അതേസമയം ജനസമ്പര്‍ക്കത്തിന്റെ പേരില്‍ ജില്ലയില്‍ വന്‍തോതില്‍ ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിക്കായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത് രണ്ടുലക്ഷം രൂപ മാത്രമാണെന്നാണ് അറിയുന്നത്. ഈ തുകയാകട്ടെ അന്നേദിവസം കുടിവെള്ളം നല്‍കാന്‍ പോലും തികയില്ലെന്നതാണ് വസ്തുത. റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ക്കുമാണ് പണം കണ്ടെത്തുന്നതിനുള്ള ചുമതല. പാറമടക്കാരും മണല്‍ മാഫിയകളും തോട്ടമുടമകളും റിസോര്‍ട്ട് ഉടമകളുമെല്ലാം കൃത്യമായി ഉത്തരവാദിത്വം നിര്‍വഹിച്ചുകഴിഞ്ഞു. കൈയേറ്റക്കാരും ഭൂമാഫിയകളുമെല്ലാം സ്പോണ്‍സര്‍ ചെയ്യാന്‍ മത്സരിക്കുകയാണ്. അരക്കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കാവുന്ന പടുകുറ്റന്‍ പന്തലുകള്‍ 18 കൗണ്ടറുകള്‍ , പാര്‍ക്കിങ് സൗകര്യങ്ങള്‍ , അരലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം, ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമാനങ്ങള്‍ , വ്യാപകമായ പ്രചാരണം ഉള്‍പ്പെടെയുള്ളവയ്ക്ക് ചെലവാകുന്ന തുക നല്‍കുന്ന ചികിത്സാ സഹായത്തിന്റെ നാലിരട്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ജില്ലയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകാരും ബാര്‍ ഹോട്ടല്‍ ലൈസന്‍സ് അപേക്ഷകരുമെല്ലാം ചേര്‍ന്ന് ജനസമ്പര്‍ക്കം സ്പോര്‍സര്‍ ചെയ്തിരിക്കുകയാണ്. എന്‍ജിഒ അസോസിയേഷന്‍ പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുമെന്നാണറിയുന്നത്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ തകൃതിയായി പിരിവ് നടക്കുകയാണ്. അതിനിടെ ജനസമ്പര്‍ക്കം എന്‍ജിഒ അസോസിയേഷന്റെ എ വിഭാഗം ഹൈജാക്ക് ചെയ്തെന്ന പരാതിയുമായി ഐ വിഭാഗം രംഗത്തെത്തി. ജനസമ്പര്‍ക്ക പരിപാടിക്കായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ വിവരം കലക്ടറെ അറിയിക്കണമെന്ന് അദേഹം ചെറുതോണിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റേഷന്‍കാര്‍ഡ്, പട്ടയ അപേക്ഷകര്‍ എത്തേണ്ടെന്ന് കലക്ടര്‍
ചെറുതോണി: എപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുള്ള 7185 പേരും ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് അപേക്ഷ നല്‍കിയ 12,000 അപേക്ഷകരും ജനസമ്പര്‍ക്ക പരിപാടിക്ക് എത്തേണ്ടതില്ലെന് കലക്ടര്‍ ഇ ദേവദാസന്‍ ചെറുതോണിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് ജനസമ്പര്‍ക്ക പരിപാടിയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമാണിത്. ഏപ്രില്‍ മാസത്തില്‍ നടക്കാന്‍ പോകുന്ന ദേശീയ സാമ്പത്തിക, സാമൂഹ്യ, ജാതി സര്‍വെക്ക് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നതിനാലാണ് അപേക്ഷ നല്‍കിയ ഏഴായിരത്തോളം പേര്‍ ജനസമ്പര്‍ക്ക പരിപാടിക്ക് വരേണ്ടതില്ലെന്ന് കലക്ടര്‍ അറിയിച്ചത്.
പട്ടയം നല്‍കണമെനും കരം അടക്കാന്‍ അനുവദിക്കണമെന്നും റിസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ 12,000 അപേക്ഷകരും വരേണ്ടതില്ല. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് മാത്രമെ ഇക്കാര്യങ്ങള്‍ പരിഹരികാന്‍ കഴിയൂ. ബാങ്ക് വായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് 6000 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ല. മറുപടി നല്‍കുന്നതയിനായി 18 കൗണ്ടറുകള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഒരു കൗണ്ടറില്‍ 2000 മറുപടി വച്ചാണ് നല്‍കുന്നത്. ചികിത്സാ സഹായം അനുവദിക്കപ്പെട്ടിട്ടുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. രേഖകള്‍ ഇല്ലാത്തവര്‍ക്ക് സഹയം നല്‍കില്ല. ചെക്കായാണ് സഹായം നല്‍കുക. പുതിയ അപേക്ഷകള്‍ക്കും പഴയ അപേക്ഷകള്‍ക്കും വെവ്വേറെ ക്യൂ ഉണ്ടായിരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. പൊലീസ് നല്‍കുന്ന ഗതാഗതനിയന്ത്രണ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എഡിഎം കെ എം മുരളീധരന്‍ , ജില്ലാ പൊലീസ് ചീഫ് ജോര്‍ജ് വര്‍ഗീസ്, എ പി ഉസ്മാന്‍ , ജോയി വര്‍ഗീസ്, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനസമ്പര്‍ക്കം പരിഗണിക്കാതെ 5,699 പരാതികള്‍
പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ 5,699 പരാതികള്‍ക്ക് പരിഹാരമായില്ല. ആകെ 30,852 പരാതികളാണ് ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ചത്. ഇതില്‍ 25,153 പരാതികള്‍ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. ഇവയ്ക്കും ശാശ്വതപരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. പലതിനും മറുപടി നല്‍കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന ജനസമ്പര്‍ക്കപരിപാടി അവലോകനയോഗത്തിലാണ് ഇക്കാര്യം വ്യക്തമായത്. പല പരാതികളും സാങ്കേതികതടസ്സങ്ങള്‍കൊണ്ടാണ് പരിഹരിക്കാനാകത്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജനസമ്പര്‍ക്കപരിപാടി നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച 300അപേക്ഷകള്‍ക്ക് തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി പരിഹരിഹാരം നിര്‍ദേശിച്ചത്. അവലോകനയോഗത്തില്‍ എംഎല്‍എമാരായ കെ അച്യുതന്‍ , സി പി മുഹമ്മദ്, വി ടി ബല്‍റാം, ഷാഫി പറമ്പില്‍ , കലക്ടര്‍ കെ വി മോഹന്‍കുമാര്‍ , എഡിഎം കെ വി വാസുദേവന്‍ , ജില്ലാ പൊലീസ് ചീഫ് എം പി ദിനേശ് എന്നിവര്‍ പങ്കെടുത്തു.
deshabhimani 220212
വ്യാഴാഴ്ച ഇടുക്കിയില്‍ അരങ്ങേറുന്ന ഉമ്മന്‍ചാണ്ടി ഷോയ്ക്ക് സ്പോണ്‍സര്‍മാരായി വന്‍മാഫിയകള്‍ രംഗത്ത്. ധനവകുപ്പിന്റെ എതിര്‍പ്പിനെ മറികടന്ന് സഹമന്ത്രിമാരെ നിഷ്പ്രഭരാക്കി വണ്‍മാന്‍ഷോ തുടരുന്ന മുഖ്യമന്ത്രിയുടെ ജില്ലയിലെ ജനസമ്പര്‍ക്കം വിജയിപ്പിക്കാന്‍ കോടീശ്വരന്‍മാര്‍ രംഗത്തെത്തിയതാണ് സൂചന. കേരള കോണ്‍ഗ്രസിന് വളക്കൂറുള്ള ജില്ലയില്‍ കോണ്‍ഗ്രസിന് എംഎല്‍എമാരില്ലാത്തതും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് പോയതും കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ക്ഷീണമകറ്റാനാണ് പടിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ReplyDeleteമുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിന് പൊലീസ് അകമ്പടിയുടെ പുതിയ രൂപം. രണ്ടുദിവസംമുമ്പുതന്നെ ചെറുതോണിയില്‍ എത്തിത്തുടങ്ങിയി പൊലീസ് സന്നാഹം ബുധനാഴ്ച വൈകിട്ടോടെ യാത്രക്കാര്‍ക്കുപോലും കടന്നുപോകാന്‍ കഴിയാത്തവിധം വിന്യസിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍നിന്നുള്ള ആയിരക്കണക്കിന് പൊലീസുകാരാണ് ചെറിയ ടൗണായ ചെറുതോണിയില്‍ എത്തിയിട്ടുള്ളത്. കോട്ടയം ജില്ലയില്‍നിന്ന് പ്രത്യേക സായുധപൊലീസും നേരത്തെതന്നെയെത്തി. ആയിരക്കണക്കായ പൊലീസുകാരുടെ രണ്ടുദിവസത്തെ ചെലവുകള്‍തന്നെ വലിയ തുകവരും. പാവപ്പെട്ട ജനങ്ങളില്‍നിന്ന് അപേക്ഷ വാങ്ങുന്നതിന് ആയിരക്കണക്കായ പൊലീസിന്റെ അകമ്പടി എന്തിനാണെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. പൊലീസ് എസ്കോര്‍ട്ട് വേണ്ടെന്നും ജനങ്ങള്‍ക്കിടയിലാണെന്നും അവകാശപ്പെടന്ന മുഖ്യമന്ത്രിക്ക് എന്തിനാണ് ഈ പൊലീസ് പട ?. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നത് എന്നാണ് ജനങ്ങളുടെ ചോദ്യം. മൂന്ന് ജില്ലകളില്‍നിന്ന് വിന്യസിപ്പിച്ചിട്ടുള്ള പൊലീസിന് പുറമെ ഫോറസ്റ്റ്, എക്സൈസ് സേനയും വ്യാഴാഴ്ച അണിനിരക്കും. അതിനുംപുറമെ എന്‍സിസി, എന്‍എസ്എസ്, സ്കൗട്ട് വളണ്ടിയര്‍മാരും എത്തും. അതിനിടെ ചെറുതോണിയിലെത്തിയ പൊലീസുകാര്‍ തലചായ്ക്കാനിടമന്വേഷിച്ച് പരക്കം പായുന്നതും കാണാമായിരുന്നു. താമസ സൗകര്യം ക്രമീകരിക്കാതിരുന്നത് മറ്റ് ജില്ലകളില്‍നിന്നെത്തിയവരെ വെട്ടിലാക്കി. പലരും സ്വന്തക്കാരെയും പരിചയക്കാരെയും അന്വേഷിച്ച് ഓടി നടക്കുകയായിരുന്നു. ഒട്ടേറെ പൊലീസുകാര്‍ മരംകോച്ചുന്ന തണുപ്പത്ത് പരിപാടിക്ക് തയ്യാറാക്കിയ പന്തലിന് കീഴിലാണ് അഭയം തേടിയത്.
ReplyDelete