ഫെബ്രുവരി 28 ന്റെ പണിമുടക്കിന്റെ പ്രചാരണാര്‍ഥം പ്രകടനം നടത്തുമ്പോഴാണ് തൃണമൂലുകാര്‍ കുന്തവും ഇരുമ്പുവടിയും മറ്റുമായി ആക്രമിച്ചത്. ബര്‍ദ്വാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് പ്രദീപ് താ മരിച്ചത്. കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് കമാലിന്റെ മരണം. അക്രമികളെ അറസ്റ്റുചെയ്തിട്ടില്ല. ബര്‍ദ്വാന്‍ ജില്ലയില്‍ സിപിഐ എം വ്യാഴാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു.
സംഭവത്തിന് സമ്പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കൂടുതല്‍ ജനങ്ങള്‍ ഇടതുമുന്നണിയിലേക്ക് വരുന്നതിന്റെ പരിഭ്രാന്തിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ആക്രമണമാണിത്. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് ബ്രിഗേഡ് പരേഡ് മൈതാനിയില്‍ നടന്ന വമ്പിച്ച റാലി അവരുടെ സമനില തെറ്റിച്ചിരുന്നു. അതില്‍ നിന്നാണ് ഈ ആക്രമണം ഉണ്ടായത്. സംസ്ഥാന ഭരണമാണ് അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നതു കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തരം ആക്രമണം നടത്തുന്നതെന്ന് സിപിഐ എം ബര്‍ദ്ധമാന്‍ ജില്ലാ സെക്രട്ടറി അമല്‍ ഹല്‍ദാര്‍ പറഞ്ഞു. ആസൂത്രിതമായ കൊലപാതകമാണിതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ പറഞ്ഞു. അക്രമത്തില്‍ പിസിസി പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ പ്രതിഷേധിച്ചു.
deshabhimani news
പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രകടനത്തെ ആക്രമിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ മുന്‍ എംഎല്‍എയടക്കം രണ്ട് മുതിര്‍ന്ന നേതാക്കളെ കൊലപ്പെടുത്തി. ബര്‍ദ്ധമാന്‍ ജില്ലയിലെ ദേവന്‍ദിഘിയില്‍ ബുധനാഴ്ചയാണ് സംഭവം. മുന്‍ എംഎല്‍എ പ്രദീപ് താ, സിപിഐ എം ജില്ലാ കമ്മറ്റിയംഗം കമാല്‍ ഗായേന്‍ എന്നിവരാണ് മരിച്ചത്. ബര്‍ദ്വാന്‍ നോര്‍ത്ത് മണ്ഡലത്തിലെ മുന്‍ എംഎല്‍എയാണ് പ്രദീപ് താ.
ReplyDelete