Saturday, February 18, 2012

നിഷ്ക്രിയതയുടെ 25 ദിവസം

തൃശൂര്‍ : മാലിന്യനീക്കം നിലച്ചിട്ട് ഒരു മാസമായിട്ടും പരിഹാരം കാണാനാകാതെ നഗരജീവിതം ദുരിതമയമായി. ജനുവരി 23ന് ലാലൂരിലുണ്ടായ തീപിടിത്തം ഒരാഴ്ച നീണ്ടതിനെത്തുടര്‍ന്നാണ് മാലിന്യനീക്കം പൂര്‍ണമായും നിലച്ചത്. പ്രശ്ന പരിഹാരത്തിന് സഹകരണ വാഗ്ദാനവുമായി സിപിഐ എമ്മും പ്രതിപക്ഷവും മുന്നോട്ടു വന്നിട്ടും ക്രിയാത്മക നിര്‍ദേശങ്ങളില്ലാതെ കോര്‍പറേഷന്‍ ഭരണനേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്. ഗത്യന്തരമില്ലാതെ ഫ്ളാറ്റ് നിവാസികളും കച്ചവടക്കാരും മാലിന്യം സ്വന്തം നിലയില്‍ സംസ്കരിക്കാന്‍ ശ്രമിച്ചെങ്കിലും ശാസ്ത്രീയ മാര്‍ഗം കണ്ടെത്താനാവാത്തത് ആശങ്ക ഇരട്ടിയാക്കി. ലാലൂരില്‍ മാലിന്യമലയ്ക്ക് തീപിടിച്ച് ഒരാഴ്ചയായി തുടര്‍ന്ന തീയും വിഷപ്പുകയും ശ്വസിച്ച പ്രദേശവാസികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി പലരും ആശുപത്രിയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ഇത് പ്രതിഷേധം ആളിക്കത്തിച്ചു. സിപിഐ എം നേതൃത്വത്തില്‍ ലാലൂര്‍ നിവാസികള്‍ കോര്‍പറേഷനിലേക്ക് തള്ളിക്കയറി പ്രതിഷേധമറിയിച്ചതോടെയാണ് ദുരിതബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. വിഷപ്പുക ശ്വസിച്ച് ആശുപത്രിയിലായവര്‍ക്ക് വിദഗ്ധ ചികത്സയും ലഭ്യമാക്കിയിട്ടില്ല.

ലാലൂരിലേക്ക് മാലിന്യം തളളാനാവാത്ത സ്ഥിതിയിലാണ് കോര്‍പറേഷന്‍ . നഗരമാലിന്യം തള്ളുന്ന മറ്റൊരു കേന്ദ്രമായ ഒല്ലൂര്‍ പനംകുറ്റിച്ചിറയില്‍ ജനം പ്രതിഷേധിച്ചതോടെ അവിടേക്കും മാറ്റാനാകുന്നില്ല. 26 ദിവസമായി നഗര മാലിന്യം അങ്ങിങ്ങ് കുമിഞ്ഞുകൂടി കിടക്കുകയാണ്. ഇത് പകര്‍ച്ചവ്യാധി പടരാനിടയുണ്ടെന്ന ആശങ്ക ഉയര്‍ത്തുന്നു. കൂട്ടിയിട്ട മാലിന്യം കത്തിച്ചതും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കി. പ്ലാസ്റ്റിക്കും ടയറും അടക്കമുള്ള ഖരമാലിന്യം കത്തിയ പുകയും രാസവസ്തുക്കളും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കയാണ്. നഗര മാലിന്യനീക്കവും ലാലൂരിലെ മാലിന്യമല നീക്കം ചെയ്യലും അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. കഴിഞ്ഞ കോര്‍പറേഷന്‍എല്‍ഡിഎഫ് ഭരണസമിതിയും എല്‍ഡിഎഫ് സര്‍ക്കാരും കാര്‍ഷിക സര്‍വകലാശാലയുമായി കരാറിലേര്‍പ്പെട്ടതാണ്. ആദ്യ ഘട്ടത്തിന് പണം കൈമാറിയ ലാംപ്സ് പദ്ധതി അട്ടിമറിക്കാനാണ് യുഡിഎഫ് കോര്‍പറേഷന്‍ നേതൃത്വം ശ്രമിച്ചത്. മേഖലാ സംസ്കരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചു. ഒരുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ചലിച്ചില്ല. ലാലൂര്‍ പാക്കേജും വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതിയും അട്ടിമറിക്കാന്‍ നടത്തിയ ഗൂഢനീക്കങ്ങളാണ് പ്രശ്നം വഷളാക്കിയത്.

deshabhimani 280212

2 comments:

  1. മാലിന്യനീക്കം നിലച്ചിട്ട് ഒരു മാസമായിട്ടും പരിഹാരം കാണാനാകാതെ നഗരജീവിതം ദുരിതമയമായി. ജനുവരി 23ന് ലാലൂരിലുണ്ടായ തീപിടിത്തം ഒരാഴ്ച നീണ്ടതിനെത്തുടര്‍ന്നാണ് മാലിന്യനീക്കം പൂര്‍ണമായും നിലച്ചത്. പ്രശ്ന പരിഹാരത്തിന് സഹകരണ വാഗ്ദാനവുമായി സിപിഐ എമ്മും പ്രതിപക്ഷവും മുന്നോട്ടു വന്നിട്ടും ക്രിയാത്മക നിര്‍ദേശങ്ങളില്ലാതെ കോര്‍പറേഷന്‍ ഭരണനേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്. ഗത്യന്തരമില്ലാതെ ഫ്ളാറ്റ് നിവാസികളും കച്ചവടക്കാരും മാലിന്യം സ്വന്തം നിലയില്‍ സംസ്കരിക്കാന്‍ ശ്രമിച്ചെങ്കിലും ശാസ്ത്രീയ മാര്‍ഗം കണ്ടെത്താനാവാത്തത് ആശങ്ക ഇരട്ടിയാക്കി. ലാലൂരില്‍ മാലിന്യമലയ്ക്ക് തീപിടിച്ച് ഒരാഴ്ചയായി തുടര്‍ന്ന തീയും വിഷപ്പുകയും ശ്വസിച്ച പ്രദേശവാസികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി പലരും ആശുപത്രിയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ഇത് പ്രതിഷേധം ആളിക്കത്തിച്ചു. സിപിഐ എം നേതൃത്വത്തില്‍ ലാലൂര്‍ നിവാസികള്‍ കോര്‍പറേഷനിലേക്ക് തള്ളിക്കയറി പ്രതിഷേധമറിയിച്ചതോടെയാണ് ദുരിതബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. വിഷപ്പുക ശ്വസിച്ച് ആശുപത്രിയിലായവര്‍ക്ക് വിദഗ്ധ ചികത്സയും ലഭ്യമാക്കിയിട്ടില്ല.

    ReplyDelete
  2. നഗരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യവും ലാലൂരിലെ മാലിന്യമലയും ഞായറാഴ്ചയും നീക്കം ചെയ്യാനാരംഭിച്ചില്ല. മാലിന്യ നീക്കത്തിന് അടിയന്തര പദ്ധതികളില്ലാത്തതിനാല്‍ നഗരവാസികളും ടൗണിലെത്തുന്ന യാത്രക്കാരും കച്ചവടക്കാരും ദുരിതം പേറുകയാണ്. സമരസമിതിയുടെ നിരാഹാരം കഴിഞ്ഞെങ്കിലും പ്രശ്നം സങ്കീര്‍ണമായി തുടരുന്നു. ലാലൂരിലെ മാലിന്യനീക്കത്തിന് മന്ത്രിസഭ പ്രഖ്യാപിച്ച പദ്ധതി തുടങ്ങാന്‍ നടപടിയായിട്ടില്ല. പദ്ധതിയുടെ പ്രായോഗികതയെപ്പറ്റി ചര്‍ച്ചയും നടന്നിട്ടില്ല. സമരം അവസാനിപ്പിക്കുന്നതിന് രണ്ട് ലോഡ് മാലിന്യമണ്ണ്് ലാലൂരില്‍ നിന്ന് എടുത്തെന്ന് വരുത്തിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഈ മണ്ണ് ശക്തനില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികള്‍ എതിര്‍ത്തതുമൂലം നടന്നില്ല. മാലിന്യം വണ്ടിയില്‍ നിന്നിറക്കാതെ കോര്‍പറേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ചയും ഇത് മാറ്റിയിട്ടില്ല. ലാലൂരിലെ മാലിന്യമല നീക്കുന്നതിനുള്ള പദ്ധതി ആരംഭിക്കാന്‍ രണ്ട് മാസം സമയം അനുവദിച്ചാണ് സമരസമിതി നിരാഹാരം അവസാനിപ്പിച്ചത്. എന്നാല്‍ മന്ത്രിസഭ പ്രഖ്യാപിച്ച കോള്‍ നിലങ്ങളില്‍ മാലിന്യ മണ്ണിട്ട് ബണ്ട് നിര്‍മാണ പദ്ധതിക്കെതിരെ പ്രാദേശികമായി എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് കര്‍ഷകരുടെയും സമീപവാസികളുടെയും ആശങ്കയകറ്റാന്‍ ശ്രമമാരംഭിച്ചിട്ടില്ല. പദ്ധതിയുടെ സുരക്ഷിതത്വം ശാസ്ത്രീയമായി തെളിയിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ബണ്ട് നിര്‍മാണത്തിന് കരിങ്കല്‍ ഭിത്തി നിര്‍മിക്കണം. അതിന് മാസങ്ങളെടുക്കും. ലാലൂരിലെ മാലിന്യം അതേപടി റോഡില്‍ തള്ളാനാവില്ല. പ്ലാസ്റ്റിക് വേര്‍തിരിക്കണം. ഈ പ്രവൃത്തി ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുക്കും. ഇക്കാലമത്രയും നഗരത്തില്‍ മാലിന്യം പെരുകാനിടയുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണത്തിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയാലേ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവൂ. എന്നാല്‍ ഇതിനുള്ള നടപടി കോര്‍പറേഷന്‍ സ്വീകരിക്കുന്നില്ല. ഭരണകക്ഷിയിലെ ചേരിപ്പോരും മാലിന്യപ്രശ്ന പരിഹാരത്തിന് തടസമാവുകയാണ്.

    ReplyDelete