Wednesday, August 24, 2011

പത്മനാഭന്‍ പണക്കാരനായപ്പോള്‍....

"ഞങ്ങള്‍ പെരുവഴിയിലായി"

"പത്മനാഭന്‍ പണക്കാരനായപ്പോള്‍ ഞങ്ങള്‍ പെരുവഴിയിലായി." ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും അതീവസുരക്ഷാമേഖലയായി പ്രഖ്യാപിക്കുന്നതിന് ക്ഷേത്രപരിസരത്തെ വഴിയോരക്കച്ചവടങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ കഞ്ഞികുടി മുട്ടിയ വികലാംഗനും വൃദ്ധനുമായ മണിയന്റെ പ്രതികരണമാണിത്. 12 വര്‍ഷമായി മണിയന്‍ കാര്‍ത്തികതിരുനാള്‍ തിയറ്ററിന് സമീപത്ത് പെട്ടിക്കട നടത്താന്‍ തുടങ്ങിയിട്ട്. സ്വന്തമായി വീടുപോലുമില്ലാത്ത തനിക്ക് ഇതല്ലാതെ മറ്റു ജീവിതാശ്രയമില്ലെന്ന് മണിയന്‍ പറയുന്നു. തെരുവോരങ്ങളില്‍ അന്നന്നത്തെ അന്നത്തിനായി കച്ചവടം നടത്തിപ്പോന്നവരെ മുന്നറിയിപ്പില്ലാതെ ധൃതിപിടിച്ച് ഒഴിപ്പിച്ചതുമൂലം മണിയനെപ്പോലെ നിരവധിപേരുടെ ജീവിതമാണ് ഇങ്ങനെ പെരുവഴിയിലായത്. പഴവങ്ങാടി ജങ്ഷന്‍ മുതല്‍ അട്ടക്കുളങ്ങര ജങ്ഷന്‍വരെയുള്ള റോഡിന്റെ പടിഞ്ഞാറുവശത്തും അട്ടക്കുളങ്ങര ജങ്ഷന്‍ മുതല്‍ കൊത്തളം ജങ്ഷന്‍ വരെയുള്ള റോഡിന്റെ വടക്കുവശത്തുമുള്ള തെരുവുകച്ചവടക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചു. ക്ഷേത്രപരിസരത്തെ പൂക്കച്ചവടക്കാര്‍ മുതല്‍ വെട്ടിമുറിച്ചകോട്ടയ്ക്കുസമീപത്തെ വഴിയോരപുസ്തകക്കച്ചവടക്കാരും സ്ഥലം കാലിയാക്കേണ്ടിവന്നു.

ശ്രീപത്മനാഭ ക്ഷേത്ര സുരക്ഷ: തെരുവുകച്ചവടം നിരോധിച്ചു

ശ്രീപത്മനാഭസ്വാമി ക്ഷേത്ര സുരക്ഷയുമായി ബന്ധപ്പെട്ട് പരിസരപ്രദേശങ്ങളിലെ തെരുവുകച്ചവടം നിരോധിച്ച് ഉത്തരവിറക്കി. ഇതിന്റെ ഭാഗമായി പഴവങ്ങാടി ജങ്ഷന്‍മുതല്‍ അട്ടക്കുളങ്ങര ജങ്ഷന്‍വരെയുള്ള റോഡിന്റെ പടിഞ്ഞാറുവശവും അട്ടക്കുളങ്ങര ജങ്ഷന്‍മുതല്‍ കൊത്തളം ജങ്ഷന്‍വരെയുള്ള റോഡിന്റെ വടക്കുവശവും കൊത്തളം ജങ്ഷന്‍മുതല്‍ പുന്നപുരം കോട്ടവരെയുള്ള റോഡിന്റെ കിഴക്കുവശവും പുന്നപുരം കോട്ടമുതല്‍ പഴവങ്ങാടിവരെയുള്ള റോഡിന്റെ തെക്കുവശവും വരുന്ന പ്രദേശം സുരക്ഷാ ഏരിയയായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ തെരുവുകച്ചവടം നിരോധിച്ചു. മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ ഒരു കാരണവശാലും വഴിയോരകച്ചവടം അനുവദിക്കില്ല. നിരോധനം ലംഘിച്ച് കച്ചവടം നടത്തുന്നപക്ഷം ഒരുമുന്നറിയിപ്പും ഇല്ലാതെ ബന്ധപ്പെട്ടവരുടെ നഷ്ടോത്തരവാദിത്തത്തില്‍ അവ നീക്കംചെയ്യും. ക്ഷേത്രസുരക്ഷ കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി അഭ്യര്‍ഥിച്ചു.

deshabhimani 240811

4 comments:

  1. "പത്മനാഭന്‍ പണക്കാരനായപ്പോള്‍ ഞങ്ങള്‍ പെരുവഴിയിലായി." ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും അതീവസുരക്ഷാമേഖലയായി പ്രഖ്യാപിക്കുന്നതിന് ക്ഷേത്രപരിസരത്തെ വഴിയോരക്കച്ചവടങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ കഞ്ഞികുടി മുട്ടിയ വികലാംഗനും വൃദ്ധനുമായ മണിയന്റെ പ്രതികരണമാണിത്.

    ReplyDelete
  2. തെരിവുകച്ചവടം ഏതു രീതിയിലാ സര്‍ക്കാരിന് വരുമാനം ഉണ്ടാക്കുന്നത്‌ എന്റെ സഘാവേ?

    ReplyDelete
  3. സര്‍ക്കാരിനു ലാഭമില്ലാത്തതെല്ലാം അടച്ചു പൂട്ടുമോ കാന്‍ഗ്രെസ്സേ ...?

    ReplyDelete