്ങളില്‍ ഒരിടത്തും ഇങ്ങനെ പറഞ്ഞിട്ടില്ല. അധ്യാപക പ്രതിനിധികള്‍, എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ കാലാവധി മൂന്നുവര്‍ഷമാണെന്നാണ് ചട്ടം. എന്നാല്‍ അധ്യാപക നിയമനം കഴിഞ്ഞിട്ടില്ല. ഗവര്‍ണര്‍ നിയമിക്കുന്ന അഞ്ചുപേര്‍, അധ്യാപകര്‍ മൂന്നുപേര്‍, ഡീന്‍മാരില്‍ നിന്നു മൂന്നുപേര്‍, യു ജി സി പ്രതിനിധി, കള്‍ച്ചറല്‍ പ്രതിനിധി, ഇന്ത്യാ ഗവ. പ്രതിനിധി എന്നിവരടങ്ങുന്നതാണ് കലാണ്ഡലത്തിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ്.
കലാമണ്ഡലം യൂണിവേഴ്‌സിറ്റിയായതിനുശേഷം 2007ല്‍ മൂന്നുവര്‍ഷത്തേക്ക് ഡീന്‍മാരായി നിയമിക്കപ്പെട്ട മൂന്നുപേരും 2009ല്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് രൂപീകരിച്ചപ്പോള്‍ അതിലേക്ക് നേമിനേറ്റ് ചെയ്യപ്പെട്ടു. അതായത് 2009 മുതല്‍ മൂന്നുവര്‍ഷത്തേക്കാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളെന്ന നിലയിലുള്ള ഇവരുടെ കാലാവധി. പിന്നീട് ഡീന്‍മാര്‍ എന്ന നിലയിലുള്ള ഇവരുടെ കാലാവധിയും നീട്ടി.
ഡീന്‍മാര്‍ എന്ന നിലയില്‍ മൂന്നുവര്‍ഷം ഇവര്‍ പ്രവര്‍ത്തിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് 2012 ജൂണില്‍ മാത്രമാണ് ഇവരുടെ കാലാവധി തീരുക. നേരത്തെ കാലാവധി നീട്ടിയ ഇവരുടെ കാലാവധി വീണ്ടും നീട്ടുന്നുവെന്ന പ്രചാരണവും നടക്കുന്നുണ്ട്. ഒരിക്കല്‍ നിയമിച്ചവരെ വീണ്ടും നിയമിക്കുന്നുവെന്ന് ചുരുക്കം.
janayugom 060811

ReplyDelete