അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇന്ധന വിലകള്‍ കുത്തനെ കൂട്ടും. പെട്രോളിന് നാലും ഡീസലിന് മൂന്നും പാചകവാതക സിലിണ്ടറിന് 50 രൂപയും കൂട്ടാനാണ് നീക്കം. ഇന്ധന വിലവര്‍ധന ഒഴിവാക്കാനാകില്ലെന്ന് പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. മാര്‍ച്ച് ആദ്യവാരം വിലവര്‍ധന ഉണ്ടാകുമെന്ന് എണ്ണകമ്പനി വൃത്തങ്ങള്‍ സൂചന നല്‍കി. ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് നാലുരൂപയും ഡീസല്‍ ലിറ്ററിന് 14 രൂപയും പാചകവാതക സിലിണ്ടറിന് 390 രൂപയും വില്‍പനവിലയില്‍ നഷ്ടമുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം. ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ആഗോള എണ്ണവിലയില്‍ താല്‍ക്കാലികമായുണ്ടായ വര്‍ധന മുതലെടുത്ത് ഇന്ധന വില കുത്തനെ ഉയര്‍ത്താണ് കേന്ദ്രസര്‍ക്കാരിന്റെയും എണ്ണകമ്പനികളുടെയും നീക്കം. ഇറാനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എണ്ണവില വീപ്പയ്ക്ക് 120 ഡോളര്‍വരെയായി ഉയര്‍ന്നിട്ടുണ്ട്.
ഇന്ധനങ്ങളുടെ വിലനിര്‍ണയിക്കുന്നതില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. അന്താരാഷ്ട്ര വിപണിയാണ് വില നിശ്ചയിക്കുക. വിലവര്‍ധിപ്പിക്കരുതെന്ന സമ്മര്‍ദം പൊതുജനങ്ങളില്‍നിന്നും പ്രതിപക്ഷപാര്‍ടികളില്‍നിന്നുമുണ്ട്. എന്നാല്‍ , എണ്ണകമ്പനികള്‍ വലിയ നഷ്ടം നേരിടുകയാണ്. ഇന്ത്യയിലാകട്ടെ എപ്പോഴും ഏതെങ്കിലുമൊക്കെ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. തെരഞ്ഞെടുപ്പാണ് മാനദണ്ഡമെങ്കില്‍ ഒരിക്കലും വില കൂട്ടാനാകില്ല. വിലവര്‍ധന ആശങ്കയുള്ള കാര്യം തന്നെയാണ്. എന്നാല്‍ , അന്താരാഷ്ട്ര വില പരിഗണിക്കുമ്പോള്‍ വില കൂട്ടാതിരിക്കാനാകില്ല- ഇന്ധനവില വര്‍ധന ആസന്നമാണെന്ന സൂചന നല്‍കി റെഡ്ഡി പറഞ്ഞു.
deshabhimani 220212
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇന്ധന വിലകള്‍ കുത്തനെ കൂട്ടും. പെട്രോളിന് നാലും ഡീസലിന് മൂന്നും പാചകവാതക സിലിണ്ടറിന് 50 രൂപയും കൂട്ടാനാണ് നീക്കം. ഇന്ധന വിലവര്‍ധന ഒഴിവാക്കാനാകില്ലെന്ന് പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. മാര്‍ച്ച് ആദ്യവാരം വിലവര്‍ധന ഉണ്ടാകുമെന്ന് എണ്ണകമ്പനി വൃത്തങ്ങള്‍ സൂചന നല്‍കി. ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് നാലുരൂപയും ഡീസല്‍ ലിറ്ററിന് 14 രൂപയും പാചകവാതക സിലിണ്ടറിന് 390 രൂപയും വില്‍പനവിലയില്‍ നഷ്ടമുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം.
ReplyDelete