ചിക്ക്ബല്ലാപുര്‍ : കര്‍ണാടകത്തില്‍ പൊലീസിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് പത്രപ്രവര്‍ത്തകനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ്ചെയ്തു. തിങ്കളാഴ്ച ചിക്ക്ബല്ലാപുര്‍ ജില്ലയിലെ ചിന്താമണിയിലാണ് സംഭവം. പ്രാദേശിക ദിനപത്രമായ കോലാര്‍വാണിയുടെ ലേഖകന്‍ നവീന്‍കുമാറിനെയാണ് ചിന്താമണി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ്ചെയ്തത്. കോലാര്‍വാണി പത്രത്തില്‍ ചിന്താമണി സിഐക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് നടപടി. പൊലീസിന്റെ അനാസ്ഥ തുറന്നുകാട്ടി നവീന്‍കുമാര്‍ ഏതാനും വാര്‍ത്ത പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത വന്നശേഷം നവീന്‍കുമാറിനെ പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആക്ഷേപമുണ്ട്.
പ്രശ്നം സംസാരിച്ചുതീര്‍ക്കാമെന്ന് പറഞ്ഞാണ് നവീന്‍കുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ ഏതാനും പൊലീസുകാര്‍ ഇയാളെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. ഇതിനുശേഷം നവീന്‍കുമാറിനെ അറസ്റ്റ്ചെയ്യുകയായിരുന്നു. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പത്രപ്രവര്‍ത്തകനെ അറസ്റ്റ്ചെയ്ത ചിന്താമണി പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചിക്ക്ബല്ലാപുര ജില്ലയിലെ പത്രപ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സിഐയുടെ നടപടി അന്വേഷിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയശേഷമാണ് സമരം അവസാനിപ്പിച്ചത്.
deshabhimani 210212
കര്‍ണാടകത്തില്‍ പൊലീസിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് പത്രപ്രവര്‍ത്തകനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ്ചെയ്തു. തിങ്കളാഴ്ച ചിക്ക്ബല്ലാപുര്‍ ജില്ലയിലെ ചിന്താമണിയിലാണ് സംഭവം. പ്രാദേശിക ദിനപത്രമായ കോലാര്‍വാണിയുടെ ലേഖകന്‍ നവീന്‍കുമാറിനെയാണ് ചിന്താമണി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ്ചെയ്തത്.
ReplyDelete