പൊതുജനാരോഗ്യമേഖലയിലെ 3000 തസ്തികകളില്‍ ഭരണവിഭാഗത്തില്‍ 300, വിദഗ്ദചികിത്സ വിഭാഗത്തില്‍ 200, പൊതുവിഭാഗത്തില്‍ 700, എന്നിങ്ങനെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് ഏറ്റവും അധികം ബാധിക്കുക വിദഗ്ദചികിത്സാവിഭാഗത്തെയാണ്. 70 ഡോക്ടര്‍മാരെയാണ് വിദഗ്ദചികിത്സാവിഭാഗത്തിന് ഒറ്റയടിക്ക് നഷ്ടപ്പെടുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ സര്‍ജന്മാരില്ലാത്ത സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഫിസിഷ്യന്മാരുടെയും സര്‍ജന്മാരുടെയും തസ്തികകളും പകുതിയോളം ഒഴിഞ്ഞുകിടക്കുന്നു. കൂടാതെ 12 പേര്‍ ഇവരുടെ ഇടയില്‍നിന്നും അടുത്തമാസം വിരമിക്കും. ഇതുമൂലം ശസ്ത്രക്രിയയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്ന രോഗികളുടെ ചികിത്സ അനന്തമായി നീളും.
യുവാക്കളായ ഡോക്ടര്‍മാര്‍ പൊതുജനാരോഗ്യമേഖലയില്‍ പണിയെടുക്കാന്‍ താത്പര്യം കാണിക്കാത്തതാണ് ഒഴിവുകള്‍ നികത്തപ്പെടാത്തതിന് പ്രധാന കാരണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പല തസ്തികകളിലേക്കും പി എസ് സി ലിസ്റ്റ് നിലവിലുണ്ടെങ്കിലും അതില്‍നിന്നും നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് പ്രശ്‌നമെന്നാണ് യുവ ഡോക്ടര്‍മാര്‍ പറയുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പുതുതായി എത്തിയ ഡോക്ടര്‍മാരുടെ എണ്ണം 100 ല്‍ താഴെയാണ്. വിദഗ്ദ ഡോക്ടര്‍മാരാണ് കൂടുതലും പൊതുജനാരോഗ്യഖലയിലേക്ക് വരാന്‍ വിമുഖത കാണിക്കുന്നത്. താലൂക്ക് ആശുപത്രികളിലും ജില്ല ആശുപത്രികളിലും വിദഗ്ദ ഡോക്ടര്‍മാരെ നിയമിക്കുന്നുണ്ടെങ്കിലും ദീര്‍ഘകാലം ഇവിടെ തുടരുന്നവര്‍ കുറവാണ്. ജനറല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതിനാല്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗവും മറ്റും കൈകാര്യം ചെയ്യേണ്ടി വരുന്നതു വിദഗ്ദധ ഡോക്ടര്‍മാരാണ്. ഇക്കാരണത്താല്‍ സ്വകാര്യ മേഖലയിലേക്ക് കളംമാറ്റിചവിട്ടാന്‍ പ്രേരിപ്പിക്കപ്പെടുകയാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍.
മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും പഠിത്തം കഴിയുന്നതോടെ സ്വകാര്യ ആശുപത്രികളിലേക്ക് ചേക്കേറുന്നു. വൈദ്യരംഗത്ത് വൈദഗ്ധ്യം നേടാന്‍ പൊതുജനാരോഗ്യഖലയില്‍ അവസരം ലഭിക്കുന്നില്ല എന്ന വാദം ഉന്നയിച്ചാണ് സ്വകാര്യ ആശുപത്രികള്‍ യുവഡോക്ടര്‍മാര്‍ തിരഞ്ഞടുക്കുന്നത്. അതേസമയം വൈദഗ്ധ്യം നേടലല്ല, മറിച്ച് സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന വലിയ ശമ്പളമാണ് ഇവരെ ആകര്‍ഷിക്കുന്നതെന്നാണ് യാഥാര്‍ഥ്യം.
പൊതുജനാരോഗ്യമേഖലയിലെ രണ്ട് വലിയ ആശുപത്രികളായ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ജനറല്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. രണ്ട് ആശുപത്രികളിലുമായി മാര്‍ച്ച് അവസാനം വിവിധ വകുപ്പുകളിലായി 20 ഓളം ഡോക്ടര്‍മാര്‍ വിരമിക്കും. ഇത് രണ്ട് ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും.
ആരോഗ്യരംഗത്ത് വരുന്ന ഒഴിവുകള്‍ പി എസ് സി യെ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് ഇപ്പൊഴത്തെ പ്രതിസന്ധിയുടെ പ്രധാനകാരണം. എല്‍ ഡി എഫ് സര്‍ക്കാര്‍ യുവഡോക്ടര്‍മാരെ പൊതുജനാരോഗ്യമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി ശമ്പള വര്‍ധനയുള്‍പ്പെടെയുള്ള വിവിധ നടപടികള്‍ കൈക്കൊണ്ടിരുന്നു. കൂടാതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ രണ്ട്‌വര്‍ഷം ഗ്രാമീണമേഖയില്‍ നിര്‍ബന്ധിത സേവനം നടത്തണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. ഈ നടപടികളൊന്നും കാര്യക്ഷമാമയി മുന്നോട്ടുകൊണ്ടുപോകാന്‍ യു ഡി എഫ് സര്‍ക്കാരും ആരോഗ്യവകുപ്പും തയ്യാറായിട്ടില്ല. ഇതിന്റെ ദോഷഫലമാണ് സംസ്ഥാനം ഇപ്പോള്‍ നേരിടുന്നത്.
( ജെ എസ് ജയലാല്‍)
janayugom 200212
സംസ്ഥാനത്തെ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലുമായുള്ള ഡോക്ടര്‍മാര്‍ കൂട്ടത്തോടെ വിരമിക്കുന്നു. ഇതോടെ ഇപ്പോള്‍തന്നെ നട്ടെല്ലൊടിഞ്ഞ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും താളം തെറ്റും. വരുന്ന മാര്‍ച്ച് 31 ന് 140 ഡോക്ടര്‍മാരാണ് പെന്‍ഷന്‍ പറ്റുന്നത്. നിലവില്‍ 1200 ല്‍ പരം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അതിന്റെ കൂടെയാണ് 140 തസ്തികകളില്‍കൂടി ഒഴിവ് വരുന്നത്. സംസ്ഥാനത്ത് ആകെയുള്ളത് 3,000 ഡോക്ടര്‍മാരുടെ തസ്തികയാണ്. അതില്‍ പകുതിയോളവും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. ഇതിന്റെ തിക്തഫലം അനുഭവിക്കാന്‍ പോകുന്നത് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരുമാണ്.
ReplyDelete