അന്തരിച്ച ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിനോട് അനാദരവ് കാണിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പച്ചക്കള്ളം പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്നു. ഗവര്‍ണറുടെ നിര്യാണത്തെതുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണം നിലനില്‍ക്കെ പൊതുപരിപാടികള്‍ ആഘോഷപൂര്‍വം സംഘടിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെയാണ് ന്യായീകരണത്തിനായി കള്ളം പറയുന്നത്. ദുഃഖാചരണം സംബന്ധിച്ചിറക്കിയ വിശദമായ വിജ്ഞാപനംപോലും മറച്ചുവച്ചാണ് ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരുടെയും ന്യായീകരണം.
ചികിത്സയിലിരിക്കെ ജനുവരി 26ന് വൈകിട്ടാണ് ഫാറൂഖ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിക്കുന്നത്. അന്നു തന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ച അസാധാരണ ഗസറ്റി(വാല്യം: 57, നമ്പര്‍ :189)ന്റെ രണ്ടാംഖണ്ഡികയില്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടുവരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണമായിരിക്കുമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പൊതു പരിപാടികളോ ചടങ്ങുകളോ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക കലാ പരിപാടികളോ ഉണ്ടാകില്ലെന്നും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്തരിച്ച ഗവര്‍ണറോടുള്ള ആദരസൂചകമായി 27ന് പൊതു അവധി പ്രഖ്യാപിച്ചതടക്കമുള്ള വിശദവിവരങ്ങളും ചീഫ് സെക്രട്ടറി ഡോ.പി പ്രഭാകരന്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്. പൊതു ഭരണവകുപ്പ് വകുപ്പുകള്‍ക്കും മറ്റുമായി അയച്ച ഉത്തരവിലും ദുഃഖാചരണം ഫെബ്രുവരി രണ്ടുവരെയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതെല്ലാം മറച്ചുപിടിച്ചാണ് ദുഃഖാചരണം ഫെബ്രുവരി ഒന്നിന് അവസാനിച്ചെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം. രണ്ടാം തീയതിവരെ സെക്രട്ടറിയറ്റ് അടക്കമുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക പാതി താഴ്ത്തിക്കെട്ടിയിരുന്നു. ദുഃഖാചരണം നിലനില്‍ക്കെ വ്യാഴാഴ്ച രാവിലെ മുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരവധി ഒദ്യോഗിക പരിപാടികളിലടക്കം പങ്കെടുത്തു. വാദ്യമേളങ്ങളോടെയായിരുന്നു ആഘോഷ പരിപാടികള്‍ . മുഖ്യമന്ത്രി തലസ്ഥാനത്ത് നാല് ഔദ്യോഗിക പരിപാടികളിലാണ് പങ്കെടുത്തത്. മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ മന്ത്രിമാരും പങ്കെടുത്തു.
(ദിലീപ് മലയാലപ്പുഴ)
deshabhimani 040212

ReplyDelete