Monday, August 15, 2011

"മുതലാളിത്തം തകരും; മാര്‍ക്സിസം ശരി"

ന്യൂയോര്‍ക്ക്: ലോക മുതലാളിത്തം സ്വയം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും കാള്‍ മാര്‍ക്സിന്റെ സിദ്ധാന്തമാണ് ശരിയെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നൂറീല്‍ റൂബിനി. 2008ലെ ആഗോള സാമ്പത്തികത്തകര്‍ച്ച ആദ്യം പ്രവചിച്ച റൂബിനി ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ അധ്യാപകനാണ്. വാള്‍സ്ട്രീറ്റ് ജേണലിന് അനുവദിച്ച അഭിമുഖത്തിലാണ് മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിലയിരുത്തലാണ് ശരിയെന്ന് സമ്മതിച്ചത്. ഒന്നരനൂറ്റാണ്ടുമുമ്പ് മാര്‍ക്സ് വരച്ചുകാട്ടിയ വഴിയിലൂടെയാണ് ഇന്ന് മുതലാളിത്തം പതനത്തിലേക്ക് നീങ്ങുന്നതെന്നും മാര്‍ക്സിസ്റ്റ് അല്ലാത്ത റൂബിനി പറഞ്ഞു.

വീഡിയോ ലിങ്ക്

അമേരിക്കയില്‍ മാസംതോറും 8 ബാങ്ക് തകരുന്നു

ന്യൂയോര്‍ക്ക്: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന അമേരിക്കയില്‍ ഓരോ മാസവും എട്ടു ബാങ്ക് പൂട്ടുന്നു. ഈവര്‍ഷം ഇതുവരെ 64 ബാങ്ക് പൂട്ടിയെന്നും ഔദ്യോഗികകണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈയില്‍ പതിമൂന്നും ഈമാസം മൂന്നും ബാങ്ക് തകര്‍ന്നു. എണ്ണായിരത്തോളം അമേരിക്കന്‍ ബാങ്കുകളിലെ നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് നല്‍കുന്ന ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനാ ണ് തകര്‍ച്ചയുടെ വിവരം പുറത്തുവിട്ടത്. ഫസ്റ്റ് നാഷണല്‍ ബാങ്ക് ഓഫ് ഒലാതെ, ബാങ്ക് ഓഫ് വിറ്റ്മാന്‍ , ബാങ്ക് ഓഫ് ഷോര്‍വുഡ് എന്നിവയാണ് ഈമാസം അടച്ചുപൂട്ടിയത്. ഇതുവഴി 27.7 കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്. 2008ലെ ആഗോള സാമ്പത്തികത്തകര്‍ച്ചയ്ക്കുശേഷം അമേരിക്കന്‍ ബാങ്കുകള്‍ പ്രതിസന്ധിയില്‍നിന്ന് കരകയറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സംഭവവികാസം. കഴിഞ്ഞവര്‍ഷം 157 ബാങ്ക് തകര്‍ന്നു. രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്.

deshabhimani 150811

1 comment:

  1. ലോക മുതലാളിത്തം സ്വയം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും കാള്‍ മാര്‍ക്സിന്റെ സിദ്ധാന്തമാണ് ശരിയെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നൂറീല്‍ റൂബിനി. 2008ലെ ആഗോള സാമ്പത്തികത്തകര്‍ച്ച ആദ്യം പ്രവചിച്ച റൂബിനി ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ അധ്യാപകനാണ്. വാള്‍സ്ട്രീറ്റ് ജേണലിന് അനുവദിച്ച അഭിമുഖത്തിലാണ് മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിലയിരുത്തലാണ് ശരിയെന്ന് സമ്മതിച്ചത്.

    ReplyDelete