Sunday, February 19, 2012

സിറിയക്കുമേല്‍ യുഎസ് ഡ്രോണുകള്‍

 പാശ്ചാത്യപിന്തുണയോടെ സര്‍ക്കാര്‍വിരുദ്ധ കലാപം അരങ്ങേറുന്ന സിറിയയുടെ ആകാശത്ത് അമേരിക്ക പോര്‍വിമാനങ്ങളെ വിന്യസിച്ചു. വിമതര്‍ക്കുനേരെ സിറിയന്‍ സൈന്യത്തിന്റെ ആക്രമണം ചെറുക്കാനെന്ന പേരിലാണിതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട്ചെയ്തു. സിറിയക്കെതിരായ സൈനികനീക്കത്തിന്റെ ഭാഗമായല്ല പൈലറ്റില്ലാ പോര്‍വിമാനങ്ങളെ വിന്യസിച്ചതെന്ന് പെന്റഗണ്‍ വൃദ്ധങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമതര്‍ക്കുനേരെ സിറിയന്‍ സൈന്യം നടത്തുന്ന ആക്രമണം അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ തെളിവ് ശേഖരിക്കുകയാണ് ലക്ഷ്യമെന്നും പെന്റഗണ്‍ അവകാശപ്പെട്ടു. അതേസമയം, സിറിയയില്‍ ഹിതപരിശോധനയ്ക്കും ബഹുകക്ഷി തെരഞ്ഞെടുപ്പിനുമുള്ള പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ശ്രമത്തിന് ചൈന പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ദമാസ്കസിലെത്തിയ ചൈനീസ് ഉപ വിദേശമന്ത്രി ഷായ് ജുന്‍ , അസദുമായി കൂടിക്കാഴ്ച നടത്തി. 11 മാസം നീണ്ട സംഘര്‍ഷം അവസാനിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഷായ് ജുന്‍ അഭ്യര്‍ഥിച്ചു.

പുതിയ ഭരണഘടനയ്ക്കായി 26ന് ഹിതപരിശോധനയും തുടര്‍ന്ന് തെരഞ്ഞെടുപ്പും നടത്തുമെന്ന് ബുധനാഴ്ചയാണ് അസദ് പ്രഖ്യാപിച്ചത്. എന്നാല്‍ , വിമത കലാപകാരികളും പാശ്ചാത്യചേരിയും ഈ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറല്ല. ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ വകവരുത്തിയതിനു സമാനമായി സിറിയയിലും സൈനിക ഇടപെടല്‍ നടത്താനാണ് അമേരിക്കയും കൂട്ടാളികളും ശ്രമിക്കുന്നത്. യെമനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍നിന്ന് പ്രസിഡന്റ് അലി അബ്ദുള്ള സലേക്ക് സംരക്ഷണം നല്‍കുന്ന അമേരിക്ക സിറിയയില്‍ വിമതകലാപകാരികളെ എല്ലാവിധത്തിലും സഹായിക്കുകയാണ്.

deshabhimani 190212

1 comment:

  1. പാശ്ചാത്യപിന്തുണയോടെ സര്‍ക്കാര്‍വിരുദ്ധ കലാപം അരങ്ങേറുന്ന സിറിയയുടെ ആകാശത്ത് അമേരിക്ക പോര്‍വിമാനങ്ങളെ വിന്യസിച്ചു. വിമതര്‍ക്കുനേരെ സിറിയന്‍ സൈന്യത്തിന്റെ ആക്രമണം ചെറുക്കാനെന്ന പേരിലാണിതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട്ചെയ്തു. സിറിയക്കെതിരായ സൈനികനീക്കത്തിന്റെ ഭാഗമായല്ല പൈലറ്റില്ലാ പോര്‍വിമാനങ്ങളെ വിന്യസിച്ചതെന്ന് പെന്റഗണ്‍ വൃദ്ധങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

    ReplyDelete