കല്‍പ്പറ്റ: ജന്മിത്വത്തിന്റ വാറോലകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ സമരങ്ങളില്‍ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു മറിയക്കുട്ടി. ജന്മികളും ഭരണാധികാരികളും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ നിര്‍ദ്ദയം കുടിയൊഴിക്കപ്പെടുന്നവരുടെ വേദനകളൊപ്പാന്‍ ചുരം കയറിയ നേതാക്കള്‍ക്കൊപ്പം മറിയക്കുട്ടിയും സജീവമായിരുന്നു. പാവങ്ങളുടെ പടത്തലവന്‍ എകെജിയും, സി എച്ച് കണാരനും മുനയന്‍കുന്ന് സമരപോരാളികളുമെല്ലാം നയിച്ച അവകാശ പോരാട്ടപാതയില്‍ ചട്ടയും മുണ്ട് ധരിച്ച സ്ത്രീ സാന്നിധ്യമായി കാട് മൂടിയ വയനാടന്‍ ഗ്രാമങ്ങളില്‍ മറിയക്കുട്ടിയും പങ്കാളിയായി. പുല്‍പ്പള്ളി, കുമ്പളാട് തുടങ്ങി ക്ലബ്ബ്മട്ടം വരെ അതിജീവനത്തിനായി കര്‍ഷകര്‍ നടത്തിയ സമരങ്ങളില്‍ സമയ ഭേദമില്ലാതെ മറിയക്കുട്ടി ഇറങ്ങിയത് സ്ത്രീകള്‍ പൊതുരംഗത്ത് അദൃശ്യമായ കാലത്ത്.
തിരുവിതാംകൂറില്‍നിന്ന് വയനാടന്‍ ചുരം കയറി 1943 ലാണ് മറിയക്കുട്ടിയുടെ കുടുംബം മാനന്തവാടിയിലെത്തിയത്. തലപ്പുഴ എസ്റ്റേിലും തുടര്‍ന്ന് എരുമക്കൊല്ലി ഒന്നാം നമ്പര്‍ എസ്റ്റേറ്റിലും ജോലി. കങ്കാണി സമ്പ്രദായവും തൊഴിലാളി പീഡനവും തുടര്‍ക്കഥയായ തോട്ടം മേഖലയില്‍ വിപ്ലവ വിത്തുകള്‍ പാകാന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ എത്തുന്നതും ഇക്കാലത്താണ്. എകെജിയും സി എച്ച് കണാരനും കൃഷ്ണന്‍ മാസ്റ്ററുമെല്ലാം പ്രസംഗത്തിലൂടെയും പ്രവര്‍ത്തനത്തിലൂടേയും തൊഴിലാളി ജീവിതത്തെ ആകെ മാറ്റി മറിച്ച കാലം. രാവിലെ ഏഴ്മുതല്‍ വൈകിട്ട് അഞ്ച്വരെ തുച്ഛവേതനത്തിന് ജോലി ചെയ്യേണ്ടി വന്ന തോട്ടം തൊഴിലാളികള്‍ക്ക് അവകാശബോധത്തിന്റെ പുതിയ മന്ത്രം പകര്‍ന്ന നേതാക്കളുടെ സ്വാധീനമാണ് മറിയക്കുട്ടിയേയും കമ്യുണിസ്റ്റ് പാര്‍ടിയിലേക്കാകര്‍ഷിച്ചത്. 1964 ല്‍ മേപ്പാടിയിലെ ആദ്യപഞ്ചായത്ത് അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതിന് ഏറെ വിലക്കുകള്‍ നേരിടേണ്ടിവന്ന കാലത്താണ് ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ഒരു വനിത പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായതെന്നത് ശ്രദ്ധേയമാണ്.
സമുദായ വിലക്കുകള്‍ ചാട്ടൂളി പോലെ ആക്രമിക്കുമ്പോഴും ശരിക്കുവേണ്ടി നിലകൊള്ളാനാണ് മറിയക്കുട്ടി ശ്രമിച്ചത്. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളെ പള്ളിയില്‍ പ്രവേശിപ്പിക്കരുതെന്ന് പോലും മത മേലധ്യക്ഷന്മാര്‍ വിലക്കി. എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് പൊതുരംഗത്ത് മറിയക്കുട്ടി നിറസാന്നിധ്യമായി. മത വിശ്വാസത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ചട്ടയും മുണ്ടും ധരിച്ചുതന്നെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത് അതിനാലാണ്. മേപ്പാടിയിലെ ആദ്യ വനിതാ പഞ്ചായത്തംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട മറിയക്കുട്ടി ആദ്യ യോഗത്തില്‍ പങ്കെടുത്തതും ചട്ടയും മുണ്ടും ധരിച്ചാണ്. പട്ടയത്തിനും കുടിയൊഴിപ്പിക്കലിനുമെതിരെയുള്ള സമരങ്ങള്‍ മുതല്‍ കര്‍ഷക ആത്മഹത്യക്ക് വഴി തെളിച്ച സര്‍കാരിന്റെ ഉദാരീകരണ നയങ്ങള്‍ക്കെതിരെ വരെയുള്ള കര്‍ഷക സമരങ്ങളില്‍ മറിയക്കുട്ടി പങ്കെടുത്തിട്ടുണ്ട്. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകസംഘം നടത്തിയ ഉജ്വലമായ സമരത്തിലും പങ്കടുത്തത് മറിയക്കുട്ടി സ്മരിക്കുന്നു. കര്‍ഷകസംഘം ജില്ലാ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു.
1968ല്‍ കോഴിക്കോട്-വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മഹിളാ ഫെഡറേഷന്‍ ജില്ലാ കമ്മറ്റി അംഗമായാണ് വനിതാരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയത്. 1975ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റി രൂപീകരിച്ചപ്പോള്‍ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ കാല്‍നൂറ്റാണ്ട് സംഘടനയെ നയിച്ചു. അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം സംവരണം ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ നടത്തിയ പ്രക്ഷോഭങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ഇവര്‍ ദല്‍ഹിയിലും തിരുവനന്തപുരത്തും നിരവധി അവകാശപോരാട്ടങ്ങളില്‍ പങ്കെടുത്തു. 33 വര്‍ഷം സിപിഐ എം കല്‍പ്പറ്റ ഏരിയാ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ച ഈ എഴുപത്തേഴുകാരി ഇപ്പോള്‍ സിപിഐ എം മുപ്പൈനാട് ലോക്കല്‍ കമ്മറ്റി അംഗമാണ്.
deshabhimani 130811

ജന്മിത്വത്തിന്റ വാറോലകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ സമരങ്ങളില്‍ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു മറിയക്കുട്ടി. ജന്മികളും ഭരണാധികാരികളും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ നിര്‍ദ്ദയം കുടിയൊഴിക്കപ്പെടുന്നവരുടെ വേദനകളൊപ്പാന്‍ ചുരം കയറിയ നേതാക്കള്‍ക്കൊപ്പം മറിയക്കുട്ടിയും സജീവമായിരുന്നു. പാവങ്ങളുടെ പടത്തലവന്‍ എകെജിയും, സി എച്ച് കണാരനും മുനയന്‍കുന്ന് സമരപോരാളികളുമെല്ലാം നയിച്ച അവകാശ പോരാട്ടപാതയില്‍ ചട്ടയും മുണ്ട് ധരിച്ച സ്ത്രീ സാന്നിധ്യമായി കാട് മൂടിയ വയനാടന്‍ ഗ്രാമങ്ങളില്‍ മറിയക്കുട്ടിയും പങ്കാളിയായി. പുല്‍പ്പള്ളി, കുമ്പളാട് തുടങ്ങി ക്ലബ്ബ്മട്ടം വരെ അതിജീവനത്തിനായി കര്‍ഷകര്‍ നടത്തിയ സമരങ്ങളില്‍ സമയ ഭേദമില്ലാതെ മറിയക്കുട്ടി ഇറങ്ങിയത് സ്ത്രീകള്‍ പൊതുരംഗത്ത് അദൃശ്യമായ കാലത്ത്.
ReplyDelete