ടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കംപൊതുജനാരോഗ്യമേഖലയ്ക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് ഡോ. പി കെ മൈക്കിള്‍ തരകന്‍ പറഞ്ഞു. സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിച്ച "നെഹ്റുവിന്റെ വികസനകാഴ്ചപ്പാടുകള്‍" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗളൂരുവിലെ ചേരികളിലെ കുടിവെള്ളവിതരണം സ്വകാര്യ ഉടമസ്ഥതയിലാക്കിയതോടെ വെള്ളത്തിന്റെ ഗുണനിലവാരം കുറഞ്ഞു. ലാഭംമാത്രം ലക്ഷ്യമിടുന്ന ഇത്തരം നടപടി ഭാവിയിലുണ്ടാക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് ഏറെ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കേരളം ഏറെ മുന്നിലാണ്. 15 ശതമാനമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ . വ്യവസായവല്‍ക്കരണത്തിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനം ഒരുപരിധിവരെ സാധ്യമാണ്. എങ്കിലും കാര്‍ഷികവികസനവും അനിവാര്യമാണ്. സ്വയംപര്യാപ്തതനേടിയ ഗ്രാമങ്ങള്‍ എന്ന കാഴ്ചപ്പാടിലൂന്നിക്കൊണ്ടാണ് ഗാന്ധിജി വികേന്ദ്രീകരണം എന്ന ആശയം രൂപപ്പെടുത്തിയത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്റുവും ഡോ. അംബേദ്കറും ഇത് അപ്പാടെ സ്വീകരിച്ചില്ല. ഇന്ത്യയിലെ മധ്യവര്‍ഗത്തെ ക്കൂടി വളര്‍ത്തുന്ന കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയ അധികാര വികേന്ദ്രീകരണത്തിനാണ് ഇവര്‍ രൂപംകൊടുത്തത്. ഇതാണ് രാജ്യത്ത് നടപ്പാക്കിയതും. നെഹ്റു രൂപംകൊടുത്ത അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതില്‍വന്ന വീഴ്ച രാജ്യത്തിന്റെ വികസനത്തെ ബാധിച്ചു. ജലവൈദ്യുതപദ്ധതികള്‍ക്കായി വലിയ ഡാമുകള്‍ നിര്‍മിക്കുന്നതിനെയും ഗാന്ധിജി എതിര്‍ത്തിരുന്നു. ഇന്ത്യന്‍ പൗരന്‍ എന്നതിലുപരി മതപരമായ സ്വത്വബോധമുള്ള ഒരു തലമുറയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡോ. നിര്‍മല പത്മനാഭന്‍ അധ്യക്ഷയായി. ഡോ. കെ കെ ജോര്‍ജ് മോഡറേറ്ററായി. ഡോ. എം അജിത്കുമാര്‍ നന്ദി പറഞ്ഞു.
deshabhimani 220212
കുടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കംപൊതുജനാരോഗ്യമേഖലയ്ക്കു നേരെയുള്ള വെല്ലുവിളിയാണെന്ന് ഡോ. പി കെ മൈക്കിള്‍ തരകന്‍ പറഞ്ഞു. സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിച്ച "നെഹ്റുവിന്റെ വികസനകാഴ്ചപ്പാടുകള്‍" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDeleteബംഗളൂരുവിലെ ചേരികളിലെ കുടിവെള്ളവിതരണം സ്വകാര്യ ഉടമസ്ഥതയിലാക്കിയതോടെ വെള്ളത്തിന്റെ ഗുണനിലവാരം കുറഞ്ഞു. ലാഭംമാത്രം ലക്ഷ്യമിടുന്ന ഇത്തരം നടപടി ഭാവിയിലുണ്ടാക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് ഏറെ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.