കോഴിക്കോട്: ഭരണം നന്നാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശില്‍പശാലയില്‍ . വ്യാഴാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും 18 മന്ത്രിമാരും കോഴിക്കോട് ഐഐഎം ക്യാമ്പസിലെത്തി. അസുഖം കാരണം ടി എം ജേക്കബ് എത്തിയില്ല. "തുറക്കാത്ത സമ്മാനം: മാറ്റത്തിന് ഉള്‍ക്കാഴ്ചയോടെയുള്ള ഭരണം" എന്ന പേരിലായിരുന്നു ശില്‍പശാല. ക്ലാസിനുമുമ്പ് മുഖ്യമന്ത്രി ഐഐഎം ക്യാമ്പസിലെ വിദ്യാര്‍ഥികളുമായി മുഖാമുഖം നടത്തി. സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികളും പങ്കെടുത്തു. തുടര്‍ന്ന് വാര്‍ത്താലേഖകരുമായി ഹ്രസ്വ സംഭാഷണം. 9.30ന് മന്ത്രിമാരെയും കൂട്ടി ക്ലാസ് റൂമിലേക്ക്. ഐഐഎം ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജിയും പ്രൊഫ. സജി ഗോപിനാഥുമാണ് ആദ്യം ക്ലാസെടുത്തത്. നേതൃഗുണം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന പാഠങ്ങളായിരുന്നു ആദ്യക്ലാസില്‍ . തുടര്‍ന്ന് ഇന്റര്‍വെല്‍ . ക്ലാസിലെ അനുഭവങ്ങളുമായി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി എന്നിവര്‍ വാര്‍ത്താലേഖകരുടെ മുമ്പിലെത്തി.
പോസിറ്റീവായി കാര്യങ്ങളെ കാണാനും ടെന്‍ഷന്‍ കുറയ്ക്കാനും ക്ലാസ് ഉപകരിച്ചതായി മാണിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കൃഷി, അടിസ്ഥാന സൗകര്യം, നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നിവയെക്കുറിച്ച് ഐഐഎമ്മിലെ മാനേജ്മെന്റ് വിദഗ്ധരായ പ്രൊഫ. സാണു നായര്‍ , പ്രൊഫ. അഭിലാഷ് നായര്‍ , പ്രൊഫ. കുല്‍ബാഷ്ഷാന്‍ ബലൂമി, പ്രൊഫ. എസ്എസ് എസ് കുമാര്‍ , പ്രൊഫ. ജോഫി തോമസ്, പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി എന്നിവര്‍ ക്ലാസെടുത്തു. എംഎല്‍എമാര്‍ക്ക് താല്‍പ്പര്യമെങ്കില്‍ ഐഐഎമ്മില്‍ പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറവുകള്‍ പരിഹരിക്കാന്‍ പര്യാപ്തമാകുന്ന നിര്‍ദേശങ്ങളാണ് വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 190811
ഭരണം നന്നാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശില്‍പശാലയില്‍ . വ്യാഴാഴ്ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും 18 മന്ത്രിമാരും കോഴിക്കോട് ഐഐഎം ക്യാമ്പസിലെത്തി. അസുഖം കാരണം ടി എം ജേക്കബ് എത്തിയില്ല.
ReplyDelete