ഹൈദരാബാദ്: സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി മധുവിനെ മജ്ലിസ് ഇത്തെഹദുല്‍ മുസ്ലിമിന്‍ (എംഐഎം) പ്രവര്‍ത്തകര്‍ ആക്രമിച്ചു. പരിക്കേറ്റ മധുവിനെ ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ അഖില്‍ എന്ന യുവാവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് മുന്‍ എംപി കൂടിയായ മധുവിനുനേരെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് എംഐഎം പ്രവര്‍ത്തകരുടെ അതിക്രമങ്ങള്‍ ചെറുക്കാന്‍ അഖില്‍ നാട്ടുകാരെ സംഘടിപ്പിച്ചിരുന്നു.
മധു തിങ്കളാഴ്ച രാവിലെ നഗരത്തിലെ ഭവാനിപുരത്ത് എത്തിയപ്പോള്‍ പ്രാദേശിക എംഎല്‍എയുടെയും കൗണ്‍സിലറുടെയും നേതൃത്വത്തില്‍ എത്തിയ എംഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് പിന്നീടാണ് എത്തിയത്. അക്രമികളെ പിരിച്ചുവിട്ടശേഷമാണ് മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എംഐഎം പിന്തുണയോടെ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സമാധാനജീവിതം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് മധു പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നഗരത്തില്‍ എംഐഎമ്മിന്റെ ഗുണ്ടാവിളയാട്ടമാണ് നടക്കുന്നത്. പ്രദേശത്ത് സിപിഐ എം പ്രവര്‍ത്തനം ശക്തമാക്കുന്നതില്‍ വിറളിപൂണ്ടിരിക്കുകയാണ് എംഐഎം. മധുവിനെ ആശുപത്രിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി ബി വി രാഘവുലു സന്ദര്‍ശിച്ചു. എംഎല്‍എയും കൗണ്‍സിലറും ഉള്‍പ്പെടെയുള്ള എംഐഎം അക്രമികളെ അറസ്റ്റ്ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
deshabhimani 210212
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി മധുവിനെ മജ്ലിസ് ഇത്തെഹദുല്‍ മുസ്ലിമിന്‍ (എംഐഎം) പ്രവര്‍ത്തകര്‍ ആക്രമിച്ചു. പരിക്കേറ്റ മധുവിനെ ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ അഖില്‍ എന്ന യുവാവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് മുന്‍ എംപി കൂടിയായ മധുവിനുനേരെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് എംഐഎം പ്രവര്‍ത്തകരുടെ അതിക്രമങ്ങള്‍ ചെറുക്കാന്‍ അഖില്‍ നാട്ടുകാരെ സംഘടിപ്പിച്ചിരുന്നു.
ReplyDelete