ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിനുള്ള കരട് രാഷ്ട്രീയ, പ്രത്യയശാസ്ത്ര പ്രമേയങ്ങള്‍ സിപിഐ എം പുറത്തിറക്കി. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്തണമെന്ന് കരട് രാഷ്ട്രീയ പ്രമേയം പറയുന്നു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും ഇടതു-ജനാധിപത്യ ബദല്‍ വളര്‍ത്തിക്കൊണ്ടുവരണം. ഉദാരവല്‍ക്കരണ നയത്തിനെതിരെ ശക്തവും വിശാലവുമായ പോരാട്ടം വളര്‍ത്തണമെന്നും പ്രമേയം പറയുന്നു. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനം, യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴിലാളി, വിദ്യാര്‍ഥി സമരം എന്നിവയുടെ പശ്ചാത്തലത്തില്‍ ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണെന്നും രാഷ്ട്രീയ പ്രമേയം തുടരുന്നു.
കരട് പ്രമേയത്തിന്റെറ പൂര്‍ണരൂപം ഇംഗ്ലീഷില്‍
പ്രത്യയശാസ്ത്ര പ്രമേയത്തിന്റെ പൂര്‍ണരൂപം
കരട് പ്രമേയങ്ങള്‍ക്ക് പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഭേദഗതി അവതരിപ്പിക്കാം. ഭേദഗതികള്‍ അയക്കുമ്പോള്‍ കരട് പ്രമേയത്തിലെ ഖണ്ഡികയും വരിയും ഏതെന്ന് വ്യക്തമാക്കണം. അയക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ ഘടകത്തിന്റെ പേര് വ്യക്തമാക്കണം. രാഷ്ട്രീയ പ്രമേയത്തിനുള്ള ഭേദഗതി മാര്‍ച്ച് 10നകവും പ്രത്യയശാസ്ത്ര പ്രമേയത്തിനുള്ള ഭേദഗതി 15നകവും പാര്‍ടി ആസ്ഥാനത്ത് ലഭിക്കണം. കവറിന് പുറത്ത് "കരട് രാഷ്ട്രീയ/പ്രത്യയശാസ്ത്ര പ്രമേയത്തിനുള്ള ഭേദഗതികള്‍" (Amendments to the Draft Political Resolution/Draft Resolution on Some Ideological Issues) എന്ന് എഴുതണം. അയക്കേണ്ട വിലാസം
Communist Party of India (Marxist)
Central Committee
A K Gopalan Bhavan
27-29 Bhai Vir Singh Marg
New Delhi-110001
ഭേദഗതികള്‍ ഇ-മെയില്‍ വഴിയും അയക്കാം. അതിലും കരട് രാഷ്ട്രീയ/പ്രത്യയശാസ്ത്ര പ്രമേയത്തിനുള്ള ഭേദഗതിയെന്ന് വ്യക്തമാക്കണം. അറ്റാച്ച്മെന്റ് അയക്കരുത്. അയക്കേണ്ട വിലാസം 20@cpim.org ഇമെയിലിന്റെ സബ്ജക്ട് കോളത്തില്‍ Amendments to the Draft Political Resolution/Draft Resolution on Some Ideological Issues എന്ന് ചേര്‍ക്കണം. ഫാക്സില്‍ അയക്കരുത്.
deshabhimani news
ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്സിനുള്ള കരട് രാഷ്ട്രീയ, പ്രത്യയശാസ്ത്ര പ്രമേയങ്ങള്‍ സിപിഐ എം പുറത്തിറക്കി. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്തണമെന്ന് കരട് രാഷ്ട്രീയ പ്രമേയം പറയുന്നു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും ഇടതു-ജനാധിപത്യ ബദല്‍ വളര്‍ത്തിക്കൊണ്ടുവരണം. ഉദാരവല്‍ക്കരണ നയത്തിനെതിരെ ശക്തവും വിശാലവുമായ പോരാട്ടം വളര്‍ത്തണമെന്നും പ്രമേയം പറയുന്നു. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനം, യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴിലാളി, വിദ്യാര്‍ഥി സമരം എന്നിവയുടെ പശ്ചാത്തലത്തില്‍ ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണെന്നും രാഷ്ട്രീയ പ്രമേയം തുടരു
ReplyDelete