Tuesday, February 21, 2012

അഴിമതി വാര്‍ത്തകള്‍ അവസാനിക്കുന്നില്ല


നോട്ടെണ്ണല്‍ മെഷീനുകള്‍ വാങ്ങിയത് ഉയര്‍ന്നവിലയ്ക്ക്

ആലപ്പുഴ: ബിവറേജസ് കോര്‍പറേഷനില്‍ ടെന്‍ഡര്‍ ക്ഷണിക്കാതെ ഉയര്‍ന്ന തുകയ്ക്ക് 350 നോട്ടെണ്ണല്‍ മെഷീനുകള്‍ വാങ്ങി. പുറംവിപണിയില്‍ 5000- 6000 രൂപയ്ക്കു കിട്ടുമെന്നിരിക്കെ 16,000 രൂപ നിരക്കിലാണ് വാങ്ങിയത്. കോര്‍പറേഷന് ഈയിനത്തില്‍മാത്രം 33ലക്ഷം രൂപ നഷ്ടമായതാണ് കണക്ക്. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി ജീവനക്കാര്‍ പറയുന്നു. ബിവറേജിന്റെ മദ്യവില്‍പന ശാലകളില്‍ ജീവനക്കാരുടെ എണ്ണം വളരെ കുറവായതിനാല്‍ ജോലി ഭാരം ലഘൂകരിക്കാനെന്ന പേരില്‍ ബിവറേജ് കോര്‍പറേഷന്റെ കേന്ദ്ര ഓഫീസ് നേരിട്ടാണ് മെഷീന്‍ വാങ്ങിയത്. ഡിസംബറില്‍ വാങ്ങിയ മെഷീന്‍ ജനുവരി മുതല്‍ മദ്യശാലകള്‍ക്ക് വിതരണം ചെയ്തു. ഉയര്‍ന്ന തുക നല്‍കിയ വാങ്ങിയ മെഷീന്‍ പക്ഷെ ഉപയോഗത്തില്‍ കാര്യക്ഷമമല്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. പലപ്പോഴും എണ്ണം തെറ്റിയാണ് രേഖപ്പെടുത്തുന്നത്. നോട്ട് മടങ്ങിയിരുന്നാല്‍ എണ്ണാനും കഴിയില്ല.
അതിനിടെ കോര്‍പറേഷനിലെ അസിസ്റ്റന്റ്ഗ്രേഡ് രണ്ടിലേക്ക്നിയമനം ലഭിച്ച ഉദോഗാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് നിയമനം വാഗ്ദാനം ചെയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പണം പിരിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സൗകര്യപ്രദമായ സഥലത്ത് നിയമനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെഎസ്ഡിപിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ജോലിനോക്കുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കോക്കസ് പ്രവര്‍ത്തിക്കുന്നുവെന്നാണ് ആക്ഷേപം.

വിദേശമദ്യവില്‍പന ശാലകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്സി വഴി നിയമനം നടത്താന്‍ തീരുമാനിച്ചിരുന്നു. നേരത്തെ രണ്ടു മൂന്നും ലക്ഷം രൂപയായിരുന്ന വിറ്റുവരവ് ഇന്ന് 15- 20 ലക്ഷം രൂപയാണ്. എന്നാല്‍ ജീവനക്കാരുടെ എണ്ണം ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നതിന്റെ പകുതിയായി. ഈ സാഹചര്യത്തിലാണ് പുതിയ നിയമനത്തിന് തീരുമാനിച്ചത്.പരീക്ഷ നടത്തി റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. റാങ്ക്ഹോള്‍ഡര്‍മാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ഇവരെ നിയമിക്കാനുള്ള നടപടിയും തുടങ്ങി. നിയമനത്തില്‍ ഇടപെടാന്‍ കഴിയാതിരുന്നതിനാല്‍ പിന്നെ പോസ്റ്റിങ്ങില്‍ ഇടപെടാനാണ് പുതിയ സര്‍ക്കാരിന്റെ ശ്രമം. ഇതുമൂലം ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ആള്‍ബലം തീരെ കുറവുള്ള പല വില്‍പനശാലകളിലും പുതിയനിയമനത്തിലും ആളെ കിട്ടിയില്ല. എന്നാല്‍ , ജീവനക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പുതിയ ഉദ്യോഗാര്‍ത്ഥകളെ നിയമിക്കുകയും ചെയ്തു.

deshabhimani 210212

1 comment:

  1. ബിവറേജസ് കോര്‍പറേഷനില്‍ ടെന്‍ഡര്‍ ക്ഷണിക്കാതെ ഉയര്‍ന്ന തുകയ്ക്ക് 350 നോട്ടെണ്ണല്‍ മെഷീനുകള്‍ വാങ്ങി. പുറംവിപണിയില്‍ 5000- 6000 രൂപയ്ക്കു കിട്ടുമെന്നിരിക്കെ 16,000 രൂപ നിരക്കിലാണ് വാങ്ങിയത്. കോര്‍പറേഷന് ഈയിനത്തില്‍മാത്രം 33ലക്ഷം രൂപ നഷ്ടമായതാണ് കണക്ക്. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി ജീവനക്കാര്‍ പറയുന്നു.

    ReplyDelete