Thursday, February 9, 2012

എസ്എഫ്ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

എടത്വ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. എടത്വ സെന്റ് അലോഷ്യസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജോമോന്‍ , പ്രസിഡന്റ് റൂബിന്‍ , ഏരിയകമ്മിറ്റിയംഗം ബേബി പ്രസാദ് എന്നിവരെയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നേതൃത്വത്തില്‍ മാരകായുധങ്ങളുമായെത്തിയ 15 അംഗസംഘം ആക്രമിച്ചത്. കോളേജില്‍ നടന്ന എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ കെഎസ്യു പ്രവര്‍ത്തകരുടെ നടപടിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

എസ്എഫ്ഐ പ്രവര്‍ത്തകന്‍ സുജു ടി വിജയനെ വെള്ളിയാഴ്ച ഒരുസംഘം കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസിന് പുറത്ത് ആക്രമിച്ചിരുന്നു. തുടര്‍ന്ന് എടത്വ പൊലീസ് സ്റ്റേഷനില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായി കെഎസ്യു പ്രവര്‍ത്തകര്‍ കോളേജില്‍ പരസ്യമായി മാപ്പുപറയണമെന്ന വ്യവസ്ഥയുണ്ടാക്കി. ചൊവ്വാഴ്ച കോളേജിലെത്തിയ റൂബിന്‍ , ജോമോന്‍ , ബേബി പ്രസാദ് എന്നിവരെ കാറിലും ബൈക്കിലുമായെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ എസ്എഫ്ഐ തകഴി ഏരിയസെക്രട്ടറി ജസ്റ്റിസ് സാമുവല്‍ , പ്രസിഡന്റ് ശരണ്‍ ഗോവിന്ദ് എന്നിവര്‍ക്കും മര്‍ദനമേറ്റു.

എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് യൂത്ത്കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയടക്കമുള്ള അക്രമിസംഘത്തെ പിടികൂടുന്നതിനോ ഇവര്‍ വന്ന വാഹനം കസ്റ്റഡിയില്‍ എടുക്കുന്നതിനോ തയാറായില്ല. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി. സമ്മേളനം ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയറ്റംഗം ടി എ അശോകന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ തകഴി ഏരിയപ്രസിഡന്റ് മദന്‍ലാല്‍ അധ്യക്ഷനായി.

deshabhimani 090212

1 comment:

  1. എടത്വ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. എടത്വ സെന്റ് അലോഷ്യസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജോമോന്‍ , പ്രസിഡന്റ് റൂബിന്‍ , ഏരിയകമ്മിറ്റിയംഗം ബേബി പ്രസാദ് എന്നിവരെയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നേതൃത്വത്തില്‍ മാരകായുധങ്ങളുമായെത്തിയ 15 അംഗസംഘം ആക്രമിച്ചത്. കോളേജില്‍ നടന്ന എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ കെഎസ്യു പ്രവര്‍ത്തകരുടെ നടപടിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

    ReplyDelete