ശബരിമല: ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിടാനുള്ള സംസ്ഥാനസര്‍ക്കാര്‍ നീക്കം അഴിമതി നിയമനത്തിന് കളമൊരുക്കാന്‍ . നിലവില്‍ ബോര്‍ഡ് പരീക്ഷ ജയിച്ചുനില്‍ക്കുന്ന ജീവനക്കാരുടെ പ്രമോഷന്‍സാധ്യതയും ആശ്രിത ലിസ്റ്റിലുള്ളവരുടെ നിയമനവും ബോര്‍ഡ് രൂപീകരണത്തിലൂടെ അട്ടിമറിക്കപ്പെടും. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ ശബരിമലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമാക്കാനുള്ള ഗൂഢനീക്കത്തിനെതിരെ എതിര്‍പ്പ് വ്യാപകമായി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 1950ലെ ഹിന്ദു റിലീജിയസ് ആക്ട് പരിഷ്കരിച്ചാണ് ദേവസ്വം എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലെ നിയമനം പിഎസ്സിക്ക് വിട്ടത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജി രാമന്‍നായര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ നടന്ന ക്രമക്കേടിന്റെയും അഴിമതിയുടെയും പശ്ചാത്തലത്തിലായിരുന്നു നിയമനിര്‍മാണം. എന്നാല്‍ പിഎസ്സി നിയമനം അട്ടിമറിച്ച് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാനാണ് യുഡിഎഫ് സര്‍ക്കാറിന്റെ ശ്രമം. മതേതര സ്ഥാപനമായ പിഎസ്സിക്ക് ക്ഷേത്രഭരണ സമിതിയിലേക്കുള്ള നിയമനം നടത്താന്‍ അര്‍ഹതയില്ലെന്ന വാദവുമായി കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും രംഗത്തെത്തി. ബോര്‍ഡിന്റെ പേര് പറഞ്ഞ് പഴയതുപോലെ കോഴ വാങ്ങിയുള്ള നിയമനം നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എസ്റ്റാബ്ലിഷ്മെന്റ് നിയമനം പിഎസ്സിക്ക് വിടുന്നതിലൂടെ ആചാരപരവും മറ്റുമായ കാര്യങ്ങള്‍ക്ക് തടസ്സം നേരിടുമെന്ന പ്രചരണവും അടിസ്ഥാനരഹിതമാണ്. മേല്‍ശാന്തി തുടങ്ങിയ ക്ഷേത്രജീവനക്കാരുടെ നിയമനം ദേവസ്വംബോര്‍ഡിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. എസ്റ്റാബ്ലിഷ്മെന്റിലേക്കുള്ള നിയമനം തന്നെ ഹിന്ദുവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയുമാണ്. പിഎസ്സി നിയമനത്തിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പൂര്‍ണമായ പിന്തുണയുണ്ട്. എന്നാല്‍ പിഎസ്സി നിയമനത്തിന് തുരങ്കംവയ്ക്കാനായിരുന്നു തുടക്കം മുതല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. സംവരണ തത്വം പാലിക്കാതെയും ലക്ഷങ്ങള്‍ കോഴ വാങ്ങിയുമായിരുന്നു മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വംബോര്‍ഡ് നിയമനം നടത്തിയിരുന്നത്. ബോര്‍ഡ് അംഗങ്ങളുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയതും ദേവപ്രശ്നവുമായി ബന്ധപ്പെട്ട വിവാദങ്ങളും ശബരിമലയെ ഉലച്ചതും ഇക്കാലയളവിലാണ്.
deshabhimani 231211
ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിടാനുള്ള സംസ്ഥാനസര്‍ക്കാര്‍ നീക്കം അഴിമതി നിയമനത്തിന് കളമൊരുക്കാന്‍ . നിലവില്‍ ബോര്‍ഡ് പരീക്ഷ ജയിച്ചുനില്‍ക്കുന്ന ജീവനക്കാരുടെ പ്രമോഷന്‍സാധ്യതയും ആശ്രിത ലിസ്റ്റിലുള്ളവരുടെ നിയമനവും ബോര്‍ഡ് രൂപീകരണത്തിലൂടെ അട്ടിമറിക്കപ്പെടും. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതുപോലെ ശബരിമലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമാക്കാനുള്ള ഗൂഢനീക്കത്തിനെതിരെ എതിര്‍പ്പ് വ്യാപകമായി.
ReplyDelete