Saturday, February 4, 2012

വൈകിയെത്തിയ മന്ത്രിക്ക് കൂവല്‍ ; ആഫ്റ്റര്‍ ലൈഫിന് നിറഞ്ഞ പ്രശംസ


ഒരുമണിക്കൂര്‍ വൈകി അന്താരാഷ്ട്ര നാടകോത്സവ വേദിയിലെത്തിയ മന്ത്രി വി എസ് ശിവകുമാറിനെ നാടകപ്രേമികള്‍ കൂവി വരവേറ്റു. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ മന്ത്രി വി എസ് ശിവകുമാറാണ് നാടകോത്സവം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. നാടകപ്രേമികള്‍ കാത്തിരുന്നു മുഷിഞ്ഞപ്പോള്‍ രാത്രി ഏഴരയോടെയാണ് മന്ത്രി എത്തിയത്. കാണികളുടെ കൂവലിനെത്തുടര്‍ന്ന് മന്ത്രി വിളക്കുമാത്രം കൊളുത്തി സംസാരിക്കാതെ മടങ്ങുകയായിരുന്നു.

ബംഗളൂരു ഇന്ത്യന്‍ എന്‍സെമ്പിളിന്റെ ആഫ്റ്റര്‍ ലൈഫ് ഓഫ് ബേര്‍ഡ്സ് എന്ന നാടകം കണാന്‍ നാടകോത്സവത്തിന്റെ രണ്ടാംദിവസവും നിറഞ്ഞ സദസ്സാണ് ഉണ്ടായിരുന്നത്. എല്‍ടിടിഇയുടെ മനുഷ്യബോംബായി വന്ന് പരാജയപ്പെട്ടതിനാല്‍ പിടിക്കപ്പെട്ട തടവിലാക്കപ്പെട്ട അമ്പതുവയസ്സുകാരി നിറോമിയായി അരുന്ധതി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഒപ്പം ചലച്ചിത്രനടി രേവതിയും സ്റ്റേജില്‍ തന്റെ മികവ് തെളിയിച്ചു. പ്രകാശം മങ്ങിത്തെളിയുന്നതനുസരിച്ചാണ് സ്റ്റേജിന്റെ രണ്ട് കോണുകളിലായി നടക്കുന്ന സംഭവങ്ങള്‍ പ്രേക്ഷകന് കാണാനും ആസ്വദിക്കാനും കഴിയുന്നത്. റിപ്പബ്ലിക്ദിന തലേന്ന് ജനുവരി 25ന് രാത്രി ഡല്‍ഹിയില്‍ നാല് സ്ഥലങ്ങളിലായി നടക്കുന്ന നാല് സംഭവങ്ങള്‍ ഒരു സ്റ്റേജിനകത്ത് ഒരേസമയം അവതരിപ്പിച്ചിരിക്കുന്നു. അഭിഷേക് മജുംദാറാണ് രചനയും സംവിധാനവും.

deshabhimani 040212

2 comments:

  1. ഒരുമണിക്കൂര്‍ വൈകി അന്താരാഷ്ട്ര നാടകോത്സവ വേദിയിലെത്തിയ മന്ത്രി വി എസ് ശിവകുമാറിനെ നാടകപ്രേമികള്‍ കൂവി വരവേറ്റു. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ മന്ത്രി വി എസ് ശിവകുമാറാണ് നാടകോത്സവം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. നാടകപ്രേമികള്‍ കാത്തിരുന്നു മുഷിഞ്ഞപ്പോള്‍ രാത്രി ഏഴരയോടെയാണ് മന്ത്രി എത്തിയത്. കാണികളുടെ കൂവലിനെത്തുടര്‍ന്ന് മന്ത്രി വിളക്കുമാത്രം കൊളുത്തി സംസാരിക്കാതെ മടങ്ങുകയായിരുന്നു.

    ReplyDelete
  2. കാണാനാളില്ല; ദേശീയ നാടകോത്സവം നിറംകെട്ടു

    തൃശൂര്‍ : മൂന്നുകൊല്ലംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക്ക്) കാണാന്‍ ഇക്കുറി ആളില്ലാത്ത അവസ്ഥ. ആസ്വാദകരുടെ തള്ളിക്കയറ്റവും സജീവതയും കൈമോശം വന്നതോടെ നാടകോത്സവം നിറംകെട്ടു. "ഒരു ഓളല്യാട്ടാ. കഴിഞ്ഞൊല്ലം ജാതി ഗുമ്മായിരുന്നു. പെട നാടകോം പൂരംപോലെ ആളോളും". നാടകക്കാഴ്ചക്കാരായ നഗരത്തിലേയും പരിസരത്തേയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കൂട്ടം കൂടി പറയുന്നു.

    പത്തു ദിവസത്തോളം ലോകതിയറ്ററിന്റെ പരിച്ഛേദമായി നിന്ന മുന്‍വര്‍ഷങ്ങളിലെ നാടകോത്സവങ്ങള്‍ കണ്ടവര്‍ക്ക് ഇത്തവണ തുടക്കത്തിലേ നിരാശ. കച്ചവടത്തില്‍ വലിയ ചലനമൊന്നും കാണാത്തതിനാല്‍ സംഗീത നാടക അക്കാദമി കാന്റീനിലെ ചേച്ചിമാരുടെ മുഖത്തും വലിയ സന്തോഷമില്ല. ജനപ്രവാഹം മൂലം മുന്‍വര്‍ഷങ്ങളില്‍ ഇടികൂടിയും തിക്കിത്തിരക്കിയുമാണ് ജനങ്ങള്‍ നാടകം കണ്ടിരുന്നത്. ഇക്കുറി കസേരകള്‍ പാതിയും ഒഴിഞ്ഞുകിടക്കുകയാണ്. മീഡിയ സെന്ററിലും ആളില്ല. മുമ്പ് ഇതു വെറും നാടകക്കാഴ്ചയായിരുന്നില്ല. രാജ്യത്തെയും പുറത്തെയും നാടകപ്രവര്‍ത്തകര്‍ക്ക് ഒത്തുചേരാനുള്ള അവസരം കൂടിയായിരുന്നു. ഇത്തവണ നാടകോത്സവം വിഭജിക്കുകയും തിരുവനന്തപുരത്തും കോഴിക്കോട്ടും സമാന്തര പരിപാടി സംഘടിപ്പിക്കുകയും ചെയ്തതോടെ ഈ അവസരമാണ് ഇല്ലാതായത്. കൂടിച്ചേരലും ആശയവിനിമയവും തകര്‍ക്കാനായി എന്നതിന്റെ ആശ്വാസമാണ് അക്കാദമി തലപ്പത്തെ ചിലര്‍ക്ക്.

    വരുംവര്‍ഷങ്ങളില്‍ അന്തരാഷ്ട്ര നാടകോത്സവം നിര്‍ത്തലാക്കാനുള്ള ആലോചനയുണ്ടെന്നും കേള്‍ക്കുന്നു. രാവിലെ നടക്കുന്ന മുഖാമുഖം നാടകോത്സവത്തിലെ പ്രധാന ഇനമാണ്. തലേന്ന് അവതരിപ്പിച്ച നാടകങ്ങളുടെ സംവിധായകരും അഭിനേതാക്കളുമായി പ്രേക്ഷകര്‍ക്ക് സംസാരിക്കാനുള്ള അവസരം. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസവും പ്രധാന നാടകത്തിന്റെ പ്രവര്‍ത്തകര്‍ എത്തിയില്ല. ദല്‍ഹിയിലെ നാടകോത്സവത്തിനെത്തിയ സംഘങ്ങളെ ഇവിടേക്ക് എത്തിച്ചതാണ.് അതുകൊണ്ടുതന്നെ കളി കഴിഞ്ഞാല്‍ നില്‍ക്കാന്‍ അവര്‍ക്ക് സമയമില്ല.

    ReplyDelete