Monday, February 20, 2012
സ്റ്റാഫ് നേഴ്സ് തസ്തിക റദ്ദാക്കിയത് പിന്‍വലിക്കണം: കെ കുഞ്ഞിരാമന്
കാസര്‍കോട് ജില്ലയില്‍ പിഎച്ച്സികളിലും സിഎച്ച്സികളിലും കിടത്തിചികിത്സ നിഷേധിച്ച് സ്റ്റാഫ് നേഴ്സുമാരുടെ തസ്തികകള്‍ റദ്ദാക്കിയ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് തൃക്കരിപ്പൂര്‍ എംഎല്‍എ കെ കുഞ്ഞിരാമന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ 42 സ്റ്റാഫ് നേഴ്സ് തസ്തികകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് 17 പിഎച്ച്സികളിലും ഒരു സിഎച്ച്സിയിലും കിടത്തിചികിത്സ നിര്‍ത്താനാണ് നിര്‍ദേശം.
കാസര്‍കോട് ജില്ലയില്‍ ബായാര്‍ , മഞ്ചേശ്വരം, മുളിയാര്‍ , നര്‍ക്കിലക്കാട്, ചിറ്റാരിക്കാല്‍ , പടന്ന, ഉദുമ എന്നീ ഏഴ് പിഎച്ച്സികളിലും ബേഡഡുക്ക സിഎച്ച്സിയില് നിന്നുമായി 22 സ്റ്റാഫ് നേഴ്സുമാരുടെ തസ്തികയാണ് റദ്ദാക്കിയത്. നേരത്തെ തന്നെ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കുറവുമൂലം സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണുള്ളത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സിഎച്ച്സികളിലും പിഎച്ച്സികളിലും ഡോക്ടര്‍മാരും നേഴുസുമാരും മറ്റു ജീവനക്കാരും കുറവാണ്. പുതിയ ഉത്തരവ് നടപ്പാക്കുന്നതോടെ ജില്ലയിലെ ആരോഗ്യമേഖലയാകെ താളം തെറ്റും. ഇത് സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ തകര്‍ച്ചക്ക് വഴിവയ്ക്കും. ആരോഗ്യവകുപ്പിന്റെ തലതിരിഞ്ഞ ഉത്തരവ് പിന്‍വലിച്ച് ആവശ്യമായ ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയമിക്കണമെന്ന് കെ കുഞ്ഞിരാമന് എംഎല്‍എ ആവശ്യപ്പെട്ടു.
deshabhimani 200212
Labels:
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)

ReplyDelete