Monday, February 20, 2012

കലിക്കറ്റ് സര്‍വകലാശാല ഭരണസ്തംഭനത്തിലേക്ക്

വൈസ് ചാന്‍സലറുടെ ഏകാധിപത്യ നടപടിമൂലം കലിക്കറ്റ് സര്‍വകലാശാല ഭരണസ്തംഭനത്തിലേക്ക്. സാമ്പത്തിക പ്രതിസന്ധിയും തലതിരിഞ്ഞ പരിഷ്കാരങ്ങളുംമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും താളംതെറ്റി. ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍വകലാശാല കടന്നുപോകുന്നത്. 2010-11 വര്‍ഷം വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തിട്ടില്ല. അധ്യാപകര്‍ക്കുള്ള യുജിസി ശമ്പളപരിഷ്കരണ കുടിശ്ശികയും നല്‍കിയിട്ടില്ല.

നാല്‍പ്പത്തിമൂന്ന് വര്‍ഷമായി തുടരുന്ന പരീക്ഷാരീതി പൂര്‍ണമായി അട്ടിമറിക്കാനാണ് വി സിയുടെ നീക്കം. പരീക്ഷാഭവന്‍ മൊത്തത്തില്‍ ഏഴ് ജോയിന്റ് കണ്‍ട്രോളര്‍മാരുടെ കീഴിലാക്കിക്കഴിഞ്ഞു. സര്‍വകലാശാലാ നിയമത്തിലില്ലാത്ത തസ്തികകളാണ് ഇവ. ജോയിന്റ് കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നാണ് പരീക്ഷാ പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചത്. അക്കാദമിക് കൗണ്‍സില്‍ , ബോര്‍ഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയ ഉന്നത സമിതികളെ നോക്കുകുത്തിയാക്കിയാണ് തീരുമാനം. പുനര്‍മൂല്യനിര്‍ണയം, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍ , ഡെസ്പാച്ച് വിഭാഗം എന്നിവ പരീക്ഷാപരിഷ്കരണത്തിന്റെ ഭാഗമായി ഇല്ലാതായി. ഈ ജോലികള്‍ ടാബുലേഷന്‍ വിഭാഗം ചെയ്യണം. നിലവിലുള്ളതിനുപുറമെ പത്തോളം അധിക ജോലികള്‍ ടാബുലേഷനിലുള്ള ജീവനക്കാര്‍ നിര്‍വഹിക്കേണ്ടതായി വരുന്നു. ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയെ ഇത് ഗുരുതരമായി ബാധിക്കും. പരിഷ്കരണം നടപ്പാക്കേണ്ടതില്ലെന്നാണ് അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം.

deshabhimani 200212

1 comment:

  1. വൈസ് ചാന്‍സലറുടെ ഏകാധിപത്യ നടപടിമൂലം കലിക്കറ്റ് സര്‍വകലാശാല ഭരണസ്തംഭനത്തിലേക്ക്. സാമ്പത്തിക പ്രതിസന്ധിയും തലതിരിഞ്ഞ പരിഷ്കാരങ്ങളുംമൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും താളംതെറ്റി. ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍വകലാശാല കടന്നുപോകുന്നത്. 2010-11 വര്‍ഷം വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തിട്ടില്ല. അധ്യാപകര്‍ക്കുള്ള യുജിസി ശമ്പളപരിഷ്കരണ കുടിശ്ശികയും നല്‍കിയിട്ടില്ല.

    ReplyDelete