കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ നവഉദാര നയങ്ങള്‍ക്കെതിരെ 28ന് നടക്കുന്ന പണിമുടക്കില്‍ വിവിധ വിഭാഗം തൊഴിലാളികളും ജീവനക്കാരും ആവേശത്തോടെ അണിചേരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സംഘടിത മേഖലയിലെയും അസംഘടിതമേഖലയിലെയും 50 കോടിയിലധികം പേര്‍ പണിമുടക്കില്‍ പങ്കുചേരുമെന്ന് കണക്കാക്കുന്നു. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ലക്ഷക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ വിജയത്തിനായി രാജ്യമെങ്ങും പ്രവര്‍ത്തിക്കുന്നത്.
എണ്ണ-പ്രകൃതി വാതക മേഖലയിലെ തൊഴിലാളി യൂണിയനുകള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പണിമുടക്ക് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഓള്‍ ഇന്ത്യ പെട്രോളിയം വര്‍ക്കേഴ്സ് ഫെഡറേഷനും നാഷണല്‍ ഫെഡറേഷന്‍ ഓഫ് പെട്രോളിയം വര്‍ക്കേഴ്സും പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് ഫെഡറേഷനുമാണ് യോഗം ചേര്‍ന്ന് പണിമുടക്ക് ഐതിഹാസികമാക്കാന്‍ തീരുമാനിച്ചത്. പോര്‍ട്ട് ആന്‍ഡ് ഡോക്ക് വര്‍ക്കേഴ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് ഫെഡറേഷനും സംയുക്തമായി യോഗം ചേര്‍ന്ന് പണിമുടക്കില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. റോഡ് രംഗത്ത് സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലുള്ള ജീവനക്കാരും പണിമുടക്കില്‍ അണിചേരും. ന്യൂഡല്‍ഹിയില്‍ ഇരുവിഭാഗം യൂണിയനുകളുടെയും സംയുക്ത യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്.
സിഐടിയു, എഐടിയുസി, ബിഎംഎസ്, ഐഎന്‍ടിയുസി, എഐസിസിടിയു തുടങ്ങിയ സംഘടനകളാണ് പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനംചെയ്ത് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ബംഗളൂരുവില്‍ കഴിഞ്ഞമാസം ചേര്‍ന്ന കേന്ദ്ര പൊതുമേഖലാ യൂണിയനുകളുടെ സംയുക്ത കണ്‍വന്‍ഷന്‍ എല്ലാ ജീവനക്കാരെയും പണിമുടക്കില്‍ അണിനിരത്താന്‍ ആഹ്വാനംചെയ്തു. പ്രതിരോധ ഉല്‍പ്പാദനകേന്ദ്രങ്ങളിലെ, പ്രധാനമായും ഓര്‍ഡിനന്‍സ് ഫാക്ടറികളിലെ ജീവനക്കാരും പണിമുടക്കില്‍ അണിചേരും. ഈ മേഖലയിലെ സംഘടനകളായ എഐഡിഇഎഫ്, ഐഎന്‍ടിയുസി, ബിഎംഎസ്, തുടങ്ങിയ സംഘടനകളാണ് സമരം വിജയിപ്പിക്കാന്‍ സംയുക്ത പ്രസ്താവന ഇറക്കിയത്.
ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍ഇയു, എന്‍എഫ്ടിഇ, എഫ്എന്‍ടിഒ എന്നീ സംഘടനകളാണ് കൈകോര്‍ത്തത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ അണിചേരും. ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ , കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലായീസ് ആന്‍ഡ് വര്‍ക്കേഴ്സും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പോസ്റ്റല്‍ ജീവനക്കാരും സമരത്തില്‍ അണിചേരും. എന്‍എഫ്പിഇ, എഫ്എന്‍പിഒ, ജിഡിഎസ് എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനംചെയ്തു. റെയില്‍വേ ജീവനക്കാരും പണിമുടക്കും. ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലയിലെ യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
(വി ബി പരമേശ്വരന്‍)
deshabhimani 210212

ReplyDelete