Friday, February 17, 2012

മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസില്‍ അക്രമം

കോണ്‍ഗ്രസ് ഐ കൊന്നത്തടി മണ്ഡലം പ്രസിഡന്റ് സി കെ പ്രസാദിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘം വൈദ്യുതിബോര്‍ഡിന്റെ കമ്പിളികണ്ടം ഓഫീസില്‍ അതിക്രമം നടത്തി. ഓഫീസില്‍ അതിക്രമിച്ചുകയറി ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും മേശകളും കസേരകളും തള്ളി മറിച്ചിടുകയും വരാന്തയിലെ ചെടിച്ചട്ടികള്‍ എറിഞ്ഞുനശിപ്പിക്കുകയും ചെയ്തു.

ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. സി കെ പ്രസാദിന്റെ അമ്മയുടെ പേരില്‍ കൃഷി ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷന് അപേക്ഷിച്ചിരുന്നു. അപേക്ഷ പരിശോധിച്ച ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസറുടെ കൈവശാവകാശ സര്‍ടിഫിക്കറ്റുകൂടി വേണമെന്ന് പറഞ്ഞു. ക്ഷുഭിതനായ പ്രസാദ് ഇറങ്ങിപ്പോവുകയും വില്ലേജ് ഓഫീസില്‍നിന്ന് കൈവശാവകാശരേഖയും വാങ്ങി 15 പേരെ രണ്ടു വാഹനങ്ങളിലായി കൊണ്ടുവന്ന് ഓഫീസില്‍ കയറി ഫയല്‍ മേശപ്പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. എല്ലാ രേഖകളും ഉണ്ടെങ്കിലും സെക്ഷന്‍ ഓഫീസിന് അഗ്രികള്‍ച്ചര്‍ കണക്ഷന്‍ നല്‍കാന്‍ അധികാരമില്ല. ഡിവിഷന്‍ ഓഫീസില്‍നിന്നാണ് അപേക്ഷ പരിശോധിച്ച് ഉത്തരവ് നല്‍കേണ്ടത്. അതിനാല്‍ അപേക്ഷ ഡിവിഷന്‍ ഓഫീസിലേക്ക് ഇന്നുതന്നെ അയക്കാമെന്ന് പറഞ്ഞപ്പോഴേക്കും ജീവനക്കാരോട്് തട്ടിക്കയറി. തുടര്‍ന്നായിരുന്നു പരാക്രമം. സംഭവം സംബന്ധിച്ച് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കമ്പിളികണ്ടത്ത് ജീവനക്കാര്‍ പ്രകടനവും യോഗവും നടത്തി. യോഗത്തില്‍ അസോസിയേഷന്‍ നേതാക്കളായ റോയി സ്റ്റീഫന്‍ , പി ജി പ്രകാശ്, പി ടി രാജു, പി വി ലിജു എന്നിവര്‍ സംസാരിച്ചു.

deshabhimani 170212

1 comment:

  1. കോണ്‍ഗ്രസ് ഐ കൊന്നത്തടി മണ്ഡലം പ്രസിഡന്റ് സി കെ പ്രസാദിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘം വൈദ്യുതിബോര്‍ഡിന്റെ കമ്പിളികണ്ടം ഓഫീസില്‍ അതിക്രമം നടത്തി. ഓഫീസില്‍ അതിക്രമിച്ചുകയറി ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും മേശകളും കസേരകളും തള്ളി മറിച്ചിടുകയും വരാന്തയിലെ ചെടിച്ചട്ടികള്‍ എറിഞ്ഞുനശിപ്പിക്കുകയും ചെയ്തു.

    ReplyDelete