കഴിഞ്ഞ മണ്‍സൂണ്‍ സീസണില്‍ കേരളത്തിലും, ലക്ഷദ്വീപിലും ലഭിച്ച മഴയുടെ അളവ് ശരാശരിയില്‍ നിന്നും കുറവ്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല. ജൂണ്‍ ഒന്നു മുതല്‍ ജൂലായ് 27 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവില്‍ ഒരു ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ലക്ഷദ്വീപില്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. ശരാശരിയില്‍ നിന്നും 20 ശതമാനത്തോളം കുറവാണ് ലക്ഷദ്വീപിലെ മഴയുടെ അളവില്‍ ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് ഏറ്റവുമധികം കുറവ് പ്രകടമായിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 32 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലഭിക്കേണ്ട ശരാശരി മഴ 544 മി മി ആണങ്കിലും ലഭിച്ചത് 369.4 മി മി മഴ മാത്രമാണ്. വയനാട് ജില്ലയിലും 30 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട്ടില്‍ ശരാശരി 1686.9 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് ഈ സീസണില്‍ ലഭിച്ചിരിക്കുന്നത് 1184.2 മി മി മഴ മാത്രമാണ്. ആലപ്പുഴ ജില്ലയില്‍ 1072.7 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 916.8 മി മി മഴയാണ് ലഭിച്ചത്, 15 ശതമാനത്തിന്റെ കുറവ്. കാസര്‍കോഡ് 1996.9 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 1840.5 മി മി മഴയാണ് ലഭിച്ചത്, എട്ട് ശതമാനത്തിന്റെ കുറവ്. കൊല്ലത്ത് 813.5 മി മി ലഭിക്കേണ്ട സ്ഥാനത്ത് 682.1 മി മി യാണ് ലഭിച്ചത്, 16 ശതമാനത്തിന്റെ കുറവ്. മലപ്പുറത്ത് 1372.4 മി മി ലഭിക്കേണ്ട സ്ഥാനത്ത് 1346.2 മി മി യാണ് ലഭിച്ചത്, രണ്ട് ശതമാനത്തിന്റെ കുറവ്. പത്തനംതിട്ടയില്‍ 1038.3 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 888.9 മി മി മഴയാണ് ലഭിച്ചത്, 14 ശതമാനത്തിന്റെ കുറവ്. തൃശൂരില്‍ 1406.2 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 1310.3 മി മി മഴയാണ് ലഭിച്ചത്, എഴ് ശതമാനത്തിന്റെ കുറവ്.
മറ്റ് ജില്ലകളില്‍ ലഭിക്കേണ്ട മഴയുടെ ശരാശരിയെക്കാളും കൂടുതല്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ 1799.1 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 1904.8 മി മി മഴ ലഭിച്ചു, ആറ് ശതമാനം വര്‍ധനവ്. എറണാകുളത്ത് 1304.1 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 1460.7 മി മി മഴ ലഭിച്ചു, 12 ശതമാനം വര്‍ധനവ്. ഇടുക്കിയില്‍ 1344.6 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 1498.5 മി മി മഴ ലഭിച്ചു, 11 ശതമാനത്തിന്റെ വര്‍ധനവ്. കോട്ടയത്ത് 1184.5 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 1374.6 മി മി ലഭിച്ചു, 16 ശതമാനത്തിന്റെ വര്‍ധനവ്. കോഴിക്കോട്ട് 1749.9 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 1958.2 മി മി മഴ ലഭിച്ചു, 12 ശതമാനത്തിന്റെ വര്‍ധവനവ്. പാലക്കാട് ജില്ലയില്‍ 994 മി മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 1081.7 മി മി മഴ ലഭിച്ചിട്ടുണ്ട്. ഒന്‍പത് ശതമാനത്തിന്റെ വര്‍ധനവ്.
മണ്‍സൂണിന് മുന്നോടിയായി സംസ്ഥാനത്ത് പെയ്ത മഴയിലും (മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെ) ശരാശരിയെക്കാള്‍ കുറഞ്ഞ അളവ് മഴയാണ് കിട്ടിയത്. ഈ കാലയളവില്‍ ലക്ഷദ്വീപില്‍ 15 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ കേരളത്തില്‍ ലഭിക്കേണ്ട അളവില്‍ 17 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കോട്ടയം, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും ലഭിക്കേണ്ട അളവിനെക്കാള്‍ കുറവ് മഴയാണ് ഈ സമയത്തും സംസ്ഥാനത്ത് ലഭിച്ചത്. കോട്ടയത്ത് ഈ കാലയളവില്‍ ഒന്‍പത് ശതമാനം മഴ അധികം ലഭിച്ചപ്പോള്‍ വയനാട്ടില്‍ 11 ശതമാനം അധികം മഴ ലഭിച്ചു. അതേ സമയം ആലപ്പുഴയില്‍ ഒരു ശതമാനവും, കണ്ണൂരില്‍ 54 ശതമാനവും, എറണാകുളത്ത് നാല് ശതമാനവും, ഇടുക്കിയില്‍ 13 ശതമാനവും, കാസര്‍കോഡ് ഏഴ് ശതമാനവും, കൊല്ലത്ത് 21 ശതമാനവും, കോഴിക്കോട് 37 ശതമാനവും, മലപ്പുറത്ത് 33 ശതമാനവും, പാലക്കാട് 24 ശതമാനവും, പത്തനംതിട്ടയില്‍ രണ്ട് ശതമാനവും, തിരുവനന്തപുരത്ത് 28 ശതമാനവും, തൃശൂരില്‍ 33 ശതമാനവും മഴയില്‍ കുറവ് രേഖപ്പെടുത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ പ്രതിഭാസമാണ് മഴകുറയാന്‍ കാരണമെന്നാണ് കാലവസ്ഥ അധികൃതര്‍ പറയുന്നത്. കാറ്റിന്റെ ഗതിയും മഴയ്ക്ക് അനുകൂലമായിരുന്നില്ല. ദക്ഷിണ പടിഞ്ഞാറന്‍ മണ്‍സൂണ്‍ പ്രതിഭാസം ഇടയ്ക്കിടെ കാണുന്നതിനാല്‍ ജൂലെ 11 മുതല്‍ മഴ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ അധികൃതര്‍ പറയുന്നു.
janayugom 030811
കഴിഞ്ഞ മണ്‍സൂണ്‍ സീസണില്‍ കേരളത്തിലും, ലക്ഷദ്വീപിലും ലഭിച്ച മഴയുടെ അളവ് ശരാശരിയില്‍ നിന്നും കുറവ്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല. ജൂണ്‍ ഒന്നു മുതല്‍ ജൂലായ് 27 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവില്‍ ഒരു ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ലക്ഷദ്വീപില്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. ശരാശരിയില്‍ നിന്നും 20 ശതമാനത്തോളം കുറവാണ് ലക്ഷദ്വീപിലെ മഴയുടെ അളവില്‍ ഉണ്ടായിരിക്കുന്നത്.
ReplyDelete