അതേസമയം സ്വകാര്യപങ്കാളിത്തത്തോടെ കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിച്ചതുകൊണ്ട് ജില്ലയ്ക്ക് പ്രതീക്ഷിക്കാന്‍ വകയില്ല. തൊഴില്‍ലഭ്യതയോ വ്യവസായ യൂണിറ്റുകളുടെ വികസനമോ ഉണ്ടാവുമെന്ന് കരുതാന്‍ കഴിയില്ല. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 498 ചെറുകിട വ്യവസായ യൂണിറ്റുകളും പത്തോളം വന്‍കിട വ്യവസായയൂണിറ്റുകളുമുണ്ട്. ഇതിലെല്ലാമായി 20,000ത്തോളം തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ 80 ശതമാനവും താല്‍ക്കാലിക തൊഴിലാളികളാണ്. ഇതില്‍തന്നെ 40 ശതമാനം പേരും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ്.
കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് കഞ്ചിക്കോട് 400 കെ വി സബ് സ്റ്റേഷന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പണിതത്. എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മലമ്പുഴയില്‍ നിന്നുള്ള എംഎല്‍എ കൂടിയായ വി എസ് അച്യുതാനന്ദന്‍ , വൈദ്യുതി മന്ത്രിയായിരുന്ന എ കെ ബാലന്‍ തുടങ്ങിയ ജനപ്രതിനിധികളെയൊന്നും കോച്ച് ഫാക്ടറി ശിലയിടലിന് ക്ഷണിച്ചിട്ടില്ല. കോട്ടമൈതാനത്ത് ശിലയിടുന്നതിന് പറയുന്ന കാരണം കഞ്ചിക്കോട് പരിപാടി നടത്താന്‍ സ്ഥലമില്ലെന്നാണ്. എന്നാല്‍ ഏറ്റെടുത്ത 430 ഏക്കര്‍ സ്ഥലത്ത് നടത്താമായിരുന്നു. അതിനു തയ്യാറാവാതെ കോട്ടമൈതാനത്ത് ചടങ്ങ് സംഘടിപ്പിക്കുന്നത് പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തട്ടിപ്പ് മാത്രമാണ്.
deshabhimani news
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി ശിലാസ്ഥാപനച്ചടങ്ങില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. സ്ഥലം എംഎല്‍എ കൂടിയായ വിഎസിനെ ഔദ്യോഗികമായി പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. അതിനാലാണ് വിഎസ് ചടങ്ങ് ബഹിഷ്കരിക്കുന്നത്.
ReplyDelete