ജനറല്‍ വി കെ സിങ്ങിന്റെ ജനനതീയതി 1950 മെയ് 10 ആണെന്നാണ് സര്‍ക്കാര്‍നിലപാട്. 1951 മെയ് 10 ആണ് ജനനതീയതിയെന്നാണ് സിങ്ങിന്റെ വാദം. 1950 ജനനവര്‍ഷമായി കണക്കാക്കിയാല്‍ സിങ്ങിന് ഈ വര്‍ഷം മെയ് 31ന് സര്‍വീസില്‍നിന്ന് വിരമിക്കേണ്ടിവരും. അതല്ലെങ്കില്‍ ഒരുവര്‍ഷംകൂടി സേനാമേധാവിയായി തുടരാം. ജനറല്‍ സിങ്ങിന്റെ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ 1951 ആണ് ജനനവര്‍ഷം രേഖപ്പെടുത്തിയത്. എന്നാല്‍ , സേനയില്‍ ചേരുന്നതിനുമുമ്പുള്ള യുപിഎസ്സി ഫോമില്‍ 1950 എന്നാണ് ജനനവര്‍ഷം. ജനറല്‍ സിങ് എഴുതി നല്‍കിയ യുപിഎസ്സി ഫോമിനെ ആധാരമാക്കിയാണ് 1950 ജനനവര്‍ഷമെന്ന നിഗമനത്തില്‍ പ്രതിരോധമന്ത്രാലയം എത്തിയത്. ജനനവര്‍ഷം 1950 ആണെന്ന തീരുമാനത്തിലെത്താന്‍ പ്രതിരോധമന്ത്രാലയം സ്വീകരിച്ച പ്രക്രിയയെയാണ് കോടതി വെള്ളിയാഴ്ച കുറ്റപ്പെടുത്തിയത്.
സിങ്ങിന്റെ ജനനവര്‍ഷം 1950 ആണെന്ന നിലപാടില്‍ പ്രതിരോധമന്ത്രാലയം എത്തിയത് കഴിഞ്ഞ ജൂലൈയില്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളിലൂടെയാണ്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയശേഷമായിരുന്നു ഈ നടപടി. തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് ജനറല്‍ സിങ് പ്രതിരോധമന്ത്രാലയത്തിന് പരാതി നല്‍കിയെങ്കിലും ഇതും നിരാകരിച്ചു. ജനനവര്‍ഷം 1950 ആയി നിശ്ചയിക്കാന്‍ ഉപദേശിച്ച ആളെ തന്നെ മന്ത്രാലയം വീണ്ടും സമീപിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനറല്‍ സിങ്ങിന്റെ പരാതി തള്ളി മന്ത്രി എ കെ ആന്റണി പുറപ്പെടുവിച്ച ഉത്തരവ് പൂര്‍ണമായും സ്വാഭാവികനീതിയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഡിസംബര്‍ 30ന്റെ ഉത്തരവിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനം എടുക്കുമെന്ന് അറിയിക്കാന്‍ കോടതി അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയോട് ആവശ്യപ്പെട്ടു. തീരുമാനം പുനഃപരിശോധിച്ചാല്‍ ജനറല്‍ സിങ്ങിന് സായുധസേനാ ട്രിബ്യൂണലിനെ സമീപിക്കുന്നതടക്കം മറ്റു മാര്‍ഗങ്ങള്‍ ആരായാമെന്ന് കോടതി പറഞ്ഞു.
ജനറല്‍ സിങ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടിയിരുന്നില്ലെന്ന അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറല്‍ റോഹിങ്ടണ്‍ നരിമാന്റെയും വാദങ്ങള്‍ കോടതി തള്ളി. സുപ്രീംകോടതിയെ സമീപിക്കുന്നതിനുപകരം ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു ജനറല്‍ സിങ് ചെയ്യേണ്ടിയിരുന്നതെന്ന വാദമാണ് നരിമാന്‍ ഉയര്‍ത്തിയത്. സര്‍ക്കാര്‍ എന്തുകൊണ്ടാണ് പ്രശ്നം അവസാനിപ്പിക്കാതിരുന്നതെന്ന ചോദ്യവും കോടതിയില്‍നിന്നുണ്ടായി.
deshabhimani 040212
ഔദ്യോഗികരേഖകളിലെ ജനനതീയതിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് കരസേനാമേധാവി സമര്‍പ്പിച്ച പരാതി നിരാകരിച്ച പ്രതിരോധമന്ത്രാലയത്തിന്റെ നടപടിയില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. കരസേനാ മേധാവിയുടെ പരാതി തള്ളി പ്രതിരോധമന്ത്രി എ കെ ആന്റണി ഡിസംബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവിനെയാണ് ജസ്റ്റിസുമാരായ ആര്‍ എം ലോധ, എച്ച് എല്‍ ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചത്. സര്‍ക്കാര്‍നടപടി കളങ്കിതമാണെന്ന തോന്നലാണ് സൃഷ്ടിക്കുന്നതെന്നും കോടതി തുറന്നടിച്ചു. കരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിന്റെ പരാതി തള്ളിയ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാണോയെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുനഃപരിശോധനയില്ലെങ്കില്‍ പുതിയ പ്രക്രിയ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് തള്ളേണ്ടിവരുമെന്ന സൂചനയും കോടതി നല്‍കി. കേസ് പത്തിന് വീണ്ടും പരിഗണിക്കും. ഇതിനുമുമ്പ് സര്‍ക്കാര്‍ മറുപടി നല്‍കണം.
ReplyDeleteകരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിന്റെ പ്രായവിവാദം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. കൊച്ചി വെണ്ടുരുത്തി വിക്രാന്ത് പാലം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗികരേഖകളിലെ ജനനതീയതിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് കരസേനാമേധാവി സമര്‍പ്പിച്ച പരാതി നിരാകരിച്ച പ്രതിരോധമന്ത്രാലയത്തിന്റെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ReplyDelete