ന്യൂഡല്‍ഹി: ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് അനുവദിച്ച കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ നീക്കം ആരംഭിച്ചു. പദ്ധതി സ്വകാര്യ മേഖലയിലായാലും എതിര്‍പ്പില്ലെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി കാര്യാലയത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കേരളം അറിയിച്ചു.
ലാലുപ്രസാദ് യാദവ് റെയില്‍മന്ത്രിയായിരുന്നപ്പോഴാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടൊപ്പം സോണിയഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും കോച്ച് ഫാക്ടറി പ്രഖ്യാപിച്ചു. റെയില്‍വേ തന്നെ പണം മുടക്കി സ്ഥാപിക്കുന്ന റായ്ബറേലി കോച്ച് ഫാക്ടറി അന്തിമഘട്ടത്തിലാണ്. എന്നാല്‍ , കഞ്ചിക്കോട് ഫാക്ടറിയുടെ നടപടി അനന്തമായി നീളുന്നു.
കോച്ച് ഫാക്ടറിയ്ക്ക് കേരളം ഏറ്റെടുത്ത 460 ഹെക്ടര്‍ ഭൂമി 90 വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ റെയില്‍വേക്ക് കൈമാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഏതെങ്കിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്നായിരുന്നു റെയില്‍വേ ആദ്യം പറഞ്ഞത്. എന്നാല്‍ , പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സ്വകാര്യമേഖലയില്‍ പദ്ധതി നടപ്പാക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖരന്‍ ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചു.
deshabhimani 060811
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് അനുവദിച്ച കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ നീക്കം ആരംഭിച്ചു. പദ്ധതി സ്വകാര്യ മേഖലയിലായാലും എതിര്‍പ്പില്ലെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി കാര്യാലയത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കേരളം അറിയിച്ചു.
ReplyDelete