Tuesday, February 21, 2012

കോച്ച് ഫാക്ടറി: ജില്ലയ്ക്ക് നേട്ടമില്ല

പാലക്കാട്: സ്വകാര്യപങ്കാളിത്തത്തോടെ കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിച്ചതുകൊണ്ട് ജില്ലയ്ക്ക് പ്രതീക്ഷിക്കാന്‍ വകയില്ല. തൊഴില്‍ലഭ്യതയോ വ്യവസായ യൂണിറ്റുകളുടെ വികസനമോ ഉണ്ടാവുമെന്ന് കരുതാന്‍ കഴിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കി പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ബിഇഎംഎല്ലില്‍(ബെമല്‍) നാളിതുവരെയായിട്ടും കഞ്ചിക്കോടുള്ളവര്‍ക്കുപോലും തൊഴില്‍നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനം വന്നാല്‍ തൊഴില്‍ ലഭിക്കുമെന്ന പ്രചാരണം ബിഇഎംഎല്ലിന്റെ കാര്യത്തില്‍ പൊളിഞ്ഞിരിക്കുകയാണ്. ഇവിടെ 560 പേരെ നിയമിച്ചു. ഇതില്‍ 450 പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കഞ്ചിക്കോടുള്ള ചെറുകിട വ്യവസായ യൂണിറ്റുകളില്‍നിന്നുള്ള ഒരു സ്പെയര്‍പാര്‍ട്സും വാങ്ങുന്നില്ല. അതേസമയം തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നത്.

സംസ്ഥാന സര്‍ക്കാരാണ് കമ്പനിക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്. കുറഞ്ഞ ചെലവില്‍ വെള്ളം, വൈദ്യുതി, ഭൂമി എന്നിവ നല്‍കിയിട്ടും സംസ്ഥാനത്തുള്ളവര്‍ക്ക് തൊഴില്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. കമ്പനിക്ക് മുന്നില്‍ ഇക്കാര്യം ഉന്നയിച്ച് വിവിധ സംഘടനകള്‍ സമരവും നടത്തി. കോച്ച് ഫാക്ടറിക്ക് ഭൂമി നല്‍കിയ കര്‍ഷകരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴില്‍നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. മാത്രമല്ല അര്‍ഹമായ നഷ്ടപരിഹാരവും ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നു. ഇതൊന്നും പാലിക്കുമെന്നതിന് ഒരു ഉറപ്പും കിട്ടിയിട്ടില്ല. കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് കഞ്ചിക്കോട് 400 കെ വി സബ് സ്റ്റേഷന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പണിതത്. എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മലമ്പുഴയില്‍ നിന്നുള്ള എംഎല്‍എ കുടിയായ വി എസ് അച്യുതാനന്ദന്‍ , വൈദ്യുതി മന്ത്രിയായിരുന്ന എ കെ ബാലന്‍ തുടങ്ങിയ ജനപ്രതിനിധികളെയൊന്നും കോച്ച് ഫാക്ടറി ശിലയിടലിന് ക്ഷണിച്ചിട്ടില്ല. കോട്ടമൈതാനത്ത് ശിലയിടുന്നതിന് പറയുന്ന കാരണം കഞ്ചിക്കോട് പരിപാടി നടത്താന്‍ സ്ഥലമില്ലെന്നാണ്. എന്നാല്‍ ഏറ്റെടുത്ത 430 ഏക്കര്‍ സ്ഥലത്ത് നടത്താമായിരുന്നു. അതിനു തയ്യാറാവാതെ കോട്ടമൈതാനത്ത് ചടങ്ങ് സംഘടിപ്പിക്കുന്നത് പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തട്ടിപ്പ് മാത്രമാണ്.

deshabhimani 210212

1 comment:

  1. സ്വകാര്യപങ്കാളിത്തത്തോടെ കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിച്ചതുകൊണ്ട് ജില്ലയ്ക്ക് പ്രതീക്ഷിക്കാന്‍ വകയില്ല. തൊഴില്‍ലഭ്യതയോ വ്യവസായ യൂണിറ്റുകളുടെ വികസനമോ ഉണ്ടാവുമെന്ന് കരുതാന്‍ കഴിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കി പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ബിഇഎംഎല്ലില്‍(ബെമല്‍) നാളിതുവരെയായിട്ടും കഞ്ചിക്കോടുള്ളവര്‍ക്കുപോലും തൊഴില്‍നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനം വന്നാല്‍ തൊഴില്‍ ലഭിക്കുമെന്ന പ്രചാരണം ബിഇഎംഎല്ലിന്റെ കാര്യത്തില്‍ പൊളിഞ്ഞിരിക്കുകയാണ്. ഇവിടെ 560 പേരെ നിയമിച്ചു. ഇതില്‍ 450 പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കഞ്ചിക്കോടുള്ള ചെറുകിട വ്യവസായ യൂണിറ്റുകളില്‍നിന്നുള്ള ഒരു സ്പെയര്‍പാര്‍ട്സും വാങ്ങുന്നില്ല. അതേസമയം തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നത്.

    ReplyDelete