നികുതിവെട്ടിപ്പുകേസില്‍ സ്വിസ് ബാങ്കിനെതിരെ അമേരിക്ക നടപടിയെടുത്തു. 120 കോടി ഡോളര്‍ നികുതി വെട്ടിക്കാന്‍ അമേരിക്കക്കാര്‍ക്ക് സൗകര്യംചെയ്തുകൊടുത്തതിന് സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും പഴക്കമുള്ള ബാങ്കായ വെഗെലിന്‍ ആന്‍ഡ് കമ്പനിക്കെതിരാണ് അമേരിക്ക കുറ്റംചുമത്തിയത്. സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ കോടികണക്കിന് രൂപയുടെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ വഴികളില്ലെന്ന് യുപിഎ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് അമേരിക്ക കടുത്ത നടപടി സ്വീകരിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേര് പുറത്തുവിടാന്‍ പോലും കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
1741ല്‍ രൂപീകൃതമായ വെഗെലിന്‍ ബാങ്ക് നികുതി വെട്ടിക്കാന്‍ അമേരിക്കക്കാരെ സഹായിച്ചുവെന്ന് ന്യൂയോര്‍ക്ക് തെക്കന്‍ ജില്ല അറ്റോര്‍ണിയായ ഇന്ത്യന്‍ വംശജന്‍ പ്രീത് ഭരാര പറഞ്ഞു. നികുതി വെട്ടിപ്പിന് ഗൂഢാലോചന നടത്തിയവര്‍ക്കും വ്യക്തികള്‍ക്കും അതിനുവരെ സഹായിച്ച സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിനുപുറമെ ഗൂഢാലോചനയില്‍ പങ്കാളികളായ സ്വിറ്റ്സര്‍ലന്‍ഡുകാരായ ബെര്‍ലിംഗ, ഫ്രെയ്, കെല്ലര്‍ എന്നിവര്‍ക്കെതിരെയും കുറ്റംചുമത്തി. നിരവധി വര്‍ഷം തടവും വന്‍തുക പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ബാങ്കില്‍നിന്ന് 1.60 കോടിയിലധികം ഡോളര്‍ പിടിച്ചെടുത്തതായി അമേരിക്കന്‍ നീതിന്യായവകുപ്പ് അറിയിച്ചു.
deshabhimani 040212

ReplyDelete