ട്വിറ്ററിന് സമാനമായി ഗൂഗിളും ഒരോ രാജ്യത്തിലെയും നിയമങ്ങളെ അടിസ്ഥാനമാക്കി ബ്ലോഗിങ് സംവിധാനം നിയന്ത്രിക്കാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ വിവരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് നടപടി.
1999ലാണ് ഗൂഗിള്‍ ഇന്ത്യയില്‍ ബ്ലോഗിങ് ആരംഭിച്ചത്. ഇന്ത്യ, ബ്രസീല്‍ , ഹോണ്ടുറാസ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ നിയമങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തും. പുതിയ നിയമത്തിലൂടെ ഒരു ബ്ലോഗിനെ ആഗോളതലത്തില്‍ നിയന്ത്രിക്കാനാവില്ല. ഒരു രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാത്ത ബ്ലോഗിന്റെ സേവനം അവിടെ നിഷേധിക്കുമെങ്കിലും മറ്റ് രാജ്യങ്ങളില്‍ അതിന്റെ സേവനം ലഭ്യമാക്കും. പുതിയ തീരുമാനത്തിലൂടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതോടൊപ്പം പ്രദേശിക നിയപ്രകാരമുള്ള നിയന്ത്രണങ്ങളും സാധ്യമാവുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഒരോ രാജ്യത്തും ബ്ലോഗിന് പ്രത്യേക യുആര്‍എല്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഇത്തരത്തില്‍ യുആര്‍എല്‍ നല്‍കുന്നതിലൂടെ നിയന്ത്രണങ്ങള്‍ എളുപ്പമാകും.
deshabhimani news

ReplyDelete