തൊഴില്‍ രഹിതരായ യുവാക്കളുടെ പോക്കറ്റില്‍ കയ്യിട്ടുവാരിയ യു ഡി എഫ് ഒന്നര ദശകത്തിനുശേഷം സമാനമായ പദ്ധതി വീണ്ടും രംഗത്ത്. 1994 ല്‍ പി പി ജോര്‍ജ് കൃഷിമന്ത്രിയായിരുന്നപ്പോഴാണ് കാര്‍ഷിക മേഖലയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ഒരുലക്ഷം യുവാക്കളെ കമ്പളിപ്പിച്ചത്. അന്ന് കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ വേളയിലാണ് രണ്ടാം പദ്ധതി തയ്യാറാവുന്നത്. അഞ്ചുവര്‍ഷംകൊണ്ട് ഒരുലക്ഷം പ്രത്യക്ഷ തൊഴിലവസരം സൃഷിടിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ച പദ്ധതിയും യുവാക്കളെ കമ്പളിപ്പിക്കാനുള്ള മറ്റൊരു പദ്ധതിയായി മാറുമെന്നാണ് സൂചന.
17 വര്‍ഷം മുമ്പ് കൃഷി വകുപ്പ് മുഖേന അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക തൊഴില്‍ദാന പദ്ധതിയില്‍ ഒരുലക്ഷം തൊഴിലവസരമാണ് പ്രഖ്യാപിച്ചിരുന്നത്. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ 1,100 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസായി സര്‍ക്കാരിന് നല്‍കണമായിരുന്നു. 1,25,000 ല്‍ പരംപേര്‍ അന്ന് ഈ തുക സര്‍ക്കാരിലേക്ക് അടച്ചു. ജോലിപോയിട്ട് ഇതിന്റെ പലിശപോലും 17 വര്‍ഷമായിട്ടും ആര്‍ക്കും ലഭിച്ചിട്ടില്ല.
കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ തലത്തില്‍ പിരിച്ചെടുക്കുമ്പോള്‍ നിരവധി മോഹന വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 60 വയസ് തികയുമ്പോള്‍ 200 രൂപ പെന്‍ഷന്‍. അപകടം സംഭവിച്ച് അംഗവൈകല്യം സംഭവിച്ചാല്‍ മാസം തോറും അഞ്ഞൂറ് രൂപ ധനസഹായം. മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു അന്ന് സര്‍ക്കാര്‍ നല്‍കിയത്. 18 നും 35 നും മധ്യേ പ്രായമുള്ളവരെയാണ് അന്ന് പദ്ധതിയില്‍ അംഗമാക്കിയത്.
അന്ന് പറ്റിക്കപ്പെട്ട ഒന്നേകാല്‍ ലക്ഷം തൊഴില്‍രഹിതരുടെ കണ്ണുനീര്‍ തുടയ്ക്കാന്‍പോലും ശ്രമിക്കാതെയാണ് യു ഡി എഫ് സര്‍ക്കാര്‍ പുതിയ തൊഴില്‍വാഗ്ദാനവുമായി രംഗത്തുവരുന്നത്. 50,000 പേര്‍ക്ക് വിദഗ്ദ്ധ തൊഴില്‍ പരിശീലനം നല്‍കുകയും അവരിലൂടെ 10,000 സ്വയംസംരംഭക യൂണിറ്റ് സ്ഥാപിക്കുകയുമാണ് ലക്ഷ്യമെന്നാണ് ധനമന്ത്രി കെ എം മാണി പറയുന്നത്. ഇതിലൂടെ ഒരുലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും അഞ്ചുലക്ഷം പരോക്ഷതൊഴിലവസരങ്ങളും ഉറപ്പുനല്‍കുകയാണ് ധനമന്ത്രി. 3.500 കോടിയുടെ പഞ്ചവത്സര പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിക്കുന്നത്.
പ്രഖ്യാപനത്തിനപ്പുറം പ്രയോഗിക തലത്തില്‍ ഇത് എത്രത്തോളം എത്തുമെന്നതില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു ലക്ഷം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ നല്‍കുകയെന്നാല്‍ കൊച്ചിയിലെ സ്മാര്‍ട്‌സിറ്റിയെക്കാള്‍ വലിയ പദ്ധതിയാണ് ധനമന്ത്രി വിഭാവനം ചെയ്യുന്നതെന്ന് കണക്കാക്കേണ്ടിവരും. സ്മാര്‍ട്ട്‌സിറ്റിയില്‍ 10 വര്‍ഷംകൊണ്ടാണ് ഒരുലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ഇവിടെ അതിന് അഞ്ചുവര്‍ഷമാണ് കാലാവധി പറയുന്നത്.
സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാലാണ് സ്മാര്‍ട്‌സിറ്റി സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്നത്. സ്മാര്‍ട്ട്‌സിറ്റിയുടെ പ്രാരംഭ ചെലവിനായി നീക്കിവയ്ക്കുന്നത് 800 കോടിരൂപയാണ്. ഇൗ തുക കണ്ടെത്താനാവാത്ത സര്‍ക്കാരാണ് 3,500 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇത് ധനമന്ത്രി വിഭാവനം ചെയ്യുന്ന പദ്ധതിയെ ആശങ്കയുടെ കരിനിഴലിലാക്കുന്നു. തൊഴില്‍ രഹിതരോട് യു ഡി എഫ് സര്‍ക്കാര്‍ കാട്ടുന്ന സമീപനവും ധനമന്ത്രിയുടെ പ്രഖ്യാപനത്തിലെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ തൊഴില്‍ രഹിതരെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് മുമ്പത്തെപ്പോലെ ഇപ്പോഴും യു ഡി എഫ് സ്വീകരിച്ചിട്ടുള്ളത്. എംപ്ലോയ്‌ഴമന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴില്‍ രഹിതരുടെ എണ്ണം ഓരോവര്‍ഷവും കൂടിവരുകയാണ്. 2009-2010 ല്‍ 43.29 ലക്ഷം തൊഴില്‍ രഹിതരായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഇപ്പോള്‍ ഇത് 45 ലക്ഷം കഴിഞ്ഞതായാണ് കണക്ക്.
തൊഴില്‍ രഹിതരുടെ എണ്ണം കൂടുമ്പോള്‍ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇപ്പോഴില്ല. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫീസുകള്‍വരെ ഇതാണ് അവസ്ഥ. ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ആറ് മുതല്‍ എട്ടുവകുപ്പുകളുടെ വരെ ചുമതലയാണ് ഇപ്പോള്‍ വഹിക്കുന്നത്. സെക്രട്ടേറിയറ്റിന്് തൊട്ടടുത്തുള്ള തൈക്കാട് വില്ലേജ് ഓഫീസില്‍ വില്ലേജ് ഓഫീസര്‍ ഇല്ലാതായിട്ട് നാളുകളായി. ദിവസേന 100 ലധികംപേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന വില്ലേജോഫീസാണിത്. ഇവിടെ പകരം നിയമിക്കാനുള്ള ആളെകണ്ടെത്താന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല.
എന്നിട്ടും സര്‍ക്കാര്‍ പറയുന്നത് അധികജീവനക്കാരുണ്ടെന്നാണ്. അധികജീവനക്കാരുടെ എണ്ണം തിട്ടപ്പെടുത്താന്‍ ഒരു സമിതിയെയും നിയോഗിച്ചുകഴിഞ്ഞു. നിലവിലുള്ള തസ്തികകളില്‍ 10 ശതമാനത്തിന്റെ കുറവ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അധികജീവനക്കാരുടെ പേരില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനവും സര്‍ക്കാര്‍ നടപ്പിലാക്കിക്കഴിഞ്ഞു. അത്യാവശ്യം വേണ്ട തസ്തികകളിലൊഴികെ കാര്യമായ നിയമനം ഇപ്പോള്‍ നടത്തുന്നില്ല. പി എസ് സിയുമായി മല്‍പിടിത്തംനടത്തി ചില ലിസ്റ്റുകളുടെ കാലാവധി നീട്ടിവാങ്ങിയ യു ഡി എഫ് പക്ഷേ ആ ലിസ്റ്റുകളില്‍നിന്നും ഇനിയും പുതിയ നിയമനം നടത്തിയിട്ടില്ല.
janayugom 020212
തൊഴില്‍ രഹിതരായ യുവാക്കളുടെ പോക്കറ്റില്‍ കയ്യിട്ടുവാരിയ യു ഡി എഫ് ഒന്നര ദശകത്തിനുശേഷം സമാനമായ പദ്ധതി വീണ്ടും രംഗത്ത്. 1994 ല്‍ പി പി ജോര്‍ജ് കൃഷിമന്ത്രിയായിരുന്നപ്പോഴാണ് കാര്‍ഷിക മേഖലയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ഒരുലക്ഷം യുവാക്കളെ കമ്പളിപ്പിച്ചത്. അന്ന് കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ വേളയിലാണ് രണ്ടാം പദ്ധതി തയ്യാറാവുന്നത്. അഞ്ചുവര്‍ഷംകൊണ്ട് ഒരുലക്ഷം പ്രത്യക്ഷ തൊഴിലവസരം സൃഷിടിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ച പദ്ധതിയും യുവാക്കളെ കമ്പളിപ്പിക്കാനുള്ള മറ്റൊരു പദ്ധതിയായി മാറുമെന്നാണ് സൂചന.
ReplyDelete