സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആക്കംകൂട്ടി 50 ദശലക്ഷം യൂണിറ്റ് കേരളം ദേശീയ ഗ്രിഡ് വഴി മറ്റു സംസ്ഥാനങ്ങള്‍ക്ക് വിറ്റു. മഴക്കാലത്ത് അമിതമായി ഉല്‍പ്പാദിപ്പിച്ച ഈ വൈദ്യുതിക്ക് യൂണിറ്റിന് രണ്ടു രൂപ മാത്രമാണ് വില ലഭിച്ചത്. മുല്ലപ്പെരിയാര്‍ വിവാദം ആരംഭിക്കുംമുമ്പേ സെപ്തംബറിലായിരുന്നു ഈ വില്‍പ്പന. വൈദ്യുതി സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാത്തതിനാല്‍ അമിതമായി ഉല്‍പ്പാദിപ്പിക്കുന്നത് ദേശീയ ഗ്രിഡിലേക്ക് എത്തും. യു ഐ സമ്പ്രദായത്തിലൂടെ (അണ്‍ഷെഡ്യൂള്‍ഡ് ഇന്റര്‍ചേഞ്ച്) ദേശീയ ഗ്രിഡിലേക്ക് എത്തുന്ന ഈ വൈദ്യുതി ആവശ്യക്കാര്‍ വാങ്ങുകയാണ് ചെയ്യുക. ആ സമയത്തെ ഫ്രീക്വന്‍സി കണക്കാക്കി സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ നിശ്ചയിക്കുന്ന വിലയാണ് ലഭിക്കുക. ഇതനുസരിച്ച് യൂണിറ്റിന് രണ്ടു രൂപയാണ് അന്ന് കെഎസ്ഇബിക്ക് ലഭിച്ചത്.
ഇടുക്കിയിലെ വെള്ളം വേനലിലേക്ക് കരുതിവയ്ക്കുകയും സംഭരണശേഷിയില്ലാത്ത നിലയങ്ങളില്‍ പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയുമാണ് മഴക്കാലത്ത് ബോര്‍ഡ് ചെയ്യാറുള്ളത്. ചുരുങ്ങിയ വിലയ്ക്ക് പുറമെനിന്ന് ലഭിക്കുന്ന വൈദ്യുതി വാങ്ങുന്നതും മഴക്കാലത്തെ ആസൂത്രണത്തിന്റെ ഭാഗമാണ്. എന്നാല്‍ , ഇത് പ്രയോജനപ്പെടുത്താതെ ഇടുക്കിയില്‍ അമിത ഉല്‍പ്പാദനം നടത്തുകയായിരുന്നു. പീക്ക് സമയത്ത് മൂന്ന് ജനറേറ്ററും രാത്രിയില്‍ ഒരു ജനറേറ്റര്‍ ഭാഗികമായും പ്രവര്‍ത്തിപ്പിക്കേണ്ടതിനു പകരം സെപ്തംബറില്‍ ഇടുക്കിയിലെ അഞ്ചു ജനറേറ്റര്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിച്ചു. 25 ദിവസത്തോളം ഈ അമിത ഉല്‍പ്പാദനം തുടര്‍ന്നു. നാലോ അഞ്ചോ ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കേണ്ടതിനു പകരം അക്കാലത്ത് ഉല്‍പ്പാദനം 10 ദശലക്ഷംവരെയായി കുതിച്ചുയര്‍ന്നു. ജലസംഭരണി നിറഞ്ഞുകവിയുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് ഇടുക്കിയില്‍ അമിത ഉല്‍പ്പാദനം നടത്തി ദേശീയ ഗ്രിഡിലേക്ക് വൈദ്യുതി നല്‍കുന്നത്. 2007ലെ പേമാരിയുടെ സമയത്ത് ഇങ്ങനെ വൈദ്യുതി ദേശീയ ഗ്രിഡിന് നല്‍കിയിരുന്നു. അത്തരം സഹചര്യങ്ങളൊന്നുമില്ലാതെ ഇടുക്കിയില്‍ പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ദേശീയ ഗ്രിഡിലേക്ക് എത്തിക്കുന്നത് ഇതാദ്യമാണ്.
ആസൂത്രണത്തിലെ ഈ ഗുരുതരവീഴ്ച മറയ്ക്കാന്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തെ മറയാക്കുകയാണ് സര്‍ക്കാര്‍ . മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാന്‍ നടത്തിയ അമിത ഉല്‍പ്പാദനമാണ് ഇടുക്കിയില്‍ ജലനിരപ്പ് കുറച്ചതെന്നാണ് വാദം. നവംബര്‍ മധ്യത്തോടെയാണ് മുല്ലപ്പെരിയാര്‍ വീണ്ടും വന്‍ ചര്‍ച്ചയായത്. എന്നാല്‍ , അതിനു രണ്ടു മാസംമുമ്പേ തുടങ്ങിയ അമിത ഉല്‍പ്പാദനം മുല്ലപ്പെരിയാറിന്റെ പേരിലും തുടരുകയായിരുന്നു. ഇടുക്കിയിലെ ആറു ജനറേറ്ററും പ്രവര്‍ത്തിപ്പിച്ചാണ് ഇപ്പോള്‍ പ്രതിസന്ധി മറികടക്കുന്നത്. അമിത ഉല്‍പ്പാദനത്തിന്റെ ഭാഗമായി ഇടുക്കിയിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയില്‍ താഴെയായി. എസ്എസ്എല്‍സി പരീക്ഷയും ഉത്സവസീസണുമായതിനാല്‍ ഉപയോഗം ഇനിയുള്ള ദിവസങ്ങളില്‍ കുത്തനെ ഉയരും. പ്രസരണ ലൈനുകള്‍ മുന്‍കൂട്ടി ബുക്ക്ചെയ്യാത്തതുമൂലമുള്ള പ്രതിസന്ധി ഇതിനു പുറമെ. പിറവം ഉപതെരഞ്ഞെടുപ്പുവരെ കായംകുളംനിലയം പ്രവര്‍ത്തിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍ . 27ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. നാഫ്തയുടെ നിലവിലുള്ള നിരക്കനുസരിച്ച് താപവൈദ്യുതി ഉല്‍പ്പാദനത്തിന് യൂണിറ്റിന് 10.60 രൂപയാണ് ചെലവ്. ഇത് വൈദ്യുതിബോര്‍ഡിനെ സാമ്പത്തികമായി തകര്‍ക്കുകയും ചെയ്യും.
(ആര്‍ സാംബന്‍)
deshabhimani 220212

ReplyDelete